ജിദ്ദ: 2011 നവംബര്‍ 25 ന് റിയാദില്‍ നടക്കുന്ന ആറാം ഖുര്‍ ആന്‍ സമാപന സമ്മേളനത്തിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്കായി 'സര്‍ഗമേള 2011' സംഘടിപ്പിക്കുന്നു. കിഡ്‌സ്, ചില്‍ഡ്രല്‍സ്, സബ്ജൂനിയര്‍ വിഭാഗങ്ങളിലായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ മത്സരിക്കും. ജിദ്ദയെ പ്രതിനിധീകരിച്ച് ശറഫിയ അല്‍ഹുദാ മദ്രസ്സയിലെ വിദ്യാര്‍ത്ഥികള്‍ സര്‍ഗമേളയില്‍ പങ്കെടുക്കുമെന്ന് അല്‍ഹുദാ മദ്രസാ കണ്‍വീനര്‍ ഹംസ നിലമ്പൂര്‍, സദര്‍ മുഅല്ലീം, അഹമ്മദ് കുട്ടി മദനി, എന്നിവര്‍ അറിയിച്ചു. മുഹമ്മദ് അമീന്‍, റഹീബ് അഷ്‌റഫ്, ഫൈസ് അലി, ഫര്‍ഹാന്‍ മുഹമ്മദ്, അലാന മുഹമ്മദ് അലി, നസ്രി ഹുസൈന്‍, നബീല്‍ ഹുസൈന്‍, ഹിബ സലീം, റിന്‍ഷ, അദ്‌നാന്‍ അബ്ദുല്‍ ഹഖ്, മുഹമ്മദ് സിനാജ്, ഖമര്‍ മുഹമ്മദ്, മുഹമ്മദ് ഫവാസ് എന്നീ വിദ്യാര്‍ത്ഥികളാണ് റിയാദിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 24 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് സമ്മേളനത്തിനുള്ള ബസ്സുകള്‍ ശറഫിയ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അംഗണത്തില്‍ നിന്നും പുറപ്പെടുമെന്ന് ജനറല്‍ സെക്രട്ടറി നൗഷാദ് കരിങ്ങനാട് അറിയിച്ചു.
പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 6571566 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം