Thursday, November 03, 2011

വിയോജിപ്പിന്റെ സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ നയം അവസാനിപ്പിക്കണം: ഐ എസ്‌ എം



കോഴിക്കോട്‌: വിയോജിപ്പിന്റെ സ്വരങ്ങളെ കയ്യൂക്കുകൊണ്ട്‌ നേരിടാനുള്ള സംഘപരിവാര്‍ നീക്കം ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നേരേയുള്ള കടന്നുകയറ്റമാണെന്ന്‌ ഐ എസ്‌ എം സംസ്ഥാന പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. വര്‍ഗീയത ഇളക്കിവിട്ട്‌ അധികാരത്തിലേക്ക്‌ കുറുക്കുവഴി തീര്‍ക്കാനുള്ള അദ്വാനിയുടെ ശ്രമങ്ങളും അസഹിഷ്‌ണുതയും അക്രമവും സൃഷ്‌ടിച്ച്‌ പൗരാവകാശങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രീരാംസേനയുടെ നീക്കങ്ങളും രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയാണ്‌. കശ്‌മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്‌ദിച്ചതിന്റെ പേരില്‍ പ്രശാന്ത്‌ ഭൂഷണെതിരെ അക്രമം അഴിച്ചുവിട്ട നടപടി അങ്ങേയറ്റം അപലപനീയമാണ്‌. കൂടംകുളം ആണവ നിയലത്തിനെതിരെ ജനങ്ങള്‍ ആഴ്‌ചകളായി നടത്തുന്ന പ്രക്ഷോഭങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രവര്‍ത്തക സമിതി ആശങ്ക രേഖപ്പെടുത്തി. 

ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ത്യാഗോജ്ജ്വല പോരാട്ടത്തിലൂടെ കാലഹരണപ്പെട്ടുപോയ അന്ധവിശ്വാസങ്ങളെ മന്‍ഹജിന്റെ മറവില്‍ ഇറക്കുമതി ചെയ്യാനുള്ള ചില കേന്ദ്രങ്ങളുടെ കുത്സിത ശ്രമങ്ങള്‍ക്കെതിരെ ഏത്‌ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതിരോധ നീക്കങ്ങള്‍ക്കും ഐ എസ്‌ എം പിന്തുണ നല്‍കുമെന്ന്‌ യോഗം പ്രഖ്യാപിച്ചു. ആദര്‍ശപ്രവര്‍ത്തകര്‍ക്കു നേരെ ഇല്ലാത്ത വ്യതിയാനം ആരോപിച്ചവര്‍ വിശ്വാസത്തെ അട്ടിമറിക്കുന്ന യഥാര്‍ഥ ആദര്‍ശ വ്യതിയാനത്തിനു നേരെ കണ്ണടയ്‌ക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സെക്രട്ടറി എ അസ്‌ഗറലി ഉദ്‌ഘാടനം ചെയ്‌തു. എം എസ്‌ എം സെക്രട്ടറി സെയ്‌തുമുഹമ്മദ്‌ കുരുവട്ടൂര്‍, ഐ എസ്‌ എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍, അബൂബക്കര്‍ സിദ്ധീഖ്‌ കാസര്‍ കോഡ്‌, നജീബ്‌ തിക്കോടി, അബ്‌ദുല്‍ ജലീല്‍ വയനാട്‌, ഫൈസല്‍ നന്മണ്ട, അലി അശ്‌റഫ്‌ പുളിക്കല്‍, കെ പി അബ്‌ദുല്‍ വഹാബ്‌, വീരാപ്പു അന്‍സാരി, ഷാക്കിര്‍ എറണാകുളം, കുഞ്ഞുമോന്‍ കൊല്ലം, ഡോ. ഫുക്കാര്‍ അലി, ഹസനുദ്ദീന്‍ തൃപ്പനച്ചി, സാലിഹ്‌ പിണങ്ങേട്‌, നാസര്‍ സലഫി തിരുവനന്തപുരം, നവാസ്‌ കൊല്ലം, നാസര്‍ മുണ്ടക്കയം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...