ന്യൂ മാഹി : പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ ഐ എസ് എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. ശുദ്ധജലത്തിനും ശുദ്ധവായുവിനും വേണ്ടി നടത്തുന്ന ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഐ എസ് എം ധര്‍ണ നടത്തിയത്.
പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ടന്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിടന്റ്റ് അഷ്‌റഫ് മമ്പറം അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ പാലക്കോട്, സമരസമിതി കണ്വീനര്‍ അജയകുമാര്‍, എം എസ് എം ജില്ല പ്രസിടന്റ്റ് റാഫി പേരാമ്പ്ര, നജീബ് പുന്നോല്‍, പി സി നിസാര്‍, ഇസ്മാഈല്‍ കരിയാട് എന്നിവര്‍ സംസാരിച്ചു. ഐ എസ് എം ജില്ല സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഒതായി സ്വാഗതവും റബീഹ് പുന്നോല്‍ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം