കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ നടത്തിവരുന്ന വെളിച്ചം സമ്പൂര്‍ണ ഖുര്‍ആന്‍ പരീക്ഷയിലെ പതിനേഴാം ഘട്ടത്തിലെ വിജയികളെ തെരെഞ്ഞെടുത്തു. പരീക്ഷയില്‍ അമ്പതോളം പേര് മുഴുവന്‍ മാര്‍ക്ക് നേടിയവരാണ്. നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരെഞ്ഞെടുത്തത്.ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ യഥാക്രമം. സെക്കീന അബ്ദു റസാഖ് (കുവൈത്ത് സിറ്റി), എം.ടി മുഹമ്മദ് (ജലീബ്), റസിയ അഷ്റഫ് പുതിയപ്പറമ്പ് (സിറ്റി). ഇവര്‍ക്ക് കാഷ് അവാര്‍ഡുകളും സമ്മാനങ്ങളും ലഭിക്കും.
മുഹമ്മദ് അന്‍വര്‍ (ജലീബ്), മൊയ്തുണ്ണി (അബ്ബാസിയ), ഡോ. ഫാസില്‍ (ഹസ്സാവിയ), എസ്.എം. സാബിറ (ഫര്‍വാനിയ), ജുമാന പുതുശ്ശേരി എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. ഐ.ഐ.സിയുടെ അടുത്ത പൊതുപരിപാടിയില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് വെളിച്ചം സെക്രട്ടറി ടി.എം അബ്ദുറഷീദ് അറിയിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം