താനൂര്‍ : ഐ എസ് എം താനൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവത ബുക്ഫെയറും സാംസ്കാരിക കൂട്ടായ്മയും സമാപിച്ചു.മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയുടെ സമാപന സമ്മേളനം കേരള മദ്യ നിരോധനസമിതി ജന:സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് ഉത്ഘാടനം ചെയ്തു.സമൂഹത്തിന്റെ ധാര്‍മ്മിക നവോത്ഥാനത്തിന് ഇസ്ലാം വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു.അഡ്വ:സുജാത എസ് വര്‍മ മുഖ്യപ്രഭാഷണം നടത്തി.
സാംസ്കാരിക കൂട്ടായ്മയുടെ ആദ്യ ദിനം ദി ട്രൂത്ത് ഡെയരക്ടര്‍ ബഷീര്‍ പട്ടേല്‍താഴം 'എന്ത് കൊണ്ട് ഇസ്ലാം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.രണ്ടാം ദിനം 'ധാര്‍മ്മിക നവോത്ഥാനം യുവജനങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ നടന്ന യുവജന കൂട്ടായ്മ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് ജാബിര്‍ അമാനി ഉത്ഘാടനം ചെയ്തു.ഇഫ്തിഖാറുദ്ധീന് (യൂത്ത് കോണ്ഗ്രെസ് ),അഡ്വ :ഫൈസല്‍ ബാബു (യൂത്ത് ലീഗ് ),രവി തേലത്ത്(യുവമോര്‍ച്ച), അഡ്വ:ഗിരീഷ് തിരൂര്‍ (ഡി വൈ എഫ് ഐ ),എ കെ സിറാജ് (എന്‍ വൈ എല്‍ ),കുഞ്ഞാലന്‍കുട്ടി(സോളിഡാരിറ്റി),ഇ ഓ ഫൈസല്‍ (ഐ എസ് എം) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.സി കുഞ്ഞിക്കാദര്‍ ,വി പി അബ്ദുറഹിമാന് കെ പുരം ,ടി പി എം അബ്ദുള്ള,കെ പി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പ്രസീഡിയം നിയന്ദ്രിച്ചു.മുസാഫിര്‍ അഹമ്മദ്,ടി പി സഹീര്‍ ,അബ്ദുല്‍ കരീം കെ പുരം,അഷ്റഫ് നിരമരുതുര് പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം