ബേപ്പൂര്‍: സമൂഹത്തില്‍ പുതുതായി കടന്നുവരുന്ന അന്ധവിശ്വാസങ്ങളെ കരുതിയിരിക്കണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഐ എസ് എം ബേപ്പൂര്‍ മണ്ഡലം നവോത്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കേണ്ടത് അനിവാര്യമാണ്. ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്നതിലൂടെ മാത്രമേ സമാധാനം ലഭിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എന്‍ എം മണ്ഡലം പ്രസിഡന്റ് പി ഹംസ മൗലവി അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ, ജഅ്ഫര്‍ വാണിമേല്‍, ഷഫീഖ്, അസ്‌ലം മൗലവി, സി മരക്കാരുട്ടി, ഫൈസല്‍ നന്മണ്ട, ഷനൂബ് ഒളവണ്ണ, അബ്ദുസ്സലാം നല്ലളം എന്നിവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് അരീക്കാട് അധ്യക്ഷത വഹിച്ചു. ലുഖ്മാന്‍ അരീക്കാട്, അലി മദനി മൊറയൂര്‍ ക്ലാസെടുത്തു. വനിതാസമ്മേളനം എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ ഉദ്ഘാടനം ചെയ്തു. നസീമ ഒളവണ്ണ അധ്യക്ഷത വഹിച്ചു. നുബിത കല്ലായ്, സഹീറ അരക്കിണര്‍, ബുഹറ പെരുമണ്ണ, സുലീന കൊളത്തറ, ബുഷ്‌റ നല്ലളം പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം