കീഴരിയൂര്‍: മാനവരാശി നേരിടുന്ന സകല പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണം മനുഷ്യന്റെ നിലനില്‌പിന്നാവശ്യായ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതാണെന്ന് ഇന്ത്യന്‍ ഇസ്വ്‌ലാഹീ മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ധാര്‍മിക മൂല്യങ്ങള്‍ എല്ലാം മനുഷ്യന്റെ നിലനില്‌പിനുള്ള അടിസ്ഥാന തത്വങ്ങളാണ്. ആധുനിക സങ്കേതികവിദ്യകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതിന് പകരം സ്വയം നാശത്തിന് വിനിയോഗിക്കപ്പെടുന്നുവെന്നും മാനവ ഐക്യം ഏകദൈവ വിശ്വാസത്തിലൂടെ സാധ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ എന്‍ എം കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റി മതം-ധാര്‍മികത-നവോത്ഥാനം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പഞ്ചമാസ കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എ വി അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. ഐ എസ് എം വൈ.പ്രസിഡന്റ് ജഅ്‌ഫര്‍ വാണിമേല്‍ പ്രഭാഷണം നടത്തി. എന്‍ കെ എം സകരിയ്യ, നൂറുദ്ദീന്‍ കൊയിലാണ്ടി പ്രസംഗിച്ചു. മിസ്‌ഹബ് കീഴരിയൂര്‍ സ്വാഗതവും ടി പി ബഷീര്‍ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം