കാസറഗോഡ് : ഉല്‍ബുദ്ധരായ സമൂഹത്തെ വീണ്ടും ഇരുട്ടിലേക്ക് തിരിച്ചു വിടുകയും വിസ്മരിക്കപ്പെട്ട അന്ധവിശ്വാസങ്ങള്‍ക്ക് മൂല്യം നല്കി തിരിച്ചുകൊണ്ട് വരികയും ചെയ്യുന്നത് അക്രമമാണെന്ന് അബ്ദുലതീഫ് കരുംബിലാക്കല്‍ പറഞ്ഞു. കാസറഗോഡ് നടന്ന ISM നവോത്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുകേശം, ജിന്ന്, പിശാച് ബാധ തുടങ്ങിയവയുടെ പേരില്‍ വിശ്വാസികളെ ഏകദൈവ ആരാധനയില്‍ നിന്നും വഴിതെറ്റിക്കുന്ന പണ്ഡിതന്മാരെ കരുതിയിരിക്കണമെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു.
എച് എ മുഹമ്മദ് മാസ്റ്റെര് സമ്മേളനം ഉദ്ഘാടനം ചെയ്തു. വക്കം മൌലവി, സീതി സാഹിബ്, സി എച് മുഹമ്മദ് കോയ, കെ എം മൌലവി തുടങ്ങിയ നവോത്ഥാന നായകരെ ഒഴിവാക്കിയുള്ള കേരളചരിത്രം പൂര്‍ത്തിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ എന്‍ എം ജില്ലാ പ്രസിടന്റ്റ് ഡോ : അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്ദുല്‍ റഊഫ് മദനി, അബ്ദുള്ള കുഞ്ഞി ഉമരി, അബ്ദുസ്സലാം മദനി, അബ്ദുല്‍ അസീസ് ഹാജി, ISM ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ്, ലുഖ്മാന്, ബഷീര്‍ പടല, എ ബി എം റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം