കോഴിക്കോട്: ഇക്കഴിഞ്ഞ കാലിക്കറ്റ് യൂനിവേഴ്സിറ്റി അഫ്സല് ഉല് ഉലമ പരീക്ഷയില്‍ കഴിഞ്ഞ വര്‍ഷത്തെ ചോദ്യ പേപ്പര്‍ തന്നെ നല്കി യൂനിവേഴ്സിറ്റി കാണിച്ച പിടിപ്പുക്കേട് അപലപനീയമെന്ന് എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ്. പരീക്ഷാതിയ്യതി പ്രഖ്യാപനത്തിലും ചോദ്യ പേപ്പറിലും യൂനിവേഴ്സിറ്റിയുടെ കെടുകാര്യസ്ഥത ആശയçഴപ്പം സ്യഷ്ടിച്ചിരിçകയാണ്. കോഡ് നമ്പറും ചോദ്യ നമ്പറും മാറി എന്നതിലപ്പുറം യാതൊരു മാറ്റവും കൂടാതെയാണ് ചോദ്യ പേപ്പര്‍ അച്ചടിച്ചത്. യൂനിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് അറബിക് പഠനത്തോടും പരീക്ഷ നടത്തിപ്പിനോടും കാണിçന്ന ആവര്‍ത്തിച്ചുള്ള അനാസ്ഥ അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാവണം.
പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടാവുമ്പോള്‍ മാത്രം പുതിയ ചോദ്യപേപ്പര്‍ തയ്യാറാçകയും ഫലം പ്രഖ്യാപ്പിçകയും ചെയ്യുന്ന അവസ്ഥക്ക് മാറ്റമുണ്ടാവണമെìം എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കോഴിക്കോട് മര്‍ക്കസ് ദഅ്വയില്‍ ചേര്‍ന്ന യോഗത്തില്‍ എം എസ് എം സംസ്ഥാന പ്രസിഡണ്ട് ഡോ. മുബഷിര്‍ അധ്യക്ഷത വഹിച്ചു, എം എസ് എം സംസ്ഥാന സെക്രട്ടറി ജാസിര്‍ രണ്ടത്താണി, ആഷിദ് ഷാ, കമറുദീന് എളേറ്റില്‍, സൈദുമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം