കോഴിക്കോട്: ഇന്ത്യയുടെ മഹത്തായ ചേരിചേരാ നയത്തിനും സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യത്തിനും എതിരായി ഭീകരരാഷ്ട്രമായ ഇസ്രാഈലുമായുള്ള ചങ്ങാത്തം ശക്തിപ്പെടുത്താനുള്ള ഇന്ത്യന്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവുംവലിയ ഭീകര രാഷ്ട്രത്തെയാണ് ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യ പങ്കാളിയാക്കുന്നു എന്നത് തികച്ചും വിരോധാഭാസമാണ്. തുല്യതയില്ലാത്ത ക്രൂരതകളിലൂടെ ഫലസ്തീന്‍ ജനതയെ വംശശുദ്ധീകരണത്തിന് വിധേയമാക്കുന്ന ഇസ്രാഈലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് പകരം പരസ്പരം കൈകോര്‍ക്കുന്നത് തികച്ചും തെറ്റാണ്. ചേരിചേരാനയം വിദേശനയത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ച ഇന്ത്യ എല്ലാ അര്‍ഥത്തിലും സാമ്രാജ്യത്വവിരുദ്ധ നിലപാടാണ് സ്വീകരിക്കേണ്ടത്. ഇസ്രാഈല്‍-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബങ്കളൂരുവില്‍ ഇസ്രാഈല്‍ കോണ്‍സുലേറ്റ് തുടങ്ങാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
പരമ്പരാഗത അറബ് സുഹൃത്തുക്കളെ ശത്രുക്കളാക്കി ഇസ്രാഈലുമായി ബന്ധം സ്ഥാപിക്കാനുള്ള ഭരണകര്‍ത്താക്കളുടെ നീക്കം ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഐ എസ് എം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, പി സുഹൈല്‍ സാബിര്‍, ഫൈസല്‍ ഇയ്യക്കാട്, ഇ ഒ ഫൈസല്‍, ശുക്കൂര്‍ കോണിക്കല്‍, ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍, ഐ പി അബ്ദുസ്സലാം, ഇസ്മാഈല്‍ കരിയാട്, മന്‍സൂറലി ചെമ്മാട്, ഹര്‍ഷിദ് മാത്തോട്ടം പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം