കോഴിക്കോട്: സാമ്പത്തിക വളര്‍ച്ചയുടെയും ആഭ്യന്തര ഉത്പാദനത്തിന്റെയും പേരില്‍ പെരുമ നടിക്കുന്ന രാജ്യത്ത് പോഷകാഹാരക്കുറവ് മൂലം ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ പ്രയാസം അനുഭവിക്കുന്നുണ്ടെന്ന പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍ ഗൗരവമായി കാണണമെന്ന് ഐ എസ് എം സംസ്ഥാന നേതൃക്യാംപ് അഭിപ്രായപ്പെട്ടു. ശാസ്ത്ര, സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ മാത്രം വികസനമായി കാണാതെ പോഷകാഹാര ലഭ്യത, ശുചിത്വം, കുടിവെള്ളം തുടങ്ങിയ സാമൂഹിക സൂചികകള്‍ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. ആസൂത്രണത്തിന്റെയും വികസനത്തിന്റെയും ഗുണഫലങ്ങള്‍ സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും യഥോചിതം എത്തണം. ഒരു ഭാഗത്ത് ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ കടലില്‍ തള്ളുകയും മറുഭാഗത്ത് ലക്ഷക്കണക്കിന് ആളുകള്‍ പോഷകാഹാരക്കുറവുകൊണ്ട് ദുരിതമനുഭവിക്കുകയും ചെയ്യുന്ന വിരോധാഭാസത്തെ നാം തിരിച്ചറിയണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മദ്യനിരോധനാധികാരം തിരിച്ചുനല്‍കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ നടപ്പില്‍ വരുത്താന്‍ തയ്യാറാവണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഈ വിഷയത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. യു പി ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പാലിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ തയ്യാറാവണം. യു പി മുസ്‌ലിംകള്‍ക്ക് പ്രത്യേക സംവരണമേര്‍പ്പെടുത്തുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ആത്മാര്‍ഥമാണെങ്കില്‍ അവസരം ലഭിച്ചാല്‍ അത് നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ദമാം ഇസ്‌ലാഹീ സെന്റര്‍ സെക്രട്ടറി സലാം കരുനാഗപ്പള്ളി പ്രസംഗിച്ചു. അബ്ദുല്‍ ജലീല്‍ ഒതായി, ടി വി മുഹമ്മദ് നജീബ്, ഫിറോസ് നിലമ്പൂര്‍, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, കുഞ്ഞുമോന്‍ കരുനാഗപ്പള്ളി, എസ് ഇര്‍ശാദ് സ്വലാഹി, ലബീദ് അരീക്കോട്, അബ്ദുസ്സത്താര്‍, ശമീര്‍ കായംകുളം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം