കോഴിക്കോട്: കേരള നദ്വത്തുല് മുജാഹിദീനിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (എം എസ് എം) സംസ്ഥാന പ്രസിഡന്‍ായി ഡോ. മുബശ്ശിര്‍ പാലത്തിനെയും ജനറല്‍ സെക്രട്ടറിയായി ജാസിര്‍ രണ്ടത്താണിയെയും കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. സൈദ് മുഹമ്മദ് കുരുവട്ടൂരാണ് ട്രഷറര്‍.. ഖമറുദ്ദീന് എളേറ്റില്‍, ഷഫീഖ് കണ്ണൂര്‍, ജലീല്‍ മാമാങ്കര, അഡ്വ. മുസ്തഫ പാലക്കാട് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും മുഹ്സിന് കോട്ടക്കല്‍, സജീര്‍ വയനാട്, ആശിദ് ഷാ മണ്ണാര്‍ക്കാട്, അഫ്സല് മടവൂര്‍, ഹാഫിദ് റഹ്മാന് പുത്തൂര്‍, സഗീറലി പന്താവൂര്‍ എന്നിവര്‍ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആസിഫലി കണ്ണൂര്‍, അന്‍ഫസ് നന്മണ്ട, മുഹമ്മദലി പയ്യോളി, തസ്നീം വടകര, ഫൈസല്‍ പാലത്ത്, യൂനുസ് ചെങ്ങര, ഉമ്മര്‍ കുട്ടി എറണാകുളം സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. മുബശ്ശിര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നാണ്എം ബി ബി എസ് ബിരുദം നേടിയത്. മുന്‍ സംസ്ഥാന ട്രഷററായിരുന്നു ഡോ. മുബശ്ശിര്‍. ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി കോഴിക്കോട് എ ഡബഌുഎച്ച് എന്‍ജിനീയറിംഗ് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്.
കോഴിക്കോട് കെ എം എ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍ കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു. മുന്‍ എം എസ് എം പ്രസിഡന്റ് ആസിഫലി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫിസര്‍ ഡോ. മുസ്തഫ ഫാറൂഖി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ എന്‍ എം സംസ്ഥാന ഭാരവാഹികളായ എ അസ്ഗറലി, കെ പി സകരിയ്യ, ഐ എസ് എം ഭാരവാഹികളായ ഐ പി അബ്ദുസ്സലാം, ശുക്കൂര്‍ കോണിക്കല്‍, ചീഫ് ഇലക്ഷന് ഓഫിസര്‍ ഹര്‍ഷിദ് മാത്തോട്ടം, അലി മദനി മൊറയൂര്‍, അക്ബര്‍ സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം