തിരുന്നാവായ: ആധുനിക അന്ധവിശ്വാസങ്ങള്‍ക്കെതിരെ സ്‌ത്രീ സമൂഹം ജാഗ്രത പുലര്‍ത്തണെന്ന് എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ് നിര്‍ഗീസ് പറഞ്ഞു. `സാമൂഹിക നവോത്ഥാനത്തിന് സ്‌ത്രീ മുന്നേറ്റം' കാമ്പയിനോടനുബന്ധിച്ച് എം ജി എം മലപ്പുറം (വെസ്റ്റ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാസമ്മേളനം തിരുനാവായയില്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവര്‍. ദിനംപ്രതി സ്‌ത്രീപീഡനങ്ങള്‍ പെരുകുകയാണ്. സ്‌ത്രീ കള്‍ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങളും നിത്യേനയുണ്ടാകുന്നു. ഇതിനിതെരെ പ്രതിരോധം തീര്‍ക്കാാനും ബോധവത്‌കരണംനടത്താനും സ്‌ത്രീകള്‍ മുന്നിട്ടിറങ്ങണം.
ജില്ലാ പ്രസിഡന്റ് പി റസിയാബി അധ്യക്ഷത വഹിച്ചു. പഠന സെഷനില്‍ സുലൈമാന്‍ മേല്‌പത്തൂര്‍, സല്‍മ അന്‍വാരിയ്യ, ജാബിര്‍ അമാനി ക്ലാസ്സെടുത്തു. സി എം അസ്‌മ, ഫാത്തിമക്കുട്ടി കോട്ടക്കല്‍, ഖദീജ തിരുനാവായ, സൗദ തിരൂരങ്ങാടി, ഫാത്തിമ നിറമരുതൂര്‍, സൈനബ തിരുന്നാവായ, റംല അഷ്‌റഫ്, എ പി സജ്‌ന, സി പി റന്ന, യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി, ഉബൈദുള്ള താനാളൂര്‍, കെ വി മുഹമ്മദ് മൗലവി, ജലീല്‍ വൈരങ്കോട്, സാബിക്ക് പുല്ലൂര്‍, ജാസിര്‍ രണ്ടത്താണി, മജീദ് കെ മുഹമ്മദലി മുളക്കല്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം