കോഴിക്കോട്: മുസ്‌ലിം നേതാക്കളുടേയും പത്രപ്രവര്‍തകരുടേയും ഇമെയില്‍ ചോര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം അപലപനീയമാണെന്ന് എം എസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഒരു സമുദായത്തിന്റെ നേതാക്കളുടെടെ മാത്രം ഇമെയില്‍ ചോര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയ സാഹചര്യവും സന്ദര്‍ഭവും ആഭ്യന്തരവകുപ്പ് വ്യക്തമാക്കണം. രാജ്യത്തിന്റെ കെട്ടുറപ്പിന്റെ ഭദ്രതക്ക് എതിരാകുന്ന ഏതു പ്രവര്‍ത്തനവും സര്‍ക്കാറും ഭരണകൂടവും അന്വേഷിക്കണം. എന്നാല്‍ ഏതെങ്കിലും സമുദായത്തെ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്താന്‍ ഉതകുന്ന രൂപത്തിലുള്ള അന്വേഷണവും നിര്‍ദ്ദേശവും ഭരണകൂടഭീകരതക്ക് സമാനമാണ്. വിവാദങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും കൊഴുപ്പു കൂട്ടാനേ ഇത്തരം നിര്‍ദ്ദേശങ്ങല്‍ ഉപകരിക്കൂ. ലൗ ജിഹാദിന്റെ പേരില്‍ ഒരു സമുദായത്തിന്റെ മേല്‍ കെട്ടിച്ചമച്ച വ്യാജ ആരോപണങ്ങളുടെ ഉറവിടങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാന്‍ രഹസ്യപോലീസ് അടക്കമുള്ളവര്‍ ശ്രമിക്കണമെന്നും യോഗംആവശ്യപ്പെട്ടു.
എം എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത് യോഗത്തിന് അദ്യക്ഷത വഹിച്ചു. ഖമറുദ്ദീന്‍ എളേറ്റില്‍, സൈദ് മുഹമ്മദ് കുറുവട്ടൂര്‍, ശഫീക്ക് മമ്പറം, ജലീല്‍ മാമാങ്കര, ജാസിര്‍ രണ്ടത്താണി, അഫ്‌സല്‍ മടവൂര്‍, ഹാഫിളുറഹ്മാന്‍ പുത്തൂര്‍, അഡ്വ. മുഹമ്മദ് മുസ്‌തഫ, ടി പി സഗീറലി, ആഷിദ്‌ഷാ, മുഹമ്മദലി പയ്യോളി, ഹര്‍ഷിദ് മാത്തോട്ടം, തസ്‌ലീം വടകര,ഫൈസല്‍ പാലത്ത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം