ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വനിതാ വിഭാഗമായ എം ജി എമ്മിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. മുന്തസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്റ് സ്കൂളില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ മ്യൂസിയം അതോറിറ്റി ചീഫ് ഹ്യൂമന്‍ കാപ്പിറ്റല്‍ ഓഫിസര്‍ മിസിസ് ശുറൂഖ് അല്‍ മലിക്കി ഉദ്ഘാടനം നിര്‍വഹിച്ചു. എം ജി എം പ്രസിഡന്റ് ഖമറുന്നിസ ശാഹുല്‍ അധ്യക്ഷത വഹിച്ചു.
നാല് മാസക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 'സമൂഹത്തില്‍ പുനരുത്ഥാനത്തിന് സ്ത്രീ മുന്നേറ്റം' എന്ന വിഷയത്തില്‍ ദോഹയുടെ വിവിധ ഭാഗങ്ങളില്‍ പൊതുപരിപാടികള്‍, പ്രഭാഷണം, സ്ത്രീകള്‍ക്ക് മാത്രമായി മെഡിക്കല്‍ ക്യാംപ് എന്നിവ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് പ്രസ്തുത വിഷയത്തില്‍ പ്രബന്ധം, കഥ, കവിത രചനാ മത്സരങ്ങള്‍ നടക്കും. കൂടാതെ ദോഹയിലെ എഴുത്തുകാരെ ഉള്‍പ്പെടുത്തി സോവനീര്‍ പുറത്തിറക്കും. എം ജി എമ്മിന്റെ പ്രസക്തിയും സംഘടനാ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും എം ജി എം അഡൈ്വസറി ബോര്‍ഡ് ചെയര്മാന് സക്കിയ, എം ജി എം ജോയിന്റ് സെക്രട്ടറി റംല ഹംസ എന്നിവര്‍ വിശദീകരിച്ചു.
ഹസ അഹമ്മദ്, വല ഫതാഹ് (എന്‍ ഇ ഡി സ്പെഷ്യല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് പബ്ലിക്ക് ഹെല്‍ത്ത്), എം ഇ എസ് വൈസ് പ്രിന്‍സിപ്പാള്‍ ഹമീദ ഖാദര്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സുലൈമാന്‍ മദനി എന്നിവര്‍ പ്രസംഗിച്ചു. പരലോകം എന്ന വിഷയത്തില്‍ അബ്ദുറഹ്മാന് സുല്ലമി പ്രഭാഷണം നടത്തി. ഫാത്തിമ ശബ്ന ഖിറാഅത്ത് ചൊല്ലി. ആയിഷ മുസ്തഫ, അഡ്വ. ഷമീന മൊയ്തീന്, ഡോ. ഫാരിജ എന്നിവര്‍ സംബന്ധിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം