കോഴിക്കോട്: ഇ മെയില്‍ ചോര്‍ത്തല്‍ വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ ഇതിന്റെ സത്യാവസ്ഥയും നിജസ്ഥിതിയും പുറത്തുകൊണ്ടുവരേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്ന് കെ എന്‍ എം സംസ്ഥാന നിര്‍വാഹകസമിതി യോഗം അഭിപ്രായപ്പെട്ടു. അതിനു വരുന്ന കാലതാമസം കൂടുതല്‍ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്നും യോഗം അഭിപ്രായപ്പെട്ടു. വാര്‍ത്ത അത്യന്തം ദുരൂഹത നിറഞ്ഞതും ഞെട്ടലുളവാക്കുന്നതുമാണെന്നും മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി തീവ്രവാദ മനോഭാവത്തിന് ആക്കം കൂട്ടാന്‍ വഴിയൊരുക്കുന്നതുമാണെന്നും യോഗം വിലയിരുത്തി. വിവേചനരഹിതമായ രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവിട്ട് ദുരൂഹത സൃഷ്ടിക്കുന്ന പത്രപ്രവര്‍ത്തനവും അപലപനീയമാണ്. മീഡിയകളുടെ മത്സരമനോഭാവത്തില്‍ പലപ്പോഴും സത്യാവസ്ഥ തമസ്‌കരിക്കുകയോ മൂടിവെക്കുകയോ ചെയ്യപ്പെടുന്നു. കേരളത്തില്‍ ഏറെ വിവാദമുണ്ടാക്കിയ ലവ് ജിഹാദ് ഇതിന്റെ വ്യക്തമായ തെളിവാണ്. മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്ന രൂപത്തില്‍ ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ആരാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. മുമ്പ് ഇത് ആഘോഷിച്ച മാധ്യമങ്ങള്‍ സത്യാവസ്ഥ വേണ്ടവിധത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുമിെല്ലന്നും യോഗം ചൂണ്ടിക്കാട്ടി. ഇത്തരം ഇരട്ടത്താപ്പ് നയങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറണം. വാര്‍ത്ത നല്കുന്നതില്‍ സൂക്ഷ്മതയും നീതിബോധവും നിലനിര്‍ത്തുകയും തെറ്റിദ്ധാരണകള്‍ പരത്തുന്നതും സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നതുമായ നീക്കങ്ങള്‍ക്ക് കടിഞ്ഞാണിടണമെന്നും യോഗം ആവശ്യപ്പെട്ടു.
മുസ്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ട സംവരണാനുകൂല്യങ്ങളെ രാഷ്ട്രീയ വിലപേശലിനുള്ള ആയുധമാക്കുന്നത് നീതീകരിക്കാനാവില്ല. രംഗനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്ക് പത്തു ശതമാനം സംവരണം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും കെ എന്‍ എം നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങളും നവയാഥാസ്ഥിതികതയും സമൂഹത്തില്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ശക്തമായ ബോധവത്കരണവും ആദര്‍ശപ്രബോധനവും നടത്താന്‍ യോഗം തീരുമാനിച്ചു
സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, എ അബ്ദുല്‍ ഹമീദ് മദീനി, എ അസ്ഗറലി, അഡ്വ. പി എം മുഹമ്മദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. വകുപ്പ് കണ്‍വീനര്‍മാരായ ഡോ. പി പി അബ്ദുല്‍ഹഖ്, എം സ്വലാഹുദ്ദീന്‍ മദനി, കെ പി സകരിയ്യ, ഉബൈദുല്ല താനാളൂര്‍, പി ടി വീരാന്‍കുട്ടി സുല്ലമി എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചര്‍ച്ചയില്‍ എം ഐ മുഹമ്മദലി സുല്ലമി, സി എ സഈദ് ഫാറൂഖി, അബ്ദുല്‍ഹസീബ് മദനി, അബ്ദുല്‍ ജബ്ബാര്‍(തൃശൂര്‍), അലി പത്തനാപുരം (മലപ്പുറം ഈസ്റ്റ്), സി മരക്കാരുട്ടി, ടി പി ഹുസൈന്‍കോയ, അനസ് കടലുണ്ടി(കോഴിക്കോട്), എം എം ബഷീര്‍ മദനി(എറണാകുളം), ശംസുദ്ദീന്‍ പാലക്കോട്, സി സി ശക്കീര്‍ ഫാറൂഖി (കണ്ണൂര്‍), പി പി ഖാലിദ്, ടി ആബിദ് മദനി (മലപ്പുറം വെസ്റ്റ്), കെ കുഞ്ഞുമോന്‍ (കൊല്ലം), ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, സയ്യിദലി സ്വലാഹി (വയനാട്), എച്ച് എ മുഹമ്മദ്(കാസര്‍കോട്), ഡോ കെ അബ്ദുറഹ്മാന്‍, ,യൂനുസ് ഉമരി, എന്‍ എം അബ്ദുല്‍ ജലീല്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ അബൂബക്കര്‍ മൗലവി, മുസ്തഫ മദനി, ഖദീജ നര്‍ഗീസ്, ഡോ. മുബശിര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം