Monday, January 30, 2012

മുടിപ്പള്ളി ഉണ്ടാക്കുന്നവര്‍ ഇസ്‌ലാം വിരുദ്ധരുടെ ചട്ടുകം: സി പി ഉമര്‍ സുല്ലമി



കോഴിക്കോട്: പ്രവാചകന്റെ മുടിയുടെ പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്യാന്‍ കോടികള്‍ മുടക്കി പള്ളി നിര്‍മിക്കുന്നവര്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തകര്‍ക്കാന്‍ ഗൂഢതന്ത്രം മെനയുന്നവരുടെ ചട്ടുകമായി വര്‍ത്തിക്കുകയാണെന്ന് കെ എന്‍ എം സംസ്ഥാന ജനറല്‍സെക്രട്ടറി സി പി ഉമര്‍സുല്ലമി പറഞ്ഞു. അനിസ്‌ലാമിക ആചാരങ്ങളും വിശ്വാസങ്ങളും കടത്തിക്കൂട്ടി ആധുനിക ലോകത്ത് ഇസ്‌ലാമിനെ വികൃതമാക്കാന്‍ നേതൃത്വം നല്‍കിയ തുര്‍ക്കിയിലെ പുരോഹിതന്‍മാരുടെ അനന്തിരവന്‍മാര്‍ തന്നെയാണ് കാന്തപുരത്തിന്റെ മുടിപ്പള്ളിയുടെ ശിലാസ്ഥാപന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഏതെങ്കിലും അനാഥ അവശിഷ്ടങ്ങളെടുത്ത് പ്രവാചകന്റെ പേരില്‍ തിരുശേഷിപ്പുളവാക്കി മാറ്റി പുണ്യം വിറ്റ് കാശാക്കുന്ന ആത്മീയ തട്ടിപ്പിന് പള്ളിയുടെ മാതൃക ഉണ്ടാക്കുന്നത് കടുത്ത അപരാധമാണ്. അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങളാണ് പള്ളികളെന്നിരിക്കെ തിരുശേഷിപ്പുകളുടെ പ്രതിഷ്ഠകളില്‍ പള്ളി നിര്‍മിക്കുന്നത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും അംഗീകരിക്കുക സാധ്യമല്ല. പ്രവാചക കാലഘട്ടത്തിലോ അതിനടുത്ത നൂറ്റാണ്ടുകളിലേതിലെങ്കിലും ഒന്നിലേറെ ജീവിച്ചിരുന്ന പ്രവാചകന്റെ അനുചരന്‍മാര്‍ ആരും തന്നെ പ്രവാചകന്റെ അവശിഷ്ടങ്ങളൊന്നും സൂക്ഷിച്ചിട്ടില്ലെന്നിരിക്കെ ഏതെങ്കിലും അനാഥ മുടിയെടുത്ത് തിരുകേശമെന്ന് പറഞ്ഞ് ആത്മീയവാണിഭത്തിന് ഇറങ്ങിത്തിരിച്ചവര്‍ക്കെതിരെ വിശ്വാസികള്‍ ഒന്നടങ്കം ഐക്യപ്പെടണം. മുടിപ്പള്ളി ഉണ്ടാക്കി മുസ്‌ലിം സമുദായത്തെ ചൂഷണം ചെയ്യുന്നവര്‍ എത്ര വമ്പന്‍മാരായാലും സമുദായ നേതൃത്വവും പണ്ഡിതന്‍മാരും അതിനെ ശക്തമായി ചെറുക്കുക തന്നെ വേണമെന്ന് സി പി ഉമര്‍സുല്ലമി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...