കോഴിക്കോട്: സാമൂഹ്യ ശാക്തീകരണത്തിന് വിദ്യാര്‍ഥികളുടെ സംഘശക്തി ഉപയോഗപ്പെടുത്താന്‍ കഴിയുമാറ് വിദ്യാര്‍ഥി സംഘടനകള്‍ അജണ്ടകള്‍ രൂപീകരിക്കണമെന്ന് 'അറിവ് സമര്‍പ്പണത്തിന്' എന്ന പ്രമേയമുയര്‍ത്തി നടന്ന എം എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. യുവത്വവും കൗമാരവും സാമൂഹിക പരിവര്‍ത്തനത്തിന്റെ ചാലക ശക്തികളാണ്. അവ ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം. കേവലം അറിവല്ല തിരിച്ചറിവാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഓരോ വ്യക്തിയും തങ്ങളുടെ സ്വത്വം തിരിച്ചറിയുകയും തങ്ങളെത്തന്നെ സംരക്ഷിക്കുകയും ചെയ്യുക മാത്രമാണ് ജീവിതവിജയത്തിന് നിദാനമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
സമ്മേളനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്തു. അധാര്‍മ്മികതയില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കേണ്ടതിന് അറിവ് ഉപയോഗപ്പെടുത്താന്‍ കഴിയേണ്ടതുണ്ട്. പ്രതികരണ ശേഷിയുള്ള ഒരു തലമുറയുടെ സൃഷ്ടിക്ക് വിദ്യാര്‍ഥി സംഘടനകള്‍ യോജിച്ച അജണ്ടകള്‍ രൂപപ്പെടുത്തണം. സമൂഹത്തിലെ മൂല്യശോഷണങ്ങള്‍ക്കെതിരെ കൂട്ടായ്മ രൂപപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. മുബശ്ശിര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കെ എന്‍ എം ട്രഷറര്‍ സ്വലാഹുദ്ദീന്‍ മദനി, സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി, ഐ എസ് എം പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍, പി മൂസ സ്വലാഹി, എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം