Showing posts with label thodupuzha. Show all posts
Showing posts with label thodupuzha. Show all posts

Saturday, November 12, 2011

ത്യാഗ സ്മരണയില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു


ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായീല്‍ നബിയുടെയും ത്യാഗസ്മരണയില്‍ തൊടുപുഴയിലെ വിശ്വാസി സമൂഹം ബലി പെരുന്നാള്‍ ആഘോഷിച്ചു . മങ്ങാട്ട് കവലയില്‍ നടന്ന ഈദ്‌ഗാഹില്‍ കുമ്പങ്കല്ല് സലഫി മസ്ജിദ് ഇമാം ഷൌകത്തലി അന്‍വര്‍ ,മണ്ണാര്‍ക്കാട് ഈദ്‌ നമസ്കാരത്തിന് നേതൃത്വം നല്‍കി .

ഇബ്രാഹിം നബിയുടെ ഒറ്റയാള്‍ പ്രബോധനം നേരിട്ട പരീക്ഷണങ്ങളും അവയെല്ലാം ഈമാന്‍ കൊണ്ട് നേരിട്ട് വിജയിക്കുകയും ചെയ്തതിന്റെ അമ്ഗീകാരമായിട്ടാണ് അല്ലാഹു അദ്ദേഹത്തെ ഒരു വ്യക്തിയായിട്ടല്ല ഒരു പ്രസ്ഥാനമായിട്ടു തന്നെ പരിചയപ്പെടുത്തുന്നത് എന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു .

'ഇബ്രാഹീം മില്ലത്ത്' പിന്തുടരുവാനാണ് പ്രവാചക തിരുമേനി(സ ) നമ്മളോട് കല്പ്പിചിട്ടുള്ളത് .

തീവ്രവാദ ,വര്‍ഗ്ഗീയവാദ പ്രവണതകള്‍ ചെറുത്തു തോല്പ്പിക്കല്‍ യഥാര്‍ത്ഥ ഇസ്ലാമിക ആദര്‍ശം പിന്പറ്റുന്നവരുടെ ബാദ്ധ്യതയാനെന്നു അദ്ദേഹം പെരുന്നാള്‍ ഖുതുബയില്‍ പറഞ്ഞു .

സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് വിശ്വാസികള്‍ ഈദ്‌ നമസ്കാരത്തില്‍ പങ്കെടുത്തു . കെ എന്‍ എം തൊടുപുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാങ്ങാട്ട് കവല ബസ്‌ സ്റ്റാന്റ് മൈതാനിയിലായിരുന്നു ഈദ്‌ ഗാഹ് .
Read More

Friday, September 02, 2011

തൊടുപുഴയില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു


കെ എന്‍ എം തൊടുപുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മങ്ങാട്ട് കവല ബസ്‌ സ്റ്റാന്റ് മൈതാനിയില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു .
നാസര്‍ മൌലവി പൈമറ്റം ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കി .
ഒരു മാസത്തെ വൃതാനുഷ്ടാനം വഴി കൈ വരിച്ച ആത്മ വിശുദ്ധി തുടര്‍ന്നുള്ള ജീവിതത്തിലും കാത്തു സൂക്ഷിക്കുവാന്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു .
സ്ത്രീകളും കുട്ടികളുമടക്കം നിരവധി വിശ്വാസികള്‍ ഈദ് നമസ്കാരത്തില്‍ പങ്കെടുത്തു ആശംസകള്‍ കൈമാറി.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...