Thursday, March 05, 2009

‘ഖുര്‍‌ആന്‍ പഠനം സാര്‍വത്രികമാക്കുന്നതില്‍ മലയാളികളുടെ പങ്ക് ശ്ലാഘനീയം’: ശൈഖ് അല്‍ ജാബിര്‍

ജുബൈല്‍: വ്യക്തി സംസ്‌കരണത്തിന്റെയും സാമൂഹിക നവോത്ഥാനത്തിന്റെയും ചാലകശക്തി വിശുദ്ധ ഖുര്‍‌ആനാണെന്നും, വേദഗ്രന്ഥം അവലംഭമാക്കിയുള്ള പ്രബോധന സംരംഭങ്ങള്‍ക്കു മാത്രമേ വിജയം കൈവരിക്കാനാവുകയുള്ളൂ എന്നും ഈ മേഖലയില്‍ സ‌ഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ജുബൈല്‍ ജം‌ഇയത്തുല്‍ ഖൈരിയ ലിതഹ്‌ഫീദില്‍ ഖുര്‍‌ആനില്‍ കരീം ഡയറക്ടര്‍ ശൈഖ് ഖാലിദ് അബ്ദുര്‍‌റഹ്‌മാന്‍ അല്‍ ജാബിര്‍ പ്രസ്താവിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രമാണവത്കരിക്കാന്‍ ദിവ്യസൂക്തങ്ങള്‍ തെളിവുകളായി ഉന്നയിക്കുന്ന പുതുയുഗത്തില്‍ ഖുര്‍‌ആന്‍ പഠനം പ്രവാചകമാതൃകയില്‍ സാര്‍വ്വത്രികമാക്കി മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന മാനവീകപ്രശ്‌നങ്ങള്‍ക്ക്‌ വിശുദ്ധഖുര്‍ആന്‍ കൊണ്ട്‌ മറുപടി നല്‍കാന്‍ യഥാര്‍ത്‌ഥവിശ്വാസികള്‍ രംഗത്ത്‌ വരേണ്ടതിന്റെ അനിവാര്യതയെ അദ്ദേഹം ഓര്‍മ്മിമ്മപ്പിച്ചു.

മൂന്നാമത്‌ സഊദി മലയാളി ഖുര്‍ആന്‍ വിജ്‌ഞാന പരീക്ഷയില്‍ ജുബൈലില്‍ നിന്നും വിജയികളായ; ഷംല അബ്‌ദുള്‍ റഹ്‌മാന്‍, ജംഷീന ജലീല്‍, മുനീറ ആരിഫ്‌, മിനി ഫൈസല്‍, എം. ടി. അബ്‌ദുള്‍റഹ്‌മാന്‍, ഫൈസല്‍ അലി എന്നിവര്‍ക്കും, ഖുര്‍ആന്‍ ഹിഫ്‌ള്‌ മത്‌സരത്തില്‍ വിജയികളായ മുഹമ്മദ്‌ ഹബീബ്‌ റഹ്‌മാന്‍, ജലാലുദ്ദീന്‍ അഹമ്മദ്‌ എന്നിവര്‍ക്കും സമ്മാനവിതരണം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തുടര്‍ന്ന്‌ നടന്ന കുടുംബസംഗത്തില്‍ ‘ആഗോള സാമ്പത്തികമാന്ദ്യവും, പ്രവാസികുടുംബങ്ങളും’ എന്ന വിഷയത്തില്‍ സി. എച്ച്‌. അബ്‌ദുള്‍ റഹീം മുഖ്യപ്രഭാഷണം നടത്തി. അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്ത്‌ ശക്‌തി പ്രാപിച്ചുകൊണ്ടിരിക്കുന്ന കുത്തഴിഞ്ഞ ഉപഭോഗസംസ്‌കാരത്തിന്റെ അനന്തരഫലമാണ്‌ ഇന്ന്‌ അനുഭവിക്കുന്ന ആഗോള സാമ്പത്തികമാന്ദ്യമെന്നും ഇവയെ മറികടക്കാന്‍ ഇസ്‌ലാമികസാമ്പത്തിക വ്യവസ്‌ഥ പഠിക്കാന്‍ ലോകം തയ്യാറാവണമെന്നും, ക്രയവിക്രയങ്ങളില്‍ മിതത്വം പാലിച്ച്‌ ആര്‍ഭാടജീവിതത്തില്‍ നിന്നും പിന്തിരിയാന്‍ നാം സന്നദ്ധമാവണമെന്നും അദ്ദേഹം പ്രസ്‌താവിച്ചു. ഹൈപ്പര്‍മാര്‍ക്കററുകളുടെ കടന്നുകയററം കുടുംബ ബജററുകളുടെ താളം തെററിക്കുമെന്നതിനാല്‍ ആവശ്യവും അനാവശ്യവും വേര്‍തിരിച്ചറിയാന്‍ നമ്മുടെ കുടുംബങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 


മൂന്നാമത്‌ സഊദി മലയാളി ഖുര്‍ആന്‍ വിജ്‌ഞാന പരീക്ഷയില്‍ ജുബൈലില്‍ നിന്നും വിജയികളായ സമ്മാനവിതരണം നിര്‍വ്വഹിച്ച്‌ ജുബൈല്‍ ജം‌ഇയത്തുല്‍ ഖൈരിയ ലിതഹ്‌ഫീദില്‍ ഖുര്‍‌ആനില്‍ കരീം ഡയറക്ടര്‍ ശൈഖ് ഖാലിദ് അബ്ദുര്‍‌റഹ്‌മാന്‍ അല്‍ ജാബിര്‍ സംസാരിക്കുന്നു

സംഗമത്തില്‍ ‘നിഷ്‌കളങ്കജീവിതം’ എന്ന വിഷയത്തില്‍ മൗലവി ഷഫീഖ്‌ അസ്‌ലം ക്ലാസ്സ്‌ എടുത്തു. ഇരുപത്‌ വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ തിരിക്കുന്ന സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമ്മാം പ്രസിഡണ്ട്‌ ഈസ്സ മദനിക്ക്‌ നല്‍കിയ യാത്രയയപ്പില്‍ ഇസ്‌ലാഹി സെന്റര്‍ ജുബൈലിന്റെ ഉപഹാരം ഹബീബ്‌ റഹ്‌മാന്‍ പാലത്തിങ്ങലും, സീതി. കെ. പന്തീരങ്കാവിന്റെ കവിതകള്‍ ഹസന്‍ സഖാഫ്‌ തങ്ങളും അദ്ദേഹത്തിന്‌ നല്‍കി.


കായികമത്‌സരം പുരുഷന്‍മാരുടെ വിഭാഗങ്ങളില്‍ സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമ്മാം ടീമും, സ്‌ത്രീകളുടെ വിഭാഗം സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജുബൈല്‍ ടീമും, ആണ്‍കുട്ടികളുടെ വിഭാഗങ്ങളില്‍ മുഹമ്മദ്‌ ഫാഇസ്‌, നിഹാല്‍ അലവി, ഫജ്‌ര്‍ ബഷീര്‍, ഫൈറൂസ്‌ തുങ്ങിയവരൂം, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റഹ്‌മ ഹബീബ്‌, റിസ്വ്‌വാന ഉമ്മര്‍, നജ്‌മ സിദ്ദീഖ്‌, അനീഷ യൂസഫ്‌ തുങ്ങിയവരൂം, ജൂനിയര്‍ കുട്ടികളുടെ മത്‌സരങ്ങളില്‍ മുഹമ്മദ്‌ യാസിര്‍, ബാസിം അന്‍സാരി, റാഫി ഇബ്‌റാഹിം, നദ ജമാല്‍, റാണിയ ഹബീബ്‌ എന്നിവരും വിജയികളായി. 

ജലാലുദ്ദീന്‍ അഹമ്മദ്‌, ഡോ. അബൂബക്കര്‍ സിദ്ദീഖ്‌, മുഹമ്മദ്‌കുട്ടി കാഞ്ഞിരമുക്ക്‌, അബ്‌ദുള്‍ ഗഫൂര്‍ ചെട്ടിപ്പടി, മുഹമ്മദ്‌ അലി നാട്യമംഗലം, അബ്‌ദുള്‍ നാസര്‍ കടമ്പഴിപ്പുറം, അബ്‌ദുള്‍ അസീസ്‌ ഫറോഖ്‌, കോയമോന്‍ ഒട്ടുമ്മല്‍, അബ്‌ദുള്‍ റഉൂഫ്‌, സി. പി. അബ്‌ദുള്‍ റഹീം, അബ്‌ദുള്‍ ഗഫൂര്‍, സലിം തളിക്കുളം, അബ്‌ദുള്‍ ജലീല്‍ പരപ്പനങ്ങാടി, അനീഷ്‌ ഇബ്‌റാഹിം, അബ്‌ദുള്‍ അസീസ്‌ ഒറ്റയില്‍, നൂര്‍ മുഹമ്മദ്‌, ഷഫീഖ്‌ താനൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫാറൂഖ്‌ എടത്തനാട്ടുകര സ്വാഗതം പറഞ്ഞു. സീതി. കെ. പന്തീരങ്കാവ്‌ അധ്യക്ഷം വഹിച്ചു. 

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...