Tuesday, March 03, 2009

കൊലചെയ്തും ദയ കാട്ടാം!


ദയാവധം ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍





ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍ അധ്യക്ഷനായുള്ള പതിനൊന്നംഗ നിയമപരിഷ്‌കാര കമ്മിറ്റി ദയാവധം നിയമവിധേയമാക്കണമെന്ന്‌ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും ദയാവധത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ച വരുംനാളുകളില്‍ നമ്മുടെ നാട്ടില്‍ സജീവമാകും. കമ്മിറ്റി ഇത്തരമൊരു നിര്‍ദേശം സര്‍ക്കാറിന്‌ സമര്‍പ്പിക്കാനുണ്ടായ പശ്ചാത്തലവും കാരണങ്ങളും വിശദീകരിക്കേണ്ടത്‌ അവര്‍ തന്നെയാണ്‌. അതിനു മുമ്പ്‌ പൊതുസമൂഹത്തില്‍ ചര്‍ച്ചയും അതേതുടര്‍ന്ന്‌ അഭിപ്രായ രൂപവത്‌കരണവും നടക്കാന്‍ വേണ്ടിയാവും റിപ്പോര്‍ട്ട്‌ നല്‌കിയ വിവരം പരസ്യപ്പെടുത്തിയിട്ടുള്ളത്‌. ഒരു മതസമൂഹത്തിന്‌ ദയാവധത്തെ അപ്പടി അനുകൂലിക്കാന്‍ സാധിക്കുകയില്ല. മതനിരാസം ആദര്‍ശമായി സ്വീകരിച്ച മതനിരപേക്ഷ സമൂഹത്തിനു പോലും ദയാവധത്തെ പൂര്‍ണമായി അംഗീകരിക്കാനാവില്ല. നമ്മുടേത്‌ പോലുള്ള മതനിഷ്‌പക്ഷ സമൂഹത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നല്ലാതെ എല്ലാവര്‍ക്കും യോജിക്കാവുന്ന ഒരു ബിന്ദുവിലേക്ക്‌ ഈ വിവാദത്തെ കൊണ്ടെത്തിക്കാനാവുകയില്ല.



ദയാവധം ഒരു നൈതിക വിശകലനം


എന്താണ്‌ ദയാവധം? ചികിത്സിച്ച്‌ ഭേദമാക്കാനാവാത്ത രോഗങ്ങള്‍ മൂലം കടുത്ത വേദനയനുഭവിക്കുന്ന രോഗികളെ അവരുടെ ആവശ്യപ്രകാരം മരിക്കാന്‍ അനുവദിക്കുന്ന സമ്പ്രദായം
എന്ന്‌ അതിനെ പൊതുവില്‍ നിര്‍വചിക്കാം. എന്നാല്‍ വിശദാംശങ്ങളിലേക്ക്‌ കടക്കുമ്പോള്‍ ഇതിന്‌ പല വകഭേദങ്ങളുമുള്ളതായി കാണാം. ചികിത്സ എടുക്കാതിരിക്കുക, വെന്റിലേറ്റര്‍, ഡ്രിപ്പ്‌ എന്നിവ നിര്‍ത്തിവെക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, അങ്ങനെ രോഗിയെ മരിക്കാന്‍ അനുവദിക്കുക, മോര്‍ഫിന്‍ എന്ന വേദന സംഹാരി കൂടിയതോതില്‍ കൊടുത്ത്‌ രോഗിക്ക്‌ ശ്വാസതടസ്സം സൃഷ്‌ടിക്കുക തുടങ്ങിയവയെല്ലാം ദയാവധത്തില്‍ ഉള്‍പ്പെടുത്താം. ചിലപ്പോള്‍ സഹിക്കാനാവാത്ത വേദനയില്‍ നിന്ന്‌ കരകയറാനാവാത്ത രോഗിയുടെ ആവശ്യപ്രകാരം മറ്റൊരാള്‍ രോഗിയെ വധിക്കുന്ന രീതിയുമുണ്ട്‌.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...