Monday, March 02, 2009

നബിദിനാഘോഷം മതത്തിലെ പുതിയ സൃഷ്‌ടി


കുവൈത്ത്‌ : നബിദിനാഘോഷം ഹിജ്‌റ മൂന്ന്‌ നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം മതത്തില്‍ പൗരോഹിത്യം കടത്തികൂട്ടിയ അനാചാരമാണെ്‌ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ദഅ്‌വാ വിഭാഗം സംഘടിപ്പിച്ച വിജ്ഞാന വിരുന്ന്‌ അഭിപ്രായപ്പെട്ടു. പ്രമാണങ്ങളില്‍ ഒരു തെളിവും നബിദിനാഘോഷ വിഷയമായി കാണുവാന്‍ സാധ്യമല്ല. ഇത്തരം അനാചാരങ്ങളില്‍ നിന്ന്‌ സത്യവിശ്വാസി മാറിനില്‍ക്കുകയാണ്‌ അവന്റെ പരലോക മോക്ഷത്തിന്‌ ഉത്തമമായതെ്‌ സംഗമത്തില്‍ സംസാരിച്ചവര്‍ വിശദീകരിച്ചു. 

മുന്‍കാല ഇസ്‌ലാഹീ നേതാക്കള്‍ ചെയ്‌തുപോന്ന ദഅ്‌വത്ത്‌ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ നാം 
ആവേശം ഉള്‍കൊള്ളണമെും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസ
ങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ സമരത്തിന്‌ നാം കൂടുതല്‍ പ്രാധാന്യം കൊടുക്കണമെും സംഗമം ഉദ്‌ഘാടനം ചെയ്‌ത ഐ.ഐ.സി ഉപാധ്യക്ഷന്‍ മുഹമ്മദ്‌ റഫീഖ്‌ കൊയിലാണ്ടി സൂചിപ്പിച്ചു. നബിദിനാഘോഷം വസ്‌തുതയെന്ത്‌, ഇടത്തേട്ടം അഭൗതിക സഹായം തേടല്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം സയ്യിദ്‌ അബ്‌ദുറഹിമാന്‍, ഷംസുദ്ദീന്‍ ഖാസിമി എിവര്‍ സംസാരിച്ചു. 

ജന.സെക്രട്ടറി പി.വി.അബുദുല്‍ വഹാബ്‌ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി എഞ്ചി. അന്‍വര്‍ സാദത്ത്‌ സ്വാഗതവും ഹസ്സാവിയ ശാഖ ദഅ്‌വാ സെക്രട്ടറി മുസ്‌തഫ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു. 


വിഞാനവിരുന്ന് ഐ ഐ സി കേന്ദ്ര ഉപാധ്യക്ഷന്‍ 
മുഹമ്മദ് റഫീഖ് കൊയിലാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...