കുവൈത്ത് : ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ കേന്ദ്ര ഫൈന്‍ ആര്‍ട്‌സ് വകുപ്പിന്റെ കീഴില്‍ മിശ്‌രിഫ് ഗാര്‍ഡനില്‍ സംഘടിപ്പിച്ച 'സ്വഹ്‌വ.2009' പ്രവര്‍ത്തകരില്‍ ആവേശം വിതറി. കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടത്തിയത്. ഐസ് ബര്‍ഗ്, ത്രിമാന ദൃശ്യം, അശ്വമേധം, ക്വിസ്സ് മത്സരം എന്നിവ വിജ്ഞാന വിരുന്നിലെ പ്രധാന ഇനങ്ങളായിരുന്നു.
'സ്വഹ്‌വ.2009' സദസ്സ്
അശ്വമേധത്തില്‍ ഹസ്സാവിയ ശാഖ ഓന്നാം സ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം അബൂഹലീഫ, ഫര്‍വാനിയ ശാഖകള്‍ കരസ്ഥമാക്കി. ത്രിമാന ദൃശ്യ മത്സരത്തില്‍ നജീബ്
കൊയിലാണ്ടി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം നഹാസ് മങ്കടയും സ്വന്തമാക്കി
.
ശ്രോതാക്കളില്‍ വിജ്ഞാനവും, ആവേശവും പകര്‍ന്ന ക്വിസ്സ് മത്സരത്തില്‍ കിഫാ ഫാത്തിമ്മ ആദ്യ സ്ഥാനം നേടി. അഷ്‌റഫ് ചന്ദനക്കാവ് രണ്ടും മനാഫ് മാത്തോട്ടം മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

`സ്വഹ്‌വ.2009` ന്റെ ഉദ്‌ഘാടനം കേന്ദ്ര പ്രസിഡന്റ് എം.ടി.മുഹമ്മദ് നിര്‍വ്വഹിച്ചു. പാരത്രിക ലോകത്തെ അതുല്ല്യമായ അനന്തസുഖങ്ങളെ ആഗ്രഹിക്കുന്ന വിശ്വാസികള്‍ നൈമിഷികമായ ഭൗതിക സുഖങ്ങളെ പരമമായി കാണരുതെന്ന് `നിര്‍ഭയത്വം നല്‍കുന്ന വിശ്വാസം` എന്ന വിഷയത്തില്‍ സംസാരിച്ച മുഹമ്മദ് അരിപ്ര വിശദീകരിച്ചു. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ഹാരിസ് മങ്കട, ജന. സെക്രട്ടറി പി.വി.അബ്‌ദുല്‍ വഹാബ്, ഇബ്രാഹിം കൂളിമുട്ടം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കുട്ടികളുടെ ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന്
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം