ഡോ. ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും
കുവൈത്ത് : ഇസ്‌ലാമിക് ബാങ്കിംഗ്, പലിശ രഹിത സാമ്പത്തിക വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ നടത്തപ്പെടുന്ന മൂന്നാമത് ലോക ഇസ്‌ലാമിക സാമ്പത്തിക സമ്മേളനം കുവൈത്തില്‍ ആരംഭിച്ചു. ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജന. സെക്രട്ടറിയും കേരള വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
കുവൈത്ത് ശൂറാ ശരീഅ കസള്‍ട്ടേഷന്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. സൗദി ഉന്നത പണ്ഡിത സഭ അംഗം ഡോ. അബ്‌ദുല്‍ മുത്ത്‌ലക്ക്, കുവൈത്ത് ശരീഅ കോളേജ് പ്രിന്‍സിപ്പള്‍ ഡോ. മുഹമ്മദ് ത്വബ്‌ത്വബാഈ, ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക് ശരീഅ അഡ്വൈസര്‍ ഡോ. അലി ഖുറദാഈ, ദുബൈ ഔക്കാഫ് ഉപദേഷ്‌ടാവ് ഡോ. അഹ്‌മദ് അല്‍ ദത്താദ്, ഒമാന്‍ ഗ്രാന്റ് മുഫ്‌തി ശൈഖ് അഹ്‌മദ് അല്‍ ഖലീലി, കൂടാതെ പ്രമുഖ ശരീഅ ചിന്തകരായ മുഹമ്മദ് ശരീദ് റമദാന്‍ അല്‍ സൂത്തി (സിറിയ), ശൈഖ് നിബാത്ത് യാഖൂബി (ബഹ്‌റൈന്‍), പ്രൊഫ. ഫ്രാന്‍ഗ് ഓഗല്‍ (യു.എസ്.എ), ഇബിദീന്‍ ഹോജ (ടുനീഷ്യ), കുവൈത്ത് ദീവാന്‍ അമീരി ഡയറക്‌ടര്‍ ഡോ. ഖാലിദ് മദ്‌ഖൂര്‍ തുടങ്ങി മുപ്പതോളം പണ്ഡിതര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം