
കുവൈത്ത്: മതകാര്യവകുപ്പി (ഔഖാഫ്)ന്റെ അനുമതിയോടെ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിനു കീഴിൽ മലയാള ഖുത്‌ബ, ജഹ്‌റ അൽ ഖസ്‌റിലെ ബ്ലോക്ക് ഒന്ന്, റോഡ് മൂന്നിലുള്ള മുഅ്തസിം മസ്‌ജിദിൽ ആരംഭിച്ചു. ആദ്യ ജുമുഅ ഖുത്‌ബ ഐ ഐ സി ഉപാധ്യക്ഷൻ അബ്ദുൽ അസീസ് സലഫി നിരവഹിച്ചു.
ഇസ്‌ലാമിക വിജ്ഞാനം പഠിക്കുവാനുള്ള ഈ സുവർണാവസരം ഉപയോഗപ്പെടുത്താൻ മലയാളി സുഹൃത്തുക്കൾ പരമാവധി ശ്രമിക്കണമെന്ന് അബ്ദുൽ അസീസ് സലഫി സൂചിപ്പിച്ചു. ക്ഷണിക നേരത്തേക്കുള്ള ഈ ഭൌതിക ജീവിതമല്ല വിശ്വാസിയുടെ ലക്ഷ്യം. ശാശ്വതമായി നിലനിൽക്കുന്ന പാരത്രികജീവിതമാ നാം മുന്നിൽ കാണേണ്ടത്. അതിനായി മതകാര്യങ്ങൾ മനസിലാക്കാനും ജീവിതത്തിൽ കൊണ്ടുവരുവാനും സമയം കണ്ടെത്തണം. സലഫി വിശദീകരിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: (കുവൈത്ത്) 9718 8072, 9783 5093, 2433 7484.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം