Friday, November 21, 2014
Monday, November 10, 2014
പ്രകൃതി അറിവിനെ സര്‍ഗസമ്പന്നമാക്കുന്നു -പി. കെ. ഗോപി
CIER സംസ്ഥാന പ്രതിഭാ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കോഴിക്കോട് നടന്ന ചടങ്ങിൽ സി ഐ ഇ ആർ പ്രതിഭാ അവാർഡ് സംഗമം പ്രശസ്ത കവി ശ്രീ പികെ ഗോപി ഉദ്ഘാടനം ചെയ്യുന്നു |
കോഴിക്കോട്: പ്രകൃതി എന്ന വിദ്യാലയം നല്‍കുന്ന പാഠങ്ങളാണ് അറിവിനെ സര്‍ഗസമ്പന്നമാക്കുന്നതെന്ന് പ്രശസ്ത കവിയും സാഹിത്യകാരനുമായ പി കെ ഗോപി അഭിപ്രായപ്പെട്ടു. പഠനം പീഡനമാകുന്ന പുതിയ കാലത്ത് പുതുതലമുറക്ക് സര്‍ഗപരിപോഷണത്തിന് കൂടുതല്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാഭ്യാസ വിഭാഗമായ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ & റിസര്‍ച്ച് (CIER) സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ പ്രതിഭാ അവാര്‍ഡ് വിജ്ഞാനമത്സര പരീക്ഷയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും സാഹിത്യവും മാനവികതക്ക് വേണ്ടി സമര്‍പ്പിക്കണമെന്നും മനുഷ്യത്വത്തെ വധിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യന്‍ തന്നെയാണെന്നത് ഖേദകരമാണെന്നും പി കെ ഗോപി പറഞ്ഞു.
കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, സി ഐ ഇ ആര്‍ ജനറല്‍ സെക്രട്ടറി കെ അബൂബക്കര്‍ മൗലവി, ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ശുക്കൂര്‍ കോണിക്കല്‍, എം എസ് എം സംസ്ഥാന സെക്രട്ടറി യൂനുസ് ചെങ്ങര, കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സി മരക്കാരുട്ടി, പ്രതിഭാ അവാര്‍ഡ് കണ്‍വീനര്‍ റശീദ് പരപ്പനങ്ങാടി, ഹംസ മൗലവി പട്ടേല്‍ത്താഴം, എന്‍ പി അബ്ദുല്‍ റസാഖ് മാസ്റ്റര്‍, മൂസക്കോയ പുളിക്കല്‍, വിദ്യാര്‍ഥി പ്രതിനിധി നസീഹ തഫ്‌സിന്‍ തിക്കോടി തുടങ്ങിയവര്‍ സംസാരിച്ചു.
മതപഠന രംഗത്ത് കുട്ടികളുടെ മികവുകള്‍ കണ്ടെത്തി അര്‍ഹമായ അംഗീകാരവും പ്രോത്സാഹനവും നല്‍കുക എന്നത് മതവിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനും മൂല്യാധിഷ്ഠിത ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായിത്തീരുമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ & റിസര്‍ച്ച് (CIER) 4 വര്‍ഷമായി നടത്തി വരുന്നതാണ് പ്രതിഭ അവാര്‍ഡ് വിജ്ഞാന മത്സരപരീക്ഷ. സംസ്ഥാന തലത്തില്‍ രണ്ട് ഘട്ടങ്ങളായി നടത്തുന്ന പരീക്ഷയില്‍ ഈ വര്‍ഷം 48 വിദ്യാര്‍ഥികളാണ് അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്.
വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യണം -ഐ എസ് എം
അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു. |
അന്ധവിശ്വാസങ്ങളുടെ മറവില്‍ നാല് മനുഷ്യജീവനുകള്‍ കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ ഹോമിക്കപ്പെട്ടു. സാംസ്‌കാരിക കേരളം തുടരുന്ന നിസ്സംഗത ഭയാനകമാണ്. ശക്തമായ ബോധവല്‍ക്കരണത്തോടൊപ്പം കര്‍ശന വകുപ്പുകളോടെ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം അനിവാര്യമാണെന്നും അടുത്ത നിയമ സഭാസമ്മേളനത്തില്‍ അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ ബില്ല് കൊണ്ടുവരുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും സംഗമം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തിരസ്‌കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. എം അഹ്മദ് കുട്ടി മദനി, ഇസ്മാഈല്‍ കരിയാട്, ശുക്കൂര്‍ കോണിക്കല്‍, നൗഷാദ് കുറ്റ്യാടി, അബ്ദുല്‍ ജലീല്‍ ഒതായി, അബ്ദുസ്സലാം മുട്ടില്‍, ഡോ. ലബീദ് അരീക്കോട്, അഫ്താഷ് ചാലിയം, ശാക്കിര്‍ ബാബു കുനിയില്‍ പ്രസംഗിച്ചു.