![]() |
അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു. |
അന്ധവിശ്വാസങ്ങളുടെ മറവില്‍ നാല് മനുഷ്യജീവനുകള്‍ കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ ഹോമിക്കപ്പെട്ടു. സാംസ്‌കാരിക കേരളം തുടരുന്ന നിസ്സംഗത ഭയാനകമാണ്. ശക്തമായ ബോധവല്‍ക്കരണത്തോടൊപ്പം കര്‍ശന വകുപ്പുകളോടെ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം അനിവാര്യമാണെന്നും അടുത്ത നിയമ സഭാസമ്മേളനത്തില്‍ അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ ബില്ല് കൊണ്ടുവരുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും സംഗമം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തിരസ്‌കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. എം അഹ്മദ് കുട്ടി മദനി, ഇസ്മാഈല്‍ കരിയാട്, ശുക്കൂര്‍ കോണിക്കല്‍, നൗഷാദ് കുറ്റ്യാടി, അബ്ദുല്‍ ജലീല്‍ ഒതായി, അബ്ദുസ്സലാം മുട്ടില്‍, ഡോ. ലബീദ് അരീക്കോട്, അഫ്താഷ് ചാലിയം, ശാക്കിര്‍ ബാബു കുനിയില്‍ പ്രസംഗിച്ചു.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
വിശ്വാസങ്ങളുടെ മറവില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് മനുഷ്യരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന സിദ്ധരെയും മന്ത്രവാദികളെയും സാമൂഹിക വിചാരണ ചെയ്യണമെന്ന് അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം ആവശ്യപ്പെട്ടു.
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം