
കോഴിക്കോട്: മുസ്‌ലിം-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കുനേരെ ശിവസേനയും സംഘ് പരിവാറും നടത്തിക്കൊണ്ടിരിക്കുന്ന പ്രകോപരപരമായ പ്രസ്താവനകള്‍ രാജ്യത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ബഹുസ്വരതയുടെ അടിസ്ഥാന ഘടകമായ ജനാധിപത്യത്തെ തകര്‍ക്കുംവിധമുള്ള പ്രസ്താവനകളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും കെ എന്‍ എം സംസ്ഥാന സമ്പൂര്‍ണ്ണ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. മുസ്‌ലിം വോട്ടവകാശം റദ്ദാക്കണമെന്നും ജനസംഖ്യ കുറയ്ക്കുന്നതിനായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍ നിര്‍ബന്ധിത വന്ദീകരണം...