
കോഴിക്കോട്: കെ എന്‍ എമ്മിന്റെ വിദ്യാഭ്യാസ വിഭാഗമായ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍) 2014-15 വര്‍ഷത്തെ 5,7 ക്ലാസുകളുടെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം ക്ലാസില്‍ 95%വും ഏഴാം ക്ലാസില്‍ 96%വും വിദ്യാര്‍ത്ഥികള്‍ വിജയിച്ചു.
കേരളത്തിനുപുറത്ത് ഖത്തര്‍, അബുദാബി, അല്‍ഐന്‍, അജ്മാന്‍, ദുബൈ, റാസല്‍ഖൈമ, ഒമാന്‍, ജിദ്ദ, റിയാദ്, ദമാം, ജുബൈല്‍ തുടങ്ങിയ ഗള്‍ഫ് മേഖലയിലെ സെന്ററുകളില്‍ പരീക്ഷ എഴുതിയ 100% വിദ്യാര്‍ത്ഥികളും വിജയം വരിച്ചു. പുനര്‍ മൂല്യനിര്‍ണ്ണയത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി...