
ജിദ്ദ: ഇന്ത്യൻ മുസ്‌ലിംകൾക്ക് അൽ ഖാഇദയുടെയോ മറ്റേതെങ്കിലും തീവ്രവാദ
സംഘടനകളുടെയോ സഹായത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ
മന്ത്രാലത്തിന്റെ കേരള കോർഡിനേറ്ററും അഖിലേന്ത്യാ ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് ദേശീയ ജനറൽ
സെക്രട്ടറിയുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. സഊദി ഭരണാധികാരി അബ്ദുള്ള
രാജാവിന്റെ അതിഥിയായി ഹജ്ജ് കർമത്തിനെത്തിയ അദ്ദേഹം ജിദ്ദ വിമാനത്താവളത്തിൽ
മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യൻ മുസ്‌ലിംകൾ സമാധാനം
ആഗ്രഹിക്കുന്നവരാണ്. ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന മഹത്തായ ആദർശമാണ്
സമാധാനം. അതുകൊണ്ട് തന്നെ മതത്തിന്റെ പേരിലുള്ള തീവ്രവാദങ്ങളെയും...