
കോഴിക്കോട്: ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിന്റെ മാന്യതയും അംഗീകാരവും കാത്തുസൂക്ഷിക്കാന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിക്ക് ബാധ്യതയുണ്ടെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കേരള നദ്‌വത്തുല്‍ മുജാഹീദിന്‍ (കെ എന്‍ എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിദേശ രാഷ്ട്രങ്ങളില്‍ ചെന്ന് രാഷ്ട്രീയ പ്രസംഗം നടത്തുകയും ഇന്ത്യന്‍ രാഷ്ട്ര-രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നേരെ ആക്ഷേപങ്ങളുന്നയിക്കുന്നതും പ്രധാനമന്ത്രിയുടെ പദവിക്ക് നിരക്കുന്നതല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രിയെന്ന നിലയില്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ എന്ന്...