കോഴിക്കോട് : സഊദി ഭരണാധികാരി അബ്ദുള്ളാ രാജാവിന്റെ വിശിഷ്ടാതിഥിയായി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന കോ ഓര്‍ഡിനേറ്ററും അഖിലേന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോ. ഹുസൈന് മടവൂരിന് ക്ഷണം ലഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് പേരെയാണ് സഊദി രാജാവ് ക്ഷണിച്ചിട്ടുള്ളത്. സഊദി വിദേശ കാര്യ മന്ത്രാലയം വഴിയാണ് അതിഥികളെ തിരഞ്ഞെടുത്തത്. ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതനും നദ്വാ ദാറുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. സഈദ് അല്‍ അഅ്സമിയാണ് ഇന്ത്യയില്‍ നിന്നും ക്ഷണം ലഭിച്ച മറ്റൊരു പണ്ഡിതന്. സപ്തംബര്‍ 27,28 തിയ്യതികളില്‍ മക്കയില്‍ നടക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിലും ഇവര്‍ പങ്കെടുക്കും. ഒക്ടോബര്‍ ഒന്നിന് അതിഥികള്‍ക്കായി മക്കാ പാലസില്‍ അബ്ദുള്ളാ രാജാവ് പ്രത്യേക വിരുന്നേര്‍പ്പെടുത്തിയിട്ടുണ്ട്. രാജാവിന് പുറമെ ഹജ്ജ് വകുപ്പ് മന്ത്രി ഡോ. ബന്ദര്‍ മുഹമ്മദ് ഹജ്ജാര്‍, മതകാര്യ വകുപ്പ് മന്ത്രി ഡോ. സാലിഹ് ആലുശൈഖ്, ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്, മക്ക ചീഫ് ഇമാം ഡോ.അബ്ദുറഹ്മാന് അല്‍ സുദൈസ് എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. മക്ക ഉമ്മുല്‍ ഖുറ യൂനിവേഴ്സിറ്റി, മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി, മുസ്ലിം വേള്‍ഡ് ലീഗ് ആസ്ഥാനം എന്നിവിടങ്ങളില്‍ സംഘത്തിന് സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്. സപ്തംബര്‍ 26 ന് യാത്ര പുറപ്പെടുന്ന അതിഥികള്‍ ഒക്ടോബര്‍ 12 ന് തിരിച്ചെത്തും.
3 വായനക്കാരുടെ പ്രതികരണങ്ങൾ :
വളരെ സന്തോഷം .റബ്ബിന് സ്തുതികള്‍. ഡോക്ടര്‍ക്ക് അഭിനന്ദനങ്ങള്‍ . മുസ്ലിം തിരു ഗേഹങ്ങളുടെ സേവകന് അബ്ദുള്ള രാജാവിന് കൃതജ്ഞത .സമൂഹത്തിന്റെ നന്മക്കായി നിസ്വാര്‍ത്ഥമായ സേവനം ചെയ്യുന്ന ഡോ.ഹുസൈന് മടവൂര്‍ അവര്‍കള്‍ക്ക് അല്ലാഹു ദീര്‍ഘായുസ്സും ആരോഗ്യവും നല്കി .അനുഗ്രഹിക്കട്ടെ .ആമീന്‍
ഡോക്ടർ ഹുസൈൻ മടവൂരിന്റെ ദീനീ സേവനത്തിനും സന്നദ്ധ ദക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
Ameen
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം