Tuesday, July 21, 2009

കെ എന്‍ എം കോഴിക്കോട് സൌത്ത് ജില്ലാ കമ്മിറ്റി മാരേജ് ബ്യൂറോ ആരംഭിച്ചു

Read More

പ്രഫ. അബ്‌ദുല്ല പെരിങ്ങാട് അന്തരിച്ചു



Read More

ആദര്‍ശ സംഗമം

കുവൈത്ത്: തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാഹി പ്രസ്ഥാനം എന്ന പേരില്‍ ഇന്ത്യന്‍ ഇസ്വ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ചുവരുന്ന ദ്വൈമാസ ആദര്‍ശ ക്യാമ്പയിന്റെ ഭാഗമായി ജഹ്‌റ ശാഖയുടെ ആദര്‍ശ സംഗമം ജൂലായ്‌ 24 ന്‌ വെള്ളിയാഴ്‌ച ജുമുഅയ്‌ക്ക്‌ ശേഷം ജഹ്‌റയിലെ മലയാളം ഖുതുബ നടക്കുന്ന കസ്വര്‍ മുഅ്‌തസിം മസ്‌ജിദി (ബ്ലോക്ക്‌ ഒന്ന്‌, റോഡ്‌ മൂന്ന്‌)ല്‍ നടക്കും.

സംഗമത്തില്‍ മുഹമ്മദ്‌ അരിപ്ര, മുഹമ്മദ്‌ റഫീഖ്‌ കൊയിലാണ്ടി, അബ്‌ദുല്‍ വഹാബ്‌ എന്നിവര്‍ പങ്കെടുക്കും.

വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വാഹന സൗകര്യം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക. 99572750, 97835093, 99599174.
Read More

Monday, July 20, 2009

‘സുഹൃദയ’: കാരുണ്യത്തിന്റെ വഴിയില്‍ ഐ എസ് എം മെഡിക്കല്‍ എയ്‌ഡ് സെന്ററിന് പുതിയ കാല്‍‌വെപ്പ്






കോഴിക്കോട്: ആതുരസേവന രംഗത്ത് ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ഐ എസ് എം മെഡിക്കല്‍ എയ്‌ഡ് സെന്റര്‍, ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി രംഗത്ത്. ജന്മസിദ്ധമായ ഹൃദയത്തകരാറുകള്‍ മൂലം ജീവനു ഭീഷണി നേരിടുന്ന കൊച്ചുകുരുന്നുകളുടെ ആശ്വാസത്തിന് ‘സുഹൃദയ’ എന്ന പേരില്‍ ഹാര്‍ട്ട്കെയര്‍ പദ്ധതിക്കാണ് മെഡിക്കല്‍ എയ്‌ഡ് സെന്റര്‍ രൂപം നല്‍കിയിരിക്കുന്നത്.

ഹൃദയത്തകരാറുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ‘സുഹൃദയ’ പദ്ധതി. ഓരോവര്‍ഷവും ആയിരക്കണക്കിന് കുട്ടികള്‍ ഇന്ത്യയില്‍ രോഗബാധിതരാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത്തരം കുട്ടികളെ രക്ഷിക്കാനാവൂ. ആദ്യഘട്ടത്തില്‍ വിദഗ്ധ ഡോക്‍ടര്‍മാര്‍ അടങ്ങുന്ന പാനല്‍ നിര്‍ദേശിക്കുന്ന അമ്പത് പേരെയാണ് മുന്‍‌ഗണനാ ക്രമമനുസരിച്ച് ശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കുക. ഒരു കുട്ടിക്ക് ശരാശരി ഒരു ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. ശസ്ത്രക്രിയ അനിവാര്യമായ, സാമ്പത്തിക പ്രയാസമുള്ള കുടുംബങ്ങളിലെ കുട്ടികളെ സംഘടനാ ഘടകങ്ങള്‍ക്ക് ശിപാര്‍ശ ചെയ്യാം.

‘സുഹൃദയ’ പദ്ധതി സംഘാടക സമിതി രൂപീകരണം ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍‌റഹ്‌മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. ഫൈസല്‍ പാലത്ത് ഹൃദ്രോഗം കുട്ടികളില്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. ബശീര്‍ പട്ടേല്‍ത്താഴം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എം കെ നൌഫല്‍ പദ്ധതി കരടുരേഖ വിശദീകരിച്ചു. ‘സുഹൃദയ’ പദ്ധതിയുടെ വിജയകരമായ നിര്‍വഹണത്തിന് ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യരക്ഷാധികാരിയും മുജീബുര്‍‌റഹ്‌മാന്‍ കിനാലൂര്‍ ചെയര്‍മാനും എം കെ നൌഫല്‍ ജന. കണ്‍‌വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. എസ് എ എം ഇബ്‌റാഹീം, ഐ പി അബ്‌ദുസ്സലാം എന്നിവര്‍ രക്ഷാധികാരികളും ബശീര്‍ പട്ടേല്‍ത്താഴം, അഡ്വ. എം മൊയ്തീന്‍കുട്ടി, സി മരക്കാരുട്ടി എന്നിവര്‍ വൈസ് ചെയര്‍മാന്‍‌മാരുമാണ്. കെ വി നിയാസ്, ശഫീഖ് അഹ്‌മദ് എന്നിവരാണ് ജോയിന്റ് കണ്‍‌വീനര്‍മാര്‍.

വിവിധ ഉപസമിതി ഭാരവാഹികള്‍:

സാമ്പത്തികം
പി പി മമ്മദ്കോയ, കരീം ജസ്‌ഫ, മമ്മദ്കോയ എഞ്ചിനീയര്‍, റഷീദ് തോട്ടത്തില്‍, വി കെ സി ഹമീദലി, ഹിജാസ്, അബ്ദുല്ലത്വീഫ്.

സ്‌ക്രീനിംഗ്
ശുക്കൂര്‍ കോണിക്കല്‍, വി പി ഷാജഹാന്‍, ഇസ്തു കണ്ണഞ്ചേരി, ഹസന്‍കോയ പുതിയറ.

പബ്ലിസിറ്റി
സാദിഖ് പട്ടേല്‍ത്താഴം.

ട്രാന്‍സ്‌പോര്‍ട്ടിംഗ്
സാദിഖ് കല്ലായ്, ശരീഫ് പൊക്കുന്ന്.

ബ്ലഡ് ഓര്‍ഗനൈസിംഗ്
അബൂബക്കര്‍ സിദ്ദീഖ്, സെല്ലു അത്തോളി, ശനൂബ് ഒളവണ്ണ.

വളണ്ടിയര്‍
അഫ്‌സല്‍ കല്ലായ്, മഖ്‌ബൂല്‍, എം ടി അബൂബക്കര്‍.

മെഡിസിന്‍
നസീര്‍ ഓപ്പണ്‍, ബശീര്‍ വെറ്ററിനറി

കോ ഓര്‍ഡിനേറ്റര്‍
ബശീര്‍ പോപ്പുലര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഐ എസ് എം മെഡിക്കല്‍ എ‌യ്‌ഡ് സെന്റര്‍,
മര്‍ക്കസുദ്ദ‌അ്വ, ആര്‍ എം റോഡ്,
കോഴിക്കോട് - 673 002
ഫോണ്‍: +91 495 2701812, +91 9847 419141
ഇ-മെയില്‍: medicalism@rediffmail.com

Read More

ഡിഗ്രി ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍: ആശങ്കയകറ്റണം എം എസ് എം


Read More

Wednesday, July 15, 2009

മുജാഹിദ് പ്രതിനിധി സമ്മേളനം സമാപിച്ചു.





Read More

Friday, July 03, 2009

സ്വവർഗ്ഗ ലൈംഗികത: നിയമപ്രാപല്യം ന‌ല്‌കുന്ന നടപടി ചെറുക്കണം: കെ എൻ എം


Read More

Friday, June 26, 2009

ജയ്‌ ഹോ...! ജിന്ന് പോ...!!


Read More

Tuesday, June 16, 2009

കുവൈത്തിൽ മലയാളം ഖുത്‌ബ ആരംഭിച്ചു




കുവൈത്ത്: മതകാര്യവകുപ്പി (ഔഖാഫ്)ന്റെ അനുമതിയോടെ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിനു കീഴിൽ മലയാള ഖുത്‌ബ, ജഹ്‌റ അൽ ഖസ്‌റിലെ ബ്ലോക്ക് ഒന്ന്, റോഡ് മൂന്നിലുള്ള മുഅ്തസിം മസ്‌ജിദിൽ ആരംഭിച്ചു. ആദ്യ ജുമുഅ ഖുത്‌ബ ഐ ഐ സി ഉപാധ്യക്ഷൻ അബ്ദുൽ അസീസ് സലഫി നിരവഹിച്ചു.

ഇസ്‌ലാമിക വിജ്ഞാനം പഠിക്കുവാനുള്ള ഈ സുവർണാവസരം ഉപയോഗപ്പെടുത്താൻ മലയാളി സുഹൃത്തുക്കൾ പരമാവധി ശ്രമിക്കണമെന്ന് അബ്ദുൽ അസീസ് സലഫി സൂചിപ്പിച്ചു. ക്ഷണിക നേരത്തേക്കുള്ള ഈ ഭൌതിക ജീവിതമല്ല വിശ്വാസിയുടെ ലക്ഷ്യം. ശാശ്വതമായി നിലനിൽക്കുന്ന പാരത്രികജീവിതമാ നാം മുന്നിൽ കാണേണ്ടത്. അതിനായി മതകാര്യങ്ങൾ മനസിലാക്കാനും ജീവിതത്തിൽ കൊണ്ടുവരുവാനും സമയം കണ്ടെത്തണം. സലഫി വിശദീകരിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: (കുവൈത്ത്) 9718 8072, 9783 5093, 2433 7484.
Read More

Sunday, June 14, 2009

എം എസ് എം സംസ്ഥാന കൌൺസിൽ തുടങ്ങി


Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...