Tuesday, November 03, 2009

സുഹൃദ്‌വലയങ്ങള്‍ വിശാലമാക്കുക: സി. എം. മൗലവി


ജിദ്ദ: സ്‌നേഹസൗഹൃദബന്ധങ്ങളെ മതജാതി ചിന്തകള്‍ക്കതീതമായി വളര്‍ത്തിയെടുത്തതാണ്‌ കേരളീയസമൂഹത്തിന്റെ മുതല്‍ക്കൂട്ടെന്നും അത്‌ തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമമായി ലൗ ജിഹാദ്‌ ആരോപണങ്ങളെ കാണണമെന്നും പ്രമുഖ പണ്‌ഢിതനും ചിന്തകനുമായ സി.എം. മൗലവി ആലുവ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്‍കിയ സ്വികരണ ചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒരു ബഹുസ്വര സമൂഹത്തിനുണ്ടായിരിക്കേണ്ട സാംസ്‌കാരിക അവബോധത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഇത്തരം പ്രചാരണങ്ങളെ അവഗണിക്കുന്നതിന്‌ പകരം അവക്ക്‌ അമിത വാര്‍ത്താപ്രാധാന്യം നല്‍കുവാനുളള ചില മാധ്യമങ്ങളുടെ ശ്രമം ഏറെ ആശങ്കയുണര്‍ത്തുന്നുണ്ട്‌. ഇത്തരം പ്രചാരണങ്ങള്‍ വഴി സമൂഹമനഃസാക്ഷിയില്‍ ഉണ്ടാവുന്ന മുറിവുകള്‍ വളര്‍ന്നുവരുന്ന ഒരു തലമുറയുടെ സ്വൈരജീവിതത്തെയാണ്‌ ഇല്ലാതാക്കുക. ലൗ ജിഹാദ്‌ ആരോപണങ്ങള്‍ക്ക്‌ മുന്നില്‍ പകച്ചുനില്‍ക്കുന്ന ഒരു മുസ്‌ലിം സമൂഹത്തെയാണ്‌ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌. വിശാലകാഴ്‌ചപ്പാടുകളുളള ഇസ്‌ലാമിന്റെ സാമൂഹ്യവീക്ഷണത്തെ സാമൂഹ്യവിരുദ്ധശക്‌തികളുടെ ആരോപണങ്ങള്‍ക്ക്‌ മുന്നില്‍ ബലികൊടുക്കേണ്ടതല്ലെന്നും അവയെ പ്രതിരോധിക്കുവാന്‍ കൂടുതല്‍ ശക്‌തമായ സ്‌നേഹവലയങ്ങള്‍ സ്യഷ്‌ടിക്കണമെന്നും സി.എം മൗലവി പറഞ്ഞു.


മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. നൗഷാദ്‌ കരിങ്ങനാട്‌ സ്വാഗതവും അബൂബക്കര്‍ മൗലവി നന്ദിയും പറഞ്ഞു.

1 വായനക്കാരുടെ പ്രതികരണങ്ങൾ :

പുലരി Monday, November 16, 2009

sorry for the interruption. my previous comments was a wrong post. can you remove that from your comments post?

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...