കാസറഗോഡ് : ഒക്ടോബര്‍ 2 ശനിയാഴ്ച നടത്താനിരുന്ന ഐ എസ് എം ആദര്‍ശ ഉദ്‌ഘാടന സമ്മേളനം ബാബരി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 9 ലേക്ക് മാറ്റി വച്ചു.
സമ്മേളനം ഒക്ടോബര്‍ 9 ശനിയാഴ്ച വൈകുന്നേരം നാലിന് ആരംഭിക്കും. ഡോ: ഹുസൈന്‍ മടവൂർ, സി പി ഉമര്‍ സുല്ലമി, മുജീബുർറഹ്മാന്‍ കിനാലൂർ, എന്‍ എം അബ്ദുല്‍ ജലീല്‍, ആസിഫലി കണ്ണൂർ, ബഷീര്‍ പട്ടേല്‍താഴം, മമ്മൂട്ടി മുസ്ലിയാർ, ചുഴലി അബ്ദുള്ള മൌലവി, പി കരുണാകരന്‍ എം പി, സി ടി അഹമ്മദലി എം എല്‍ എ തുടങ്ങിയവര്‍ സംബന്ധിക്കും.
കോഴിക്കോട് : ബാബറി മസ്ജിദ് വിഷയത്തില്‍ കോടതി പ്രഖ്യാപിക്കുന്ന വിധി അംഗീകരിച്ചു സമാധാനത്തോട് കൂടി മുന്നോട്ട് പോകാന്‍ രാജ്യത്തെ ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ തയ്യാറാകണമെന്നു ഇന്ത്യന്‍ ഇസ്ലാഹി ജനറല്‍ സെക്രട്ടറി ഡോ : ഹുസൈന്‍ മടവൂര്‍, കേരള നദുവതുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ഡോ : ഇ കെ അഹമദ് കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിവിധ സമുദായങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ ഒരു മതേതര ജനാധിപത്യ സംവിധാനത്തില്‍ കോടതി വിധി അംഗീകരിക്കുകയല്ലാതെ മറ്റു പോംവഴികളില്ല. രാഷ്ട്രത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുവാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. രാജ്യത്തെ പൌരന്മാര്‍ക്കിടയില്‍ കൂടുതല്‍ സൌഹാര്‍ദവും സഹിഷ്ണുതയും വളര്‍ത്തിയെടുക്കേണ്ട സമയമാണിത്. വര്‍ഗീയതയും വിഭാഗീയതയും പ്രചരിപ്പിക്കാതിരിക്കുവാന്‍ എല്ലാവരും പ്രയത്നിക്കേണ്ടതുണ്ട്. ആവശ്യമുള്ളവര്‍ക്ക് മേല്ക്കോടതികളെ സമീപിക്കാമെന്നിരിക്കെ ബാബറി മസ്ജിദ് വിഷയത്തില്‍ ഒരു കാരണവശാലും ആരും വൈകാരികമായി പ്രതികരിക്കരുതെന്നും നേതാക്കള്‍ പറഞ്ഞു.
അജ്മാൻ: സാങ്കേതിക വിദ്യയുടെ വളർച്ചയും പുരോഗതിയും കൈവരിക്കുമ്പോൾ അധാർമികതകളുടെയും ജീർണതളുടെയും കൂലംകുത്തിയൊഴുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലെ ക്രമാതീതമായ വളർച്ച, പെരുകിവരുന്ന സ്ത്രീപീഡനങ്ങൾ, ആത്മഹത്യകൾ എന്നിവ ഏതൊരു മനുഷ്യസ്നേഹിയെയും ഞെട്ടിക്കുന്നതാണെന്നും അതിനാൽ നന്മ കാംക്ഷിക്കുന്ന മുഴുവനാളുകളുടെയും കൂട്ടായ്മ ഇതിനെതിരെ രൂപപ്പെടണമെന്ന്, കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ എൻ എം) ദക്ഷിണകേരള പ്രസിഡന്റും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ എ ടി എഫ്) സംസ്ഥാന പ്രസിഡന്റുമായ എം സലാഹുദ്ദീൻ മദനി പ്രസ്താവിച്ചു.
ഹ്രസ്വസന്ദർശനാർഥം യു എ ഇയിലെത്തിയ മദനിക്ക് അജ്മാൻ ഇസ്‌ലാഹി സെന്റർ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം യു എ ഇ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് വി പി അഹ്‌മദ് കുട്ടീ മദനി ഉദ്ഘാടനം ചെയ്തു. കെ എൻ എം എറണാംകുളം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഗനി സ്വലാഹി, സെന്റർ പ്രസിഡന്റ് അബൂബക്കർ കെ കെ, ഫഹീം കൊച്ചി തുടങ്ങിയവർ സംബന്ധിച്ചു.
കോഴിക്കോട്: സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന മദ്യദുരന്തങ്ങളും മദ്യപാനം മൂലമുണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തില്‍ കേരളത്തെ സമ്പൂര്‍ണ മദ്യനിരോധന സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി മദ്യനിരോധനമെന്ന ആവശ്യത്തിന് മുറവിളി കൂട്ടുന്ന കേരളത്തിലെ വിവിധ മതസംഘടനകളെയും മദ്യനിരോധന സമിതി ഉള്‍പ്പെടെയുള്ള മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും അവഗണിച്ച് കള്ള് കുടിയന്മാരുടെയും അബ്‌കാരി തലവന്‍മാരുടെയും താല്‍പര്യങ്ങളുടെ കൂടെ നില്‌ക്കുന്ന സര്‍ക്കാര്‍ നയങ്ങളാണ് സംസ്ഥാനത്തെ മദ്യദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്.
മദ്യമാഫിയ- എക്‌സൈസ്- ഭരണകൂട അവിശുദ്ധ കൂട്ടുകെട്ട് അബ്‌കാരി കുറ്റകൃത്യങ്ങളുടെ വര്‍ധനവിന് കാരണമാവുകയാണ്. പഞ്ചായത്ത് രാജ് നിയമത്തില്‍ പ്രാദേശിക മദ്യനിരോധനത്തിന് സഹായമാവുന്ന 232, 447 വകുപ്പുകള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പ്രസ്‌താവനകള്‍ ഇറക്കുന്നതിന് പകരം അബ്‌കാരി ലോട്ടറി മാഫിയകളുമായുള്ള ബന്ധം അവസാനിപ്പിച്ചു. കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്ന ജനങ്ങളുടെ പക്ഷത്ത് നില്‌ക്കാന്‍ ഭരണ പ്രതിപക്ഷ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ തയ്യാറെടുക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജഅ്‌ഫര്‍ വാണിമേല്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ഐ പി അബ്‌ദുസ്സലാം, യു പി യഹ്‌യാഖാന്‍, അബ്‌ദുസ്സലാം മുട്ടില്‍, ശുക്കൂര്‍ കോണിക്കല്‍, സുഹൈല്‍ സാബിര്‍, എ നൂറുദ്ദീന്‍, ഇസ്‌മാഈല്‍ കരിയാട്, ജാബിര്‍ അമാനി പ്രസംഗിച്ചു.
കോഴിക്കോട്: മുസ്‌ലിംകളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളായ പെരുന്നാളുകള്‍ക്ക് അഞ്ച് ദിവസം അവധി അനുവദിക്കുകയോ ഡിസംബറിലെ പത്ത് ദിവസത്തെ അവധി ക്രമീകരിച്ച് പെരുന്നാളിന് കൂടി ലഭ്യമാക്കുകയോ വേണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കേരളത്തിലെ രണ്ടാമത്തെ മതവിഭാഗമായ മുസ്‌ലിംകള്‍ക്ക് ബലി പെരുന്നാളിനും ഒരു മാസത്തെ വ്രതാനുഷ്‌ഠാനത്തിന് ശേഷം വരുന്ന ചെറിയ പെരുന്നാളിനും ഒരുദിവസം പോലും അവധി ലഭ്യമാവാത്ത അവസരങ്ങളുണ്ടായിട്ടുണ്ട്. ഓണത്തിനും ക്രിസ്‌തുമസിനും പത്ത് ദിവസത്തെ അവധി നല്‌കുമ്പോള്‍ പെരുന്നാള്‍ വിഷയത്തില്‍ തുടരുന്ന ഈ അനീതി നീതീകരിക്കാവതല്ല.
ഡിസംബറില്‍ അര്‍ധവാര്‍ഷികപ്പരീക്ഷ കൂടി നടക്കുന്നതുകൊണ്ട് ഡിസംബര്‍ അവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ അര്‍ധവാര്‍ഷികപ്പരീക്ഷകള്‍ നടക്കുന്നില്ല. അതുകൊണ്ട് ഡിസംബര്‍ അവധി പെരുന്നാളിന് കൂടി പകുത്ത് നല്‌കുക എന്ന ആവശ്യം തികച്ചും ന്യായമാണ്. ഈ വിഷയത്തില്‍ കേരള സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പ്രത്യേകമായി ഇടപെടണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. ഈ പ്രശ്‌നം ഉന്നയിച്ചുകൊണ്ട് ഐ എസ് എം മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് ഫാക്‌സ് സന്ദേശമയച്ചു.
പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ജഅ്‌ഫര്‍ വാണിമേല്‍, ഐ പി അബ്‌ദുസ്സലാം, യു പി യഹ്‌യാഖാന്‍, സുഹൈല്‍ സാബിര്‍, അബ്‌ദുസ്സലാം മുട്ടില്‍, ഇസ്‌മാഈല്‍ കരിയാട്, മന്‍സൂറലി ചെമ്മാട്, ശുക്കൂര്‍ കോണിക്കല്‍, എ നൂറുദ്ദീന്‍ പ്രസംഗിച്ചു.
പാലക്കാട്: നരവംശ ചരിത്രത്തില്‍ ഡോക്‌ടറേറ്റ് നേടിയ സി എ ഫുക്കാര്‍ അലിയെ ഐ എസ് എം ജില്ലാ സമിതി ഉപഹാരം നല്‌കി ആദരിച്ചു. ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ ഉപഹാരം സമ്മാനിച്ചു.
`മലപ്പുറം ജില്ലയിലെ ആദിവാസികളുടെ നരവംശ ചരിത്രം' എന്ന വിഷയത്തിലാണ് ഡോക്‌ടറേറ്റ് ലഭിച്ചത്. ഡോ. കെ ജെ ജോണിന്റെ കീഴിലായിരുന്നു പഠനം. പാലക്കാട് വിക്‌ടോറിയ കോളെജിലെ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് അദ്ദേഹം.
കുവൈത്ത് : നാവറക്കപ്പെട്ടവന്റെ നാവായും ആട്ടിയകറ്റപ്പെട്ടവന്റെ അഭയവുമായും വിശുദ്ധ ഖുര്‍ആന്‍ നിലനില്‍ക്കുന്നുവെന്ന് യുവ എഴുത്തുകാരനും വാഗ്മിയുമായ പി.എം.എ ഗഫൂര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷയായ വെളിച്ചം, അതിന്റെ എട്ടാമത് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശാന്തമായ ജീവിത ക്രമത്തിനുള്ള മാര്‍ഗ്ഗരേഖയാണ് വിശുദ്ധ ഖുര്‍ആന്‍. തെറ്റിപോകാതെയും തോറ്റുപോകാതെയും നിലനില്‍ക്കാനുള്ള ശിക്ഷണമാണ് ഖുര്‍ആന്‍. നൂറ്റാണ്ടുകളുടെ മാറ്റങ്ങള്‍ക്കൊപ്പം മാറ്റങ്ങളില്ലാതെ പുതു യൗവ്വനം സൂക്ഷിച്ച വേദഗ്രന്ഥമാണ്. മനുഷ്യ ജീവിതത്തിന്റെ നിഖില വശങ്ങളെയും ഖുര്‍ആന്‍ വിഷയമാക്കുന്നു. ഗഫൂര്‍ വിശദീകരിച്ചു.
വെളിച്ചം ഒമ്പതാമത് പരീക്ഷയിലെ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ പി.എം.എ ഗഫൂര്‍, ഹുസൈന്‍ സഖാഫ് തങ്ങള്‍, ഇ.കെ.അബ്‌ദുറസാഖ്, നിസാം സാല്‍മിയ, അബ്‌ദുറസാഖ് ചെമ്മണൂര്‍ എന്നിവര്‍ വിതരണം ചെയ്‌തു. സംഗമം ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് എം.ടി മുഹമ്മദ് ഉദ്‌ഘാടനം ചെയ്‌തു. വെളിച്ചം കോഡിനേറ്റര്‍ അബ്‌ദുല്‍ അസീസ് സലഫി അധ്യക്ഷത വഹിച്ചു. വി.എ മൊയ്‌തുണി, അബൂബക്കര്‍ സിദ്ധീഖ് മദനി, സയ്യിദ് അബ്‌ദുറഹിമാന്‍, മനാഫ് മാത്തോട്ടം സംസാരിച്ചു.
ഒമ്പതാം ഘട്ട പരീക്ഷയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയത് സഫീന കൊല്ലം, കെ.വി ആമിന കോഴിക്കോട്, പി.എം നൂറുദ്ധീന്‍ കോക്കൂര്‍ എന്നിവരാണ്. ജാസ്‌മിന്‍ മഖ്‌സൂദ് കോഴിക്കോട്, മുഹമ്മദ് ശാദുലി എറണാകുളം, എന്‍.വി നസീമ കാഞ്ഞങ്ങാട്, എ.കെ റംല കോഴിക്കോട്, കെ.ശിഹാബ് എടവണ്ണ എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി.
Since Islam is a religion of one God but some of the people go behind man made God thinking they are people near to Allah and Allah need a middle man to answer the Dua. They love them as they love Allah or more. But this is wrong. Allah does not need a middle man!
Allah says in Holy Qur'an:
"Surely the religion (i.e the worship and obedience) is for Allah only. And those who take Auliya' (helpers, lords, gods, etc) beside Him (say): "We worship them only that they may bring us near to Allah." Verily Allah will judge between them concerning that wherein they differ. Truly, Allah guides not him who is a liar, and a disbeliver."
ബൈലുക്സ് മെസഞ്ചർ എന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ സജീവസാനിദ്ധ്യമായി മാറിയ കേരളാ ഇസ്ലാഹീ ക്ലാസ് റൂമിന്റെ വളറ്ച്ചയില്‍ അരിശം പൂണ്ട യാഥാസ്ഥികർ, ചതിക്കുഴികള്‍ തീര്‍ത്ത് സംവാദത്തിനിടക്ക് വെച്ച് മുങ്ങിയത് കയ്യോടെ പിടികൂടി. കേരളത്തിലെ വാദപ്രതിവാദരംഗത്ത് കുപ്രസിദ്ധി നേടിയ നൌഷാദ് അഹ്സനി തന്നെയായിരുന്നു ഇവിടുത്തെയും കഥാപാത്രം.
കേരളാ ഇസ്ലാഹീ ക്ലാസ് റൂമില്‍ ദിനേന നടക്കുന്ന തത്സമയ ചർച്ചയില്‍ ജിദ്ദയിലെ മൌലവി അബൂബക്കർ നസ്സാഫ് ഒരു ചോദ്യകര്‍ത്താവിന് ഉത്തരം നല്‍കുന്നതിനിടയില്‍ കയറി ഒരു മുസ്ല്യാർ വാദപ്രതിവാദത്തിന് വെല്ലുവിളിക്കുകയായിരുന്നു. ഇതേ സംവിധാനത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കാരന്തൂരീ കുറാഫാത്തിന്റെ റൂമായ കേരളാ മലബാറ് റൂമിലേക്കായിരുന്നു വെല്ലുവിളി. താന്‍ ആ റൂമില്‍ വെച്ച് മുമ്പ് നൌഷാദ് അഹ്സനിയുമായി തറാവീഹ് എന്ന വിഷയത്തില്‍ നടത്തിയ സംവാദം പൂർത്തിയാക്കിയ ശേഷം ആവാം മറ്റു വിഷയങ്ങളിലെ ചർച്ച എന്ന് നസ്സാഫ് മൌലവി മറുപടി നല്‍കി. തുടർന്നു നടന്ന ചർച്ചയുടെ അടിസ്ഥാനത്തില്‍ 29/08/2010 സൌദീ സമയം രാത്രി പത്തുമണിക്കായിരുന്നു സംവാദം. അവരുടെ റൂമില്‍ വെച്ചായത് കൊണ്ട് സംവാദത്തിന്റെയും റൂമിന്റെയും നിയന്ത്രണം പൂർണമായും അവര്‍ക്കായിരുന്നു. അനീതിയും ചതിയും പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഈ രംഗത്തെ അവരുടെ നിരന്തര വെല്ലുവിളികളും കാര്യത്തോടടുക്കുമ്പോഴുള്ള ഒഴിഞ്ഞുമാറലും പതിവാക്കിയതിനാലാണ് ആവുന്നത്ര ആളുകള്‍ക്ക് സത്യം മനസ്സിലാക്കിക്കൊടുക്കാമല്ലോ എന്ന് കരുതി അവരുടെ തന്നെ പൂർണ നിയന്ത്രണത്തിലുള്ള ഒരു സംവാദത്തിന് മുജാഹിദ് വിഭാഗം തയ്യാറായത്.
(മൂന്ന് മാസം മുമ്പ് ‘ഇസ്തിഗാസ’ എന്ന വിഷയത്തില്‍ സംവാദത്തിന് വ്യവസ്ഥ തയ്യറാക്കാന്‍ മൂന്നു പ്രാവശ്യമായി പത്ത് മണിക്കൂറിലേറെ ചർച്ചകള്‍ നടത്തുകയും അവസാന നിമിഷത്തില്‍ അവർ ഒഴിഞ്ഞു മാറുകയും ചെയ്തതായിരുന്നു)
മൂന്ന് മണിക്കൂർ സംവാദത്തില്‍ നൌഷാദ് അഹ്സനിയും നസ്സാഫ് മൌലവിയും മാത്രം മാറി മാറി ഓരോപ്രാവശ്യവും മൂന്ന് മിനിട്ട് വീതം സംസാരിക്കുക എന്നതായിരുന്നു സംവാദത്തിന്റെ രീതി. സംവാദത്തിന്റെ തുടക്കം മുതലേ അസഹിഷ്ണുതയും ഏകപക്ഷീയമായ ഇടപെടലുകളും ഉണ്ടായിരുന്നു.
സ്വാഗതം, വ്യവസ്ഥ വിശദീകരണം, പ്രത്യേക അറിയിപ്പുകള്‍ തുടങ്ങിയ പേരില്‍ സമസ്ത (ഏപി) പ്രതിനിധികള്‍ മാറി മാറി നാല്പത്തിയഞ്ച് മിനിട്ടോളം സംസാരിച്ച ശേഷമാണ് ആദ്യമായി നസ്സാഫ് മൌലവിക്ക് മൈക് അനുവദിച്ചത്. ഒരു മിനിട്ട് കൊണ്ട് ആമുഖം അവസാനിപ്പിച്ച അദ്ദേഹം, ഞാന്‍ വിഷയത്തിലേക്ക് പ്രവേശിക്കട്ടെയെന്ന് സമ്മതം ചോദിക്കുകയും മോഡറേറ്റര്‍ സമ്മതം നിഷേധിച്ചതിനാല്‍ നൌഷാദ് അഹ്സനി സംസാരിച്ച് തുടങ്ങുകയും ചെയ്തു. സംവാദം തുടങ്ങാനായിട്ടില്ല. അതിനു മുമ്പ് രണ്ട് വിഭാഗത്തിന്റെയും ‘വാദം’ എന്താണെന്ന് രേഖപ്പെടുത്തണമെന്നുമായി അഹ്സനി. ‘തറാവീഹ് റമദാനില്‍ മാത്രമുള്ള നമസ്കാരമാണെന്നും അത് ഇരുപത് റക്‌അത്താണുമെന്നതാണ്‍ സുന്നീ വിഭാഗത്തിന്റെ വാദ‘മെന്ന് പറഞ്ഞ അഹ്സനി തുടർന്നു മുജാഹിദ് വിഭാഗത്തിന്റെ വാദം അവതരിപ്പിക്കാന്‍ നസ്സാഫ് മൌലവിയെ ക്ഷണിച്ചു. ‘നബി (സ) പതിനൊന്ന് റക്‌അത്താണ് തറാവീഹ് നമസ്കരിച്ചതെന്നതാണ് പ്രമാണങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. അത് മാത്യകയാക്കി ഒരാള്‍ നമസ്കരിച്ചാല്‍ ബിദ്‌അത്താവില്ലെന്നും, നരകത്തില്‍ പോവാന്‍ കാരണമാവുമെന്ന് നൌഷാദ് അഹ്സനി മുന്‍ ചർച്ചയില്‍ പറഞ്ഞത് തെറ്റാണെന്നതുമാണ് തന്റെ വാദമെന്ന്’ നസ്സാഫ് മൌലവി അവതരിപ്പിച്ചു. മുന്‍ ചർച്ചയില്‍ പറഞ്ഞതൊന്നും ഇപ്പോള്‍ പറയാവതല്ലെന്നും നിങ്ങളുടെ വാദം മാത്രമാണ് പറയേണ്ടതെന്നും അഹ്സനി ആവർത്തിച്ചു. നബി (സ) റമളാനില്‍ നമസ്കരിച്ചത് പതിനൊന്നു റക്‌അത്താണെന്നും ഇരുപത് നമസ്കരിച്ചത് തെളിയിക്കനാവില്ലെന്നും അത് തെളിയിക്കേണ്ടത് അഹ്സനി തന്നെയാണെന്നും മുജാഹിദ് പക്ഷം പറഞ്ഞു.
മൈക് എടുത്ത അവസരത്തിലെല്ലാം മുജാഹിദ് വാദത്തെ ഒന്നു തൊടാന്‍ പോലും തയ്യാറാവാത്ത അഹ്സനി പൂനൂര് സംവാദത്തിലെ പതി മുസ്ലിയാരെ അനുസ്മരിപ്പിക്കുമാറ് ‘വാദം, വാദം’ എന്ന് പറഞ്ഞ് സമയം കളയുകയായിരുന്നു. സംവാദം ഒരു മണിക്കൂറോളം പിന്നിട്ടിട്ടും മുജാഹിദ് വാദത്തെ ഒന്നു ഖണ്ഡിക്കാന്‍ പോലും സാധിക്കാത്ത അഹ്സനിയുടെ പ്രയാസം കണ്ട് പരാജയം മണത്തറിഞ്ഞ കാരന്തൂരികള്‍ മുമ്പേ തയ്യാറാക്കിയ നാടകം കളിക്കാന്‍ തുടങ്ങി. അതിങ്ങനെയായിരുന്നു.
ആദ്യം ‘AbooBckerNassaF’ എന്ന ഐഡിയില്‍ സംസാരിച്ച് കൊണ്ടിരിക്കുന്ന നസ്സാഫ് മൌലവിയെ ബൌണ്‍സ് ചെയ്ത് റൂമില്‍ നിന്നും പുറത്താക്കിയ ശേഷം, ചെറിയ വ്യത്യാസത്തില്‍ അവർ നേരത്തെ തയ്യാറാക്കിയ ‘AboBackerNassaF’(ഈ ഐ ഡിയിലെ ചുവന്ന അക്ഷരം കൂട്ടിച്ചേർത്താണ് കള്ള ഐ ഡി അവർ ഉണ്ടാക്കിയത്) എന്ന അപരന്‍ റൂമിലേക്ക് വന്നു. റൂം നിയന്ത്രിക്കുന്നവർ വ്യാജന് ‘അഡ്മിന്‍ പവറ്’ കൊടുക്കുകയും നസ്സാഫ് മൌലവിയാണെന്ന വ്യാജേന എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുമാറ് അപരന്‍ റൂം പൂട്ടുകയും ചെയ്തു. (ബൈലുക്സ് മെസ്സെഞ്ചറിന്റെ പ്രത്യേകത, ചാറ്റ് റൂം ആര് ക്ലോസ് ചെയ്തു എന്നത് ഓരോരുത്തർക്കും മെസ്സേജ് ആയി വരും താഴെ കാണുന്നതു പോലെ) വീണ്ടും അവർ റൂം തുറക്കുകയും നസ്സാഫ് മൌലവിയാണ് റൂം പൂട്ടിയതെന്നു പറഞ്ഞ് പലരും മാറി മാറി എപ്പോഴുമെന്നപോലെ തെറിയഭിഷേകം ചെയ്തു കൊണ്ട് വിജയം പ്രഖ്യാപിക്കുകയും ആഘോഷിക്കുകയും ചെയ്തു.
തയ്യാറാക്കിയ തിരക്കഥയുടെ ആദ്യ സീൻ. (ബൌൺസ് ചെയ്യുന്നു)
റൂം ക്ലോസ് ചെയ്യാനായി കാരന്തൂരികൾ ഉണ്ടാക്കിയ കള്ള ഐഡി
സംവാദത്തിന്റെ ഓരോ നിമിഷങ്ങളിലും സ്ക്രീന്‍ പ്രിന്റുകളെടുത്തുകൊണ്ടിരുന്ന മുജാഹിദ് പ്രവർത്തകർ വ്യാജനെ കയ്യോടെ പിടിച്ചുകൊടുക്കും മുമ്പെ ബുദ്ധി പണയം വെച്ച കാരന്തൂരികള്‍ പലരും വിജയം ആഘോഷിച്ച് തക്ബീറ് വിളിച്ച് സ്ഥലം വിട്ടിരുന്നു. എന്നാല്‍ ചതി മനസ്സിലാക്കീയ മുജാഹിദ് പ്രവര്‍ത്തകരുടെയും സ്വന്തം അണികളുടെയും മുമ്പില്‍ പിടിച്ച് നില്‍ക്കാനാവാത്ത ‘കേരള മലബാർ റൂമുകാർ’ ഇപ്പോള്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ വിശദീകരണങ്ങളുമായി കുഴങ്ങുകയാണ്‍. മലബാർ റൂമിന്റെ ഓണർ ആയ ‘kollam misbahi’ സജീവമായി റൂമിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ സഹകരണമില്ലാതെ ആറ്ക്കും റൂം പൂട്ടാനാവില്ലെന്ന സത്യത്തിന്റെ മുമ്പില്‍ അവരുടെ എല്ലാ ന്യായങ്ങളും വ്യർഥമാകുന്നു!
ആയിരത്തിലേറെ ഐഡികളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കുകൊണ്ട സംവാദം ഓണ്‍ലൈനില്‍ ഇന്നേ വരെ നടന്നതില്‍ ഏറ്റവും വലിയ സംവാദമായിരുന്നു.
ഇന്ററ്നെറ്റ് ഉപയോഗിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാഹീ പ്രവർത്തകരുടെ സൌഹാർദ്ദ കൂട്ടായ്മയാണ് കേരളാ ഇസ്ലാഹീ ക്ലാസ് റൂം. നാട്ടിലും വിദേശത്തുമായി നടക്കുന്ന വിവിധ പരിപാടികള്‍ തത്സമയമായോ പുന:പ്രക്ഷേപണമായോ ലോകത്തിന്റെ എല്ലാ കോണുകളിലുമെത്തിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. ജോലിക്കിടയിലും, വീട്ടിലായിരിക്കുമ്പോഴും ഇസ്ലാം കേള്‍ക്കാനും, പ്രബോധനത്തില്‍ പങ്കാളികളാവാനും അവസരം നല്‍കുന്ന ഈ സംവിധാനത്തില്‍ ഇപ്പോള്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങൾ, ഖുർആൻ, ഹദീസ് പഠന ക്ലാസ്സുകൾ, ഇസ്ലാമിക് ക്വിസ് പ്രോഗ്രാമുകള്‍, തത്സമയ ചർച്ചകൾ, സ്നേഹ സംവാദങ്ങൾ, സംശയനിവാരണങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു വരുന്നു. ഈ ക്ലാസ് റൂം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും റൂമിലെത്താനും താഴെയുള്ള ലിങ്ക് സഹായിക്കും.