
കോഴിക്കോട്: 'അന്ധവിശ്വാസങ്ങള്‍ക്കും ഭീകരതക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരെ ജനകീയ ജാഗരണം' എന്ന സന്ദേശവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവരുന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഏപ്രില്‍ 12ന് ഞായറാഴ്ച വൈകീട്ട് കോഴിക്കോട് (കടപ്പുറം) നടക്കും. 2 ലക്ഷത്തില്‍പരം പേര്‍ പങ്കെടുക്കുന്ന സമാപന സമ്മേളനം ലോക മുസ്‌ലീംകളുടെ സുപ്രധാന പുണ്യഗേഹമായ മദീനയിലെ മസ്ജിദുന്നബവി ഗ്രാന്റ് ഇമാം ശൈഖ് സലാഹ് ബിന്‍ മുഹമ്മദ് അല്‍ ബുദൈര്‍ ഉദ്ഘാടനം ചെയ്യും. ആഗോള ഭീകരതക്കെതിരെ ഇസ്‌ലാമിക മുന്നേറ്റ പ്രഖ്യാപനം സമ്മേളനത്തില്‍ നടത്തും....