Monday, January 09, 2012

QIIC എം ജി എം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി



ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വനിതാ വിഭാഗമായ എം ജി എമ്മിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. മുന്‍തസ അബൂബക്കര്‍ സിദ്ദീഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ മ്യൂസിയം അതോറിറ്റി ചീഫ് ഹ്യൂമന്‍ കാപ്പിറ്റല്‍ ഓഫിസര്‍ മിസിസ് ശുറൂഖ് അല്‍ മലിക്കി ഉദ്ഘാടനം നിര്‍വഹിച്ചു. എം ജി എം പ്രസിഡന്റ് ഖമറുന്നിസ ശാഹുല്‍ അധ്യക്ഷത വഹിച്ചു. 

നാല് മാസക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ 'സമൂഹത്തില്‍ പുനരുത്ഥാനത്തിന് സ്ത്രീ മുന്നേറ്റം' എന്ന വിഷയത്തില്‍ ദോഹയുടെ വിവിധ ഭാഗങ്ങളില്‍ പൊതുപരിപാടികള്‍, പ്രഭാഷണം, സ്ത്രീകള്‍ക്ക് മാത്രമായി മെഡിക്കല്‍ ക്യാംപ് എന്നിവ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് പ്രസ്തുത വിഷയത്തില്‍ പ്രബന്ധം, കഥ, കവിത രചനാ മത്സരങ്ങള്‍ നടക്കും. കൂടാതെ ദോഹയിലെ എഴുത്തുകാരെ ഉള്‍പ്പെടുത്തി സോവനീര്‍ പുറത്തിറക്കും. എം ജി എമ്മിന്റെ പ്രസക്തിയും സംഘടനാ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും എം ജി എം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സക്കിയ, എം ജി എം ജോയിന്റ് സെക്രട്ടറി റംല ഹംസ എന്നിവര്‍ വിശദീകരിച്ചു. 

ഹസ അഹമ്മദ്, വല ഫതാഹ് (എന്‍ ഇ ഡി സ്‌പെഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് ഹെല്‍ത്ത്), എം ഇ എസ് വൈസ് പ്രിന്‍സിപ്പാള്‍ ഹമീദ ഖാദര്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് സുലൈമാന്‍ മദനി എന്നിവര്‍ പ്രസംഗിച്ചു. പരലോകം എന്ന വിഷയത്തില്‍ അബ്ദുറഹ്മാന്‍ സുല്ലമി പ്രഭാഷണം നടത്തി. ഫാത്തിമ ശബ്‌ന ഖിറാഅത്ത് ചൊല്ലി. ആയിഷ മുസ്തഫ, അഡ്വ. ഷമീന മൊയ്തീന്‍, ഡോ. ഫാരിജ എന്നിവര്‍ സംബന്ധിച്ചു.
Read More

Sunday, January 08, 2012

CIER തജ്‌വീദ് കോഴ്‌സ് സമാപിച്ചു



കോഴിക്കോട്: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് {സി ഐ ഇ ആര്‍]} മദ്‌റസാ അധ്യപകര്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തിയ ത്രിദിന തജ്‌വിദ് കോഴ്‌സ് സമാപിച്ചു. ആദ്യഘട്ടമെന്ന നിലക്ക് കോഴിക്കോട് സൗത്ത് ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത മുപ്പത് അധ്യാപകര്‍ക്കാണ് പരിശീലനം നല്കിയത്. തിരുവണ്ണൂര്‍ ഇംദാദുദ്ദീന്‍ മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സി ഐ ഇ ആര്‍ സംസ്ഥാന സെക്രട്ടറി കെ അബൂബക്കര്‍ മൗലവി പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. 

കോയ സാഹിബ്, എന്‍ പി അബ്ദുറസാഖ് മാസ്റ്റര്‍, പി ഹംസ മൗലവി, പി എന്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ഇബ്‌റാഹീം പാലത്ത് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ പിമാരായ സി എ സഈദ് ഫാറൂഖി, സി അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, മുസ്തഫ മദനി പുളിക്കല്‍, എന്‍ പി അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, അബ്ദുസത്താര്‍ ഫാറൂഖി കണ്ണൂര്‍, മൊയ്തീന്‍ മാസ്റ്റര്‍ ഐക്കരപ്പടി, അസ്‌ലം ചീമാടന്‍ എന്നിവര്‍ പങ്കെടുത്തു. എല്ലാ ജില്ലകളിലും ഉടന്‍ പരിശീലനം നടക്കുമെന്ന് കണ്‍വീനര്‍ പി ഹംസ മൗലവി അറിയിച്ചു.
Read More

Saturday, January 07, 2012

ISM നവോഥാന സമ്മേളനം ഇന്ന് 4.30നു കാസറഗോഡ്


കാസറഗോഡ് : 'മതം, ധാര്‍മികത, നവോത്ഥാനം' എന്ന പ്രമേയം ആസ്പദമാക്കി ISM സംസ്ഥാന കമ്മിറ്റി നടത്തുന്ന നവോത്ഥാന സമ്മേളനം ഇന്ന് (2012 ജനുവരി 7) വൈകുന്നേരം 4 .30നു കാസറഗോഡ് പുതിയ ബസ് സ്റ്റാണ്ടിനു സമീപം മിലന്‍ ഗ്രൌണ്ടില്‍ വെച്ച് നടക്കും. എച് എ മുഹമ്മദ്‌ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. KNM ജില്ലാ പ്രസിടന്റ്റ് ഡോ: അബൂബക്കര്‍ അധ്യക്ഷത വഹിക്കും. അബ്ദുല്‍ ലത്തീഫ് കരുംബിലാക്കല്‍ മുഖ്യ പ്രഭാഷണം നടത്തും.  
Read More

KNM കീഴരിയൂര്‍ പഞ്ചായത്ത് ആദര്‍ശ സമ്മേളനം ഇന്ന്, ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും



കൊയിലാണ്ടി: കെ.എന്‍..എം. കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2012 ജനുവരി ഏഴിന് 4.30-ന് കീഴരിയൂര്‍ ഇസ്‌ലാഹിയ കള്‍ച്ചറല്‍ കോംപ്ലക്‌സിന് സമീപം 'മതം, ധാര്‍മികത, നവോത്ഥാനം' എന്ന വിഷയത്തില്‍ ദഅ്‌വ കാമ്പയിന്‍ നടക്കും. ഡോ : ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. ജാഫര്‍ വാണിമേല്‍ മുഖ്യപ്രഭാഷണം നടത്തും. 
Read More

Thursday, January 05, 2012

ആദര്‍ശ വിചാരണ സമ്മേളനം

തിരുന്നാവായ: മതം ധാര്‍മ്മിക നവോത്ഥാനം ഐ.എസ്‌.എം. കാമ്പയിനോടനുബന്ധിച്ച്‌ അല്ലൂര്‍ ശാഖാ മുജാഹിദ്‌ കമ്മറ്റി സംഘടിപ്പിച്ച ആദര്‍ശ വിചാരണ സമ്മേളനത്തില്‍ പ്രൊഫ. പി.മൂസ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാഹി ആദര്‍ശങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച്‌ പോയവര്‍ തെറ്റ്‌ തിരുത്തി ഖുര്‍ആനും സുന്നത്തിലേക്കും തിരിച്ചുവരണമെന്ന്‌ അദ്ദേഹം പറഞ്ഞു. ആയപ്പള്ളി അബ്‌ദുള്ള, തയ്യില്‍ ഹൈദ്രോസ്‌, ടി.കോയസ്സന്‍. പാറപ്പുറത്ത്‌ മുസ്‌തഫ, ജലീല്‍ തൊട്ടിവളപ്പില്‍, ടി. നവാസ്‌ എന്നിവര്‍ പ്രസംഗിച്ചു. 
Read More

യുവത ബുക്ഫെയറും സാംസ്കാരിക കൂട്ടായ്മയും സമാപിച്ചു



താനൂര്‍ : ഐ എസ് എം താനൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവത ബുക്ഫെയറും സാംസ്‌കാരിക കൂട്ടായ്മയും സമാപിച്ചു.മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയുടെ സമാപന സമ്മേളനം കേരള മദ്യ നിരോധനസമിതി ജന:സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ ഉത്ഘാടനം ചെയ്തു.സമൂഹത്തിന്റെ ധാര്‍മ്മിക നവോത്ഥാനത്തിന് ഇസ്ലാം വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു.അഡ്വ:സുജാത എസ് വര്‍മ മുഖ്യപ്രഭാഷണം നടത്തി.

സാംസ്കാരിക കൂട്ടായ്മയുടെ ആദ്യ ദിനം ദി ട്രൂത്ത്‌ ഡെയരക്ടര്‍ ബഷീര്‍ പട്ടേല്‍താഴം 'എന്ത് കൊണ്ട് ഇസ്ലാം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.രണ്ടാം ദിനം 'ധാര്‍മ്മിക നവോത്ഥാനം യുവജനങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ നടന്ന യുവജന കൂട്ടായ്മ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ജാബിര്‍ അമാനി ഉത്ഘാടനം ചെയ്തു.ഇഫ്തിഖാറുദ്ധീന്‍ (യൂത്ത് കോണ്‍ഗ്രെസ് ),അഡ്വ :ഫൈസല്‍ ബാബു (യൂത്ത് ലീഗ് ),രവി തേലത്ത്(യുവമോര്‍ച്ച), അഡ്വ:ഗിരീഷ്‌ തിരൂര്‍ (ഡി വൈ എഫ് ഐ ),എ കെ സിറാജ് (എന്‍ വൈ എല്‍ ),കുഞ്ഞാലന്‍കുട്ടി(സോളിഡാരിറ്റി),ഇ ഓ ഫൈസല്‍ (ഐ എസ് എം) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.സി കുഞ്ഞിക്കാദര്‍ ,വി പി അബ്ദുറഹിമാന്‍ കെ പുരം ,ടി പി എം അബ്ദുള്ള,കെ പി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പ്രസീഡിയം നിയന്ദ്രിച്ചു.മുസാഫിര്‍ അഹമ്മദ്‌,ടി പി സഹീര്‍ ,അബ്ദുല്‍ കരീം കെ പുരം,അഷ്‌റഫ്‌ നിരമരുതുര്‍ പ്രസംഗിച്ചു.
Read More

MSM സംസ്ഥാന കമ്മിറ്റി : ഡോ.മുബശ്ശിര്‍ പാലത്ത് പ്രസിഡന്റ്; ജാസിര്‍ രണ്ടത്താണി ജനറല്‍ സെക്രട്ടറി



കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) സംസ്ഥാന പ്രസിഡന്‍ായി ഡോ. മുബശ്ശിര്‍ പാലത്തിനെയും ജനറല്‍ സെക്രട്ടറിയായി ജാസിര്‍ രണ്ടത്താണിയെയും കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. സൈദ് മുഹമ്മദ് കുരുവട്ടൂരാണ് ട്രഷറര്‍.. ഖമറുദ്ദീന്‍ എളേറ്റില്‍, ഷഫീഖ് കണ്ണൂര്‍, ജലീല്‍ മാമാങ്കര, അഡ്വ. മുസ്തഫ പാലക്കാട് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും മുഹ്‌സിന്‍ കോട്ടക്കല്‍, സജീര്‍ വയനാട്, ആശിദ് ഷാ മണ്ണാര്‍ക്കാട്, അഫ്‌സല്‍ മടവൂര്‍, ഹാഫിദ് റഹ്മാന്‍ പുത്തൂര്‍, സഗീറലി പന്താവൂര്‍ എന്നിവര്‍ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആസിഫലി കണ്ണൂര്‍, അന്‍ഫസ് നന്മണ്ട, മുഹമ്മദലി പയ്യോളി, തസ്‌നീം വടകര, ഫൈസല്‍ പാലത്ത്, യൂനുസ് ചെങ്ങര, ഉമ്മര്‍ കുട്ടി എറണാകുളം സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. മുബശ്ശിര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നാണ്എം ബി ബി എസ് ബിരുദം നേടിയത്. മുന്‍ സംസ്ഥാന ട്രഷററായിരുന്നു ഡോ. മുബശ്ശിര്‍. ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി കോഴിക്കോട് എ ഡബഌുഎച്ച് എന്‍ജിനീയറിംഗ് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. 

 കോഴിക്കോട് കെ എം എ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍ കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു. മുന്‍ എം എസ് എം പ്രസിഡന്റ് ആസിഫലി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. റിട്ടേണിംഗ് ഓഫിസര്‍ ഡോ. മുസ്തഫ ഫാറൂഖി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ എന്‍ എം സംസ്ഥാന ഭാരവാഹികളായ എ അസ്ഗറലി, കെ പി സകരിയ്യ, ഐ എസ് എം ഭാരവാഹികളായ ഐ പി അബ്ദുസ്സലാം, ശുക്കൂര്‍ കോണിക്കല്‍, ചീഫ് ഇലക്ഷന്‍ ഓഫിസര്‍ ഹര്‍ഷിദ് മാത്തോട്ടം, അലി മദനി മൊറയൂര്‍, അക്ബര്‍ സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.
Read More

ബഹ്‌റൈന്‍ ഇസ്‌ലാഹി സെന്റര്‍ മറ്റ് മതസ്ഥര്‍ക്കായി ഇസ്‌ലാമിക വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നു

മനാമ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മറ്റ് മതസ്ഥര്‍ക്കായി ഇസ്‌ലാമിക വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നു. പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരിയുടെ 'മതമൈത്രിയും ഇസ്‌ലാമിന്റെ മാനുഷിക മുഖവും' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് പരീക്ഷ. ഇസ്‌ലാമിന്റെ അടിസ്ഥാനാശയങ്ങള്‍ അടുത്തറിയാന്‍ സഹായിക്കുന്ന മത്സരപ്പരീക്ഷയില്‍ ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാം. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ലാപ്‌ടോപും തൊട്ടടുത്ത സ്ഥാനക്കാര്‍ക്ക് മറ്റ് ആകര്‍ഷക സമ്മാനങ്ങളും നല്‍കും. 

പുസ്തകത്തിനും ചോദ്യപേപ്പറിനും 33498517, 33885358 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Read More

Wednesday, January 04, 2012

ടാലന്റ് ടീന്‍സ് ഓപ്പണ്‍ ഡയലോഗ് ഫോറം ശ്രദ്ധേയമായി



ജിദ്ദ : വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖരുമായി കൗമാരക്കാര്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കിയ 'ടാലന്റ് ടീന്‍സ് ജിദ്ദ' യുടെ ഓപ്പണ്‍ ഡയലോഗ് ക്യാമ്പ് ശ്രദ്ധേയമായി. ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പ്രൊഫസര്‍ അബ്ദുല്‍ അലി (പ്രിന്‍സിപ്പാള്‍, അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍), എ എം അഷ്‌റഫ് (ജനറല്‍ മനേജര്‍, പീവീസ് ഗ്രൂപ്പ്), സാകിര്‍ ഹുസൈന്‍ (ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ , എഎല്‍ജെ ഗ്രൂപ്പ്), ഡോ. സഫറുള്ള (അല്‍ അബീര്‍ ഗ്രൂപ്പ്), നാസര്‍ ഇതാഖ (വേള്‍ഡ് മലയാളി ഫോറം യൂത്ത് ഐക്കണ്‍ അവാര്‍ഡ് ജേതാവ്), എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് (ഐ ടി മനേജര്‍ ബിടിസി), സ്വാലിഹ നാസര്‍ (ആര്‍ടിസ്റ്റ്) എന്നിവര്‍ വൈദഗ്ധ്യത്തിലെത്താന്‍ തങ്ങള്‍ പിന്നിട്ട വഴികള്‍ കുട്ടികളുമായി പങ്കുവെച്ചു. 

വിവിധ മേഖലകളെക്കുറിച്ചുള്ള സംശയ നിവാരണങ്ങള്‍ക്കും ആശയപ്രകടനങ്ങള്‍ക്കുമൊപ്പം ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കാന്‍ കൂടി അവസരം ലഭിച്ചപ്പോള്‍ എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന നൂറോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളില്‍ നിന്നും ഭാവി പൈലറ്റുമാരും, ബിസിനസ് മാഗ്‌നറ്റുകളും, ഐ ടി വിദഗ്ദരും, കലാകാരന്മാരും, ജേര്‍ണലിസ്റ്റുകളും ഉദയം കൊണ്ടു. ഖദീജ ഹാരിസ്, സലീഖ് മുഹമ്മദ്, ഫാതിമ, സഹ്‌റ, ഷിഫ എന്നിവര്‍ മികച്ച ക്യാമ്പ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദലി ചുണ്ടക്കാടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

ടാലന്റ് ടീന്‍സ് കോര്‍ഡിനേറ്റര്‍മാരായ ബഷീര്‍ തൊട്ടിയന്‍, എഞ്ചിനീയര്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു. നഈം അബ്ദുല്‍ ലത്തീഫ് ഖിറാഅത്ത് നിര്‍വഹിച്ചു. അന്‍ഷദ് കെ എ സ്വാഗതവും എഞ്ചിനീയര്‍ മുഹമ്മദ് ഫവാസ് നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ വരച്ച് ചായം നല്‍കിയ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ കണ്ടെത്തി മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഉതകുന്ന വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളോ അവരുടെ രക്ഷിതാക്കളോ talent.teens@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്.
Read More

Monday, January 02, 2012

ISM കാമ്പയിന്‍ പ്രഭാഷണം നടത്തി



മേപ്പാടി: മതം, ധാര്‍മികത, നവോത്ഥാനം ഐ എസ്‌ എം കാമ്പയിന്റെ ഭാഗമായി മേപ്പാടി പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ഗ്രാമപഞ്ചായത്ത്‌ വൈ.പ്രസിഡന്റ്‌ ടി ഹംസ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുസ്സലാം മുട്ടില്‍, അബ്‌ദുസ്സലീം അസ്‌ഹരി പ്രഭാഷണം നടത്തി. ബശീര്‍ സ്വലാഹി സ്വാഗതവും കെ സജ്ജാദ്‌ നന്ദിയും പറഞ്ഞു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...