കോഴിക്കോട് : ബാബറി മസ്ജിദ് വിഷയത്തില്‍ കോടതി പ്രഖ്യാപിക്കുന്ന വിധി അംഗീകരിച്ചു സമാധാനത്തോട് കൂടി മുന്നോട്ട് പോകാന്‍ രാജ്യത്തെ ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ തയ്യാറാകണമെന്നു ഇന്ത്യന്‍ ഇസ്ലാഹി ജനറല്‍ സെക്രട്ടറി ഡോ : ഹുസൈന് മടവൂര്‍, കേരള നദുവതുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ഡോ : ഇ കെ അഹമദ് കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിവിധ സമുദായങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ ഒരു മതേതര ജനാധിപത്യ സംവിധാനത്തില്‍ കോടതി വിധി അംഗീകരിക്കുകയല്ലാതെ മറ്റു പോംവഴികളില്ല. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുവാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. രാജ്യത്തെ പൌരന്മാര്ക്കിടയില് കൂടുതല്‍ സൌഹാര്‍ദവും സഹിഷ്ണുതയും വളര്‍ത്തിയെടുക്കേണ്ട സമയമാണിത്. വര്‍ഗീയതയും വിഭാഗീയതയും പ്രചരിപ്പിക്കാതിരിക്കുവാന്‍ എല്ലാവരും പ്രയത്നിക്കേണ്ടതുണ്ട്. ആവശ്യമുള്ളവര്‍ക്ക് മേല്‍ക്കോടതികളെ സമീപിക്കാമെന്നിരിക്കെ ബാബറി മസ്ജിദ് വിഷയത്തില്‍ ഒരു കാരണവശാലും ആരും വൈകാരികമായി പ്രതികരിക്കരുതെന്നും നേതാക്കള്‍ പറഞ്ഞു.
2 വായനക്കാരുടെ പ്രതികരണങ്ങൾ :
ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വാസം രേഖപ്പെടുത്തുക വഴി ഇന്ത്യയുടെ അന്തസ്സും അഭിമാനവും ലോകത്തിനു മുന്നില്‍ ഉയര്തിക്കാണിക്കുവാന്‍ ഓരോ ഇന്ത്യന്‍ പൌരനും മുന്നോട്ടു വന്നാല്‍ രാജ്യം പുരോഗതിയിലേക്കും സമാധാനത്തിലേക്കും അതി വേഗം കുതിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബാബരി മസ്ജിദ് / രാമജന്മ ഭൂമി കേസിന്റെ വിധിയോടുള്ള പ്രതികരണം അതിനു നമുക്ക് സഹായകമാകട്ടെ. ബഹുമാനപ്പെട്ട നമ്മുടെ പ്രധാന മന്ത്രിയുടെ വാക്കുകള്‍ രാജ്യം നെഞ്ചോട് ചേര്‍ക്കട്ടെ. സര്‍വ്വ ശക്തനായ അല്ലാഹുവേ ഈ രാജ്യത്തു ശാന്തിയും സമാധാനവും നിലനില്ക്കാന് അനുഗ്രഹിക്കേണമേ. അക്രമങ്ങളില്‍ നിന്നും അക്രമകാരികളില്‍ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ. ഞങ്ങള്‍ അക്രമികളായി പോകുന്നതില്‍ നിന്ന് അല്ലാഹുവേ നിന്നോട് ഞങ്ങള്‍ അഭയം ചോദിക്കുന്നു. (ആമീന്‍)
ഇന്ത്യാ മഹാ രാജ്യത്തിന്നു കിട്ടിയ തീരാ ശാപം മാണ് ബാബറി മസ്ജിദ് തകര്‍ത്തത്........
ഇനി ആ വിധി എന്താകും
എന്ന് കാതിരികാം........
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം