ബൈലുക്സ് മെസഞ്ചർ എന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ സജീവസാനിദ്ധ്യമായി മാറിയ കേരളാ ഇസ്ലാഹീ ക്ലാസ് റൂമിന്റെ വളറ്ച്ചയില് അരിശം പൂണ്ട യാഥാസ്ഥികർ, ചതിക്കുഴികള്‍ തീര്‍ത്ത് സംവാദത്തിനിടക്ക് വെച്ച് മുങ്ങിയത് കയ്യോടെ പിടികൂടി. കേരളത്തിലെ വാദപ്രതിവാദരംഗത്ത് കുപ്രസിദ്ധി നേടിയ നൌഷാദ് അഹ്സനി തന്നെയായിരുന്നു ഇവിടുത്തെയും കഥാപാത്രം.
കേരളാ ഇസ്ലാഹീ ക്ലാസ് റൂമില്‍ ദിനേന നടക്കുന്ന തത്സമയ ചർച്ചയില്‍ ജിദ്ദയിലെ മൌലവി അബൂബക്കർ നസ്സാഫ് ഒരു ചോദ്യകര്‍ത്താവിന് ഉത്തരം നല്കുന്നതിനിടയില് കയറി ഒരു മുസ്ല്യാർ വാദപ്രതിവാദത്തിന് വെല്ലുവിളിക്കുകയായിരുന്നു. ഇതേ സംവിധാനത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കാരന്തൂരീ കുറാഫാത്തിന്റെ റൂമായ കേരളാ മലബാറ് റൂമിലേക്കായിരുന്നു വെല്ലുവിളി. താന്‍ ആ റൂമില്‍ വെച്ച് മുമ്പ് നൌഷാദ് അഹ്സനിയുമായി തറാവീഹ് എന്ന വിഷയത്തില്‍ നടത്തിയ സംവാദം പൂർത്തിയാക്കിയ ശേഷം ആവാം മറ്റു വിഷയങ്ങളിലെ ചർച്ച എന്ന് നസ്സാഫ് മൌലവി മറുപടി നല്കി. തുടർന്നു നടന്ന ചർച്ചയുടെ അടിസ്ഥാനത്തില്‍ 29/08/2010 സൌദീ സമയം രാത്രി പത്തുമണിക്കായിരുന്നു സംവാദം. അവരുടെ റൂമില്‍ വെച്ചായത് കൊണ്ട് സംവാദത്തിന്റെയും റൂമിന്റെയും നിയന്ത്രണം പൂർണമായും അവര്‍ക്കായിരുന്നു. അനീതിയും ചതിയും പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഈ രംഗത്തെ അവരുടെ നിരന്തര വെല്ലുവിളികളും കാര്യത്തോടടുക്കുമ്പോഴുള്ള ഒഴിഞ്ഞുമാറലും പതിവാക്കിയതിനാലാണ് ആവുന്നത്ര ആളുകള്‍ക്ക് സത്യം മനസ്സിലാക്കിക്കൊടുക്കാമല്ലോ എന്ന് കരുതി അവരുടെ തന്നെ പൂർണ നിയന്ത്രണത്തിലുള്ള ഒരു സംവാദത്തിന് മുജാഹിദ് വിഭാഗം തയ്യാറായത്.
(മൂന്ന് മാസം മുമ്പ് ‘ഇസ്തിഗാസ’ എന്ന വിഷയത്തില്‍ സംവാദത്തിന് വ്യവസ്ഥ തയ്യറാക്കാന്‍ മൂന്നു പ്രാവശ്യമായി പത്ത് മണിക്കൂറിലേറെ ചർച്ചകള്‍ നടത്തുകയും അവസാന നിമിഷത്തില്‍ അവർ ഒഴിഞ്ഞു മാറുകയും ചെയ്തതായിരുന്നു)
മൂന്ന് മണിക്കൂർ സംവാദത്തില്‍ നൌഷാദ് അഹ്സനിയും നസ്സാഫ് മൌലവിയും മാത്രം മാറി മാറി ഓരോപ്രാവശ്യവും മൂന്ന് മിനിട്ട് വീതം സംസാരിക്കുക എന്നതായിരുന്നു സംവാദത്തിന്റെ രീതി. സംവാദത്തിന്റെ തുടക്കം മുതലേ അസഹിഷ്ണുതയും ഏകപക്ഷീയമായ ഇടപെടലുകളും ഉണ്ടായിരുന്നു.
സ്വാഗതം, വ്യവസ്ഥ വിശദീകരണം, പ്രത്യേക അറിയിപ്പുകള് തുടങ്ങിയ പേരില്‍ സമസ്ത (ഏപി) പ്രതിനിധികള്‍ മാറി മാറി നാല്പത്തിയഞ്ച് മിനിട്ടോളം സംസാരിച്ച ശേഷമാണ് ആദ്യമായി നസ്സാഫ് മൌലവിക്ക് മൈക് അനുവദിച്ചത്. ഒരു മിനിട്ട് കൊണ്ട് ആമുഖം അവസാനിപ്പിച്ച അദ്ദേഹം, ഞാന്‍ വിഷയത്തിലേക്ക് പ്രവേശിക്കട്ടെയെന്ന് സമ്മതം ചോദിക്കുകയും മോഡറേറ്റര്‍ സമ്മതം നിഷേധിച്ചതിനാല്‍ നൌഷാദ് അഹ്സനി സംസാരിച്ച് തുടങ്ങുകയും ചെയ്തു. സംവാദം തുടങ്ങാനായിട്ടില്ല. അതിനു മുമ്പ് രണ്ട് വിഭാഗത്തിന്റെയും ‘വാദം’ എന്താണെന്ന് രേഖപ്പെടുത്തണമെന്നുമായി അഹ്സനി. ‘തറാവീഹ് റമദാനില്‍ മാത്രമുള്ള നമസ്കാരമാണെന്നും അത് ഇരുപത് റക്അത്താണുമെന്നതാണ് സുന്നീ വിഭാഗത്തിന്റെ വാദ‘മെന്ന് പറഞ്ഞ അഹ്സനി തുടർന്നു മുജാഹിദ് വിഭാഗത്തിന്റെ വാദം അവതരിപ്പിക്കാന്‍ നസ്സാഫ് മൌലവിയെ ക്ഷണിച്ചു. ‘നബി (സ) പതിനൊന്ന് റക്അത്താണ് തറാവീഹ് നമസ്കരിച്ചതെന്നതാണ് പ്രമാണങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. അത് മാത്യകയാക്കി ഒരാള്‍ നമസ്കരിച്ചാല്‍ ബിദ്അത്താവില്ലെന്നും, നരകത്തില്‍ പോവാന്‍ കാരണമാവുമെന്ന് നൌഷാദ് അഹ്സനി മുന്‍ ചർച്ചയില്‍ പറഞ്ഞത് തെറ്റാണെന്നതുമാണ് തന്റെ വാദമെന്ന്’ നസ്സാഫ് മൌലവി അവതരിപ്പിച്ചു. മുന്‍ ചർച്ചയില്‍ പറഞ്ഞതൊന്നും ഇപ്പോള്‍ പറയാവതല്ലെന്നും നിങ്ങളുടെ വാദം മാത്രമാണ് പറയേണ്ടതെന്നും അഹ്സനി ആവർത്തിച്ചു. നബി (സ) റമളാനില്‍ നമസ്കരിച്ചത് പതിനൊന്നു റക്അത്താണെന്നും ഇരുപത് നമസ്കരിച്ചത് തെളിയിക്കനാവില്ലെന്നും അത് തെളിയിക്കേണ്ടത് അഹ്സനി തന്നെയാണെന്നും മുജാഹിദ് പക്ഷം പറഞ്ഞു.
മൈക് എടുത്ത അവസരത്തിലെല്ലാം മുജാഹിദ് വാദത്തെ ഒന്നു തൊടാന്‍ പോലും തയ്യാറാവാത്ത അഹ്സനി പൂനൂര് സംവാദത്തിലെ പതി മുസ്ലിയാരെ അനുസ്മരിപ്പിക്കുമാറ് ‘വാദം, വാദം’ എന്ന് പറഞ്ഞ് സമയം കളയുകയായിരുന്നു. സംവാദം ഒരു മണിക്കൂറോളം പിന്നിട്ടിട്ടും മുജാഹിദ് വാദത്തെ ഒന്നു ഖണ്ഡിക്കാന്‍ പോലും സാധിക്കാത്ത അഹ്സനിയുടെ പ്രയാസം കണ്ട് പരാജയം മണത്തറിഞ്ഞ കാരന്തൂരികള്‍ മുമ്പേ തയ്യാറാക്കിയ നാടകം കളിക്കാന്‍ തുടങ്ങി. അതിങ്ങനെയായിരുന്നു.
ആദ്യം ‘AbooBckerNassaF’ എന്ന ഐഡിയില്‍ സംസാരിച്ച് കൊണ്ടിരിക്കുന്ന നസ്സാഫ് മൌലവിയെ ബൌണ്‍സ് ചെയ്ത് റൂമില്‍ നിന്നും പുറത്താക്കിയ ശേഷം, ചെറിയ വ്യത്യാസത്തില്‍ അവർ നേരത്തെ തയ്യാറാക്കിയ ‘AboBackerNassaF’ (ഈ ഐ ഡിയിലെ ചുവന്ന അക്ഷരം കൂട്ടിച്ചേർത്താണ് കള്ള ഐ ഡി അവർ ഉണ്ടാക്കിയത്) എന്ന അപരന് റൂമിലേക്ക് വന്നു. റൂം നിയന്ത്രിക്കുന്നവർ വ്യാജന് ‘അഡ്മിന് പവറ്’ കൊടുക്കുകയും നസ്സാഫ് മൌലവിയാണെന്ന വ്യാജേന എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുമാറ് അപരന് റൂം പൂട്ടുകയും ചെയ്തു. (ബൈലുക്സ് മെസ്സെഞ്ചറിന്റെ പ്രത്യേകത, ചാറ്റ് റൂം ആര് ക്ലോസ് ചെയ്തു എന്നത് ഓരോരുത്തർക്കും മെസ്സേജ് ആയി വരും താഴെ കാണുന്നതു പോലെ) വീണ്ടും അവർ റൂം തുറക്കുകയും നസ്സാഫ് മൌലവിയാണ് റൂം പൂട്ടിയതെന്നു പറഞ്ഞ് പലരും മാറി മാറി എപ്പോഴുമെന്നപോലെ തെറിയഭിഷേകം ചെയ്തു കൊണ്ട് വിജയം പ്രഖ്യാപിക്കുകയും ആഘോഷിക്കുകയും ചെയ്തു.
തയ്യാറാക്കിയ തിരക്കഥയുടെ ആദ്യ സീൻ. (ബൌൺസ് ചെയ്യുന്നു)
സംവാദത്തിന്റെ ഓരോ നിമിഷങ്ങളിലും സ്ക്രീന്‍ പ്രിന്റുകളെടുത്തുകൊണ്ടിരുന്ന മുജാഹിദ് പ്രവർത്തകർ വ്യാജനെ കയ്യോടെ പിടിച്ചുകൊടുക്കും മുമ്പെ ബുദ്ധി പണയം വെച്ച കാരന്തൂരികള്‍ പലരും വിജയം ആഘോഷിച്ച് തക്ബീറ് വിളിച്ച് സ്ഥലം വിട്ടിരുന്നു. എന്നാല്‍ ചതി മനസ്സിലാക്കീയ മുജാഹിദ് പ്രവര്‍ത്തകരുടെയും സ്വന്തം അണികളുടെയും മുമ്പില്‍ പിടിച്ച് നില്ക്കാനാവാത്ത ‘കേരള മലബാർ റൂമുകാർ’ ഇപ്പോള്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ വിശദീകരണങ്ങളുമായി കുഴങ്ങുകയാണ്. മലബാർ റൂമിന്റെ ഓണർ ആയ ‘kollam misbahi’ സജീവമായി റൂമിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ സഹകരണമില്ലാതെ ആറ്ക്കും റൂം പൂട്ടാനാവില്ലെന്ന സത്യത്തിന്റെ മുമ്പില്‍ അവരുടെ എല്ലാ ന്യായങ്ങളും വ്യർഥമാകുന്നു!
ആയിരത്തിലേറെ ഐഡികളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കുകൊണ്ട സംവാദം ഓണ്‍ലൈനില്‍ ഇന്നേ വരെ നടന്നതില്‍ ഏറ്റവും വലിയ സംവാദമായിരുന്നു.
ഇന്ററ്നെറ്റ് ഉപയോഗിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാഹീ പ്രവർത്തകരുടെ സൌഹാർദ്ദ കൂട്ടായ്മയാണ് കേരളാ ഇസ്ലാഹീ ക്ലാസ് റൂം. നാട്ടിലും വിദേശത്തുമായി നടക്കുന്ന വിവിധ പരിപാടികള്‍ തത്സമയമായോ പുന:പ്രക്ഷേപണമായോ ലോകത്തിന്റെ എല്ലാ കോണുകളിലുമെത്തിക്കാന് ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. ജോലിക്കിടയിലും, വീട്ടിലായിരിക്കുമ്പോഴും ഇസ്ലാം കേള്‍ക്കാനും, പ്രബോധനത്തില്‍ പങ്കാളികളാവാനും അവസരം നല്കുന്ന ഈ സംവിധാനത്തില്‍ ഇപ്പോള്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങൾ, ഖുർആൻ, ഹദീസ് പഠന ക്ലാസ്സുകൾ, ഇസ്ലാമിക് ക്വിസ് പ്രോഗ്രാമുകള്‍, തത്സമയ ചർച്ചകൾ, സ്നേഹ സംവാദങ്ങൾ, സംശയനിവാരണങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു വരുന്നു. ഈ ക്ലാസ് റൂം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും റൂമിലെത്താനും താഴെയുള്ള ലിങ്ക് സഹായിക്കും.
9 വായനക്കാരുടെ പ്രതികരണങ്ങൾ :
അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ഖുറാനില്‍ തെളിവുണ്ട് എന്ന് പറഞ്ഞ നേതാവിന്റെ അനുയായികളില്‍
നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാം.ഇവരുടെ കപട മുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നതില്‍ നമുക്ക് പടച്ചവനെ സ്തുതിക്കാം
ഇന്റര്‍നെറ്റ് വഴിയും കുരുട്ടു ബുദ്ധി പ്രയോഗിക്കാന്‍ മാത്രം തങ്ങള്‍ വളര്‍ന്നതില്‍ പഴയ ഇംഗ്ലീഷ് വിരോധികള്‍ക്ക് അഭിമാനിക്കാം .....പക്ഷെ ഏതു കള്ളത്തരവും കയ്യോടെ പിടിക്കാന്‍ മാത്രം ഇസ്ലാഹി പ്രവര്‍ത്തകര്‍ മുന്നേറിയിട്ടുന്ടെന്നു തിരിച്ചറിഞ്ഞാല്‍ നന്ന് ...
സംവാദ റൂം പൂട്ടിയ ശേഷം അപരന് നസ്സാഫ് മൌലവിയുമായി നടത്തിയ ചാറ്റിങ് ആണ് തഴെ. ഇതുകൂടി വായിച്ചാല്‍ അവരുടെ തൊലിക്കട്ടി മനസ്സിലാക്കാനാവും. ‘AboBackerNassaF‘ എന്നതാണ അപരന്. ‘AbooBckerNassaF‘ എന്നതാണ് നസ്സാഫ് മൌലവിയുടെ യഥാറ്ത്ഥ ഐ ഡി.
AboBackerNassaF: IPPO ENGINEYUND MOULAVEEE????/
AboBackerNassaF: NINNE NJANGAL KUDUKKUMENN AADYAMEE PARANJILLEE???
AboBackerNassaF: ENDAA VAHAABEE MINDAATHEY????
AboBackerNassaF: BUZZZ!!!
AbooBckerNassaF: ithu vendaayirunnu
AboBackerNassaF: HAHAHHAHAHA
AboBackerNassaF: NOUSHAAD USTHAADINOODU KALIKKAAN NINGAL AAYITTILLA MOULAVEEE
AboBackerNassaF: SSF INDE KUTTIKALOODU KALIKKAAN MOULAVIMAARAAYITTILLAAA,...
AboBackerNassaF: ITHORU PAADHAMAAVATTE,.
AbooBckerNassaF: rabbu undallo
AboBackerNassaF: SUNNIKALOODU VERUTHEY CHORIYAAN VARARUTH VAHHAABEEE
AboBackerNassaF: INI UNDOO??? INI SAAMVAADAM VENO???
AboBackerNassaF: INI SAMVAADAM NADATHANOO???
AboBackerNassaF: ENDAA MUNGIYATH???
AboBackerNassaF: VAAA,.MIC TARAAM
AboBackerNassaF: VARUNNO
കാരന്തൂരില്‍ നടക്കുന്നത് കുതന്ത്ര റിസേര്ചാണ്
ഈ മുസ്ലിയാരുട്ടികളുടെ ഒരു കാര്യം
ഇവരെ ആധുനിക പിന്തിരിപ്പന്മാര് എന്ന് വിളിക്കുക
NASKTD: enthaa pattiyath? avar kalichathaano?
NASKTD: enthaa pattiyath? avar kalichathaano?
NASKTD: BUZZZ!!!
NASKTD: ithu vere alaanallo?
NASKTD: kalichathu thanne
AboBackerNassaF: EDAA POTTAA
NASKTD: ee ID maattamuntallo
AboBackerNassaF: ENNODU USTHAADU PARANJATHAAA
NASKTD: ethu usthaad?
NASKTD: kalla ID untaakkaan aaraa paranjathu?
NASKTD: BUZZZ!!!
NASKTD: BUZZZ!!!
AboBackerNassaF: NOUSHAD USTHAD
NASKTD: enthinaa ingane cheyyunnath?
NASKTD: BUZZZ!!!
AboBackerNassaF: SUNNIKALOODU KALICHAL INGINEY YAAVUM
NASKTD: subhaanallah
NASKTD: Ningal muslimkalaano?
AboBackerNassaF:
NASKTD: Enthinaayirunnu ee kali?
NASKTD: BUZZZ!!!
my chat with the duplicat I D holder
'ജയിക്കുക' എന്നതില്‍ കവിഞ്ഞു മറ്റൊരു അജണ്ടയും ഈ ടീമിനില്ല എന്ന് ഒന്ന് കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഖുര്‍ആന്‍ അര്‍ഥം മാറ്റുന്ന ഇവര്‍ക്ക് ഇംഗ്ലീഷില്‍ ഒരു 'a' മാറ്റാന്‍ പ്രയാസം കാണില്ല.
അല്ലാഹുവിനെ പെടിയില്ലന്ടയാല് ഇതും ഇതിനപ്പുറവും ചെയ്യും. പടച്ച്ചവനില് പങ്കു ചെര്ക്കുന്നതിനപ്പുറം ആകില്ലല്ലോ ഇതെന്ന് ആശ്വസിക്കാം .
ഈ കളി മനസ്സിലാക്കി ധാരാളം സുന്നികള്‍ ഇസ്ലാഹി റൂം സന്ദര്‍ശിക്കുന്നത് ജയം ഏതു പക്ഷത്താണെന്ന് അവരെ കാണിക്കുന്നതാണ്..
സത്യം എന്നായാലും പുറത്തുവരും... സത്യം മനസ്സിലാക്കണം എന്നാഗ്രഹമുള്ളവര്‍ക്ക് അതിനു പ്രയാസവും ഇല്ല.. പക്ഷെ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ എന്നും പാടാണ്...
quranu paribashapeduthan padilla ennu thattivitta pandithandde anuyayikalakunnu iver ivattakalkku allahu kodutha anugraham kandamrigathekkal kattiyulla tholikitti ennathanu,,,,,,,,,
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം