Tuesday, March 03, 2009

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഹസ്സാവിയ ശാഖക്ക് പുതിയ ഭാരവാഹികള്‍


കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഹസ്സാവിയ ശാഖയുടെ പുതിയ ഭാരവാഹികളായി എഞ്ചി. അന്‍‌വര്‍സാദത്ത് വേങ്ങര (പ്രസിഡന്റ്), ഇബ്രാഹിം കുട്ടി സലഫി കൊപ്പം (ജനറല്‍ സെക്രട്ടറി), യൂനുസ് സലീം കോഴിക്കോട് (ട്രഷറര്‍), മുസ്തഫ പരപ്പനങ്ങാടി (ദഅ്‌വ സെക്രട്ടറി), റഷീദ് എറവറാംകുന്ന് (ഓര്‍ഗനൈസിംഗ് സെക്രട്ടറി) അഷ്‌റഫ് ചന്ദനക്കാവ് (പബ്ലിക്കേഷന്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു


തെരഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍മാരായ എം ടി മുഹദദ്, മുഹമ്മദ് അരിപ്ര എന്നിവര്‍ നിയന്ത്രിച്ചു. ശാഖ മുന്‍ പ്രസിഡന്റ് ശരീഫ് പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി സലഫി സ്വാഗതവും അഷ്‌റഫ് ചന്ദനക്കാവ് നന്ദിയും പറഞ്ഞു.

Read More

Monday, March 02, 2009

പേരുകള്‍ ഇസ്‌ലാം-മുസ്‌ലിം ബന്ധമുള്ളതാകുമ്പോള്‍

വര്‍ത്തമാനം ദിനപത്രം 2009 മാര്‍ച്ച് 02




www.aarpee.co.cc


Read More

മെഡിക്കല്‍ സമരം; പ്രതിഷേധങ്ങളില്‍ മാനവികത മറക്കരുത്: എം എസ് എം

Read More

ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ജലീബ്‌ ശാഖ ഭാരവാഹികള്‍


കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ജലീബ്‌ ശാഖ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുഹമ്മദ്‌ ആരിഫ്‌ പുളിക്കല്‍ (പ്രസിഡന്റ്‌), ഇബ്രാഹിം കൂളിമുട്ടം (ജനറ. സെക്രട്ടറി), അനസ്‌ അഹ്‌മദ്‌ ഫറൂഖ്‌ (ട്രഷറര്‍), അബ്‌ദുല്‍ ലത്തീഫ്‌ കൊച്ചനൂര്‍ (ദഅ്‌വാ സെക്രട്ടറി), അഹ്‌മദ്‌ നിയാസ്‌ പുളിക്കല്‍(ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി), ജംഷീര്‍ തിരുന്നാവായ (പബ്ലിക്കേഷന്‍ സെക്രട്ടറി)
തെരെഞ്ഞെടുപ്പ്‌ കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍ അബ്‌ദുല്‍ അസീസ്‌ സലഫി നിയന്ത്രിച്ചു. ശാഖ മുന്‍ പ്രസിഡന്റ്‌ അബ്‌ദുല്‍ ലത്തീഫ്‌ കൊച്ചനൂര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കൂളിമുട്ടം സ്വാഗതവും അനസ്‌ അഹ്‌മദ്‌ നന്ദിയും പറഞ്ഞു.



Read More

ആവേശം വിതറി `സ്വഹ്‌വ` അരങ്ങേറി


കുവൈത്ത്‌ : ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ കേന്ദ്ര ഫൈന്‍ ആര്‍ട്‌സ്‌ വകുപ്പിന്റെ കീഴില്‍ മിശ്‌രിഫ്‌ ഗാര്‍ഡനില്‍ സംഘടിപ്പിച്ച 'സ്വഹ്‌വ.2009' പ്രവര്‍ത്തകരില്‍ ആവേശം വിതറി. കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ നടത്തിയത്‌. ഐസ്‌ ബര്‍ഗ്‌, ത്രിമാന ദൃശ്യം, അശ്വമേധം, ക്വിസ്സ്‌ മത്സരം എന്നിവ വിജ്ഞാന വിരുന്നിലെ പ്രധാന ഇനങ്ങളായിരുന്നു.


'സ്വഹ്‌വ.2009' സദസ്സ്‌


അശ്വമേധത്തില്‍ ഹസ്സാവിയ ശാഖ ഓന്നാം സ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം അബൂഹലീഫ, ഫര്‍വാനിയ ശാഖകള്‍ കരസ്ഥമാക്കി. ത്രിമാന ദൃശ്യ മത്സരത്തില്‍ നജീബ്‌ 
കൊയിലാണ്ടി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം നഹാസ്‌ മങ്കടയും സ്വന്തമാക്കി
.

ശ്രോതാക്കളില്‍ വിജ്ഞാനവും, ആവേശവും പകര്‍ന്ന ക്വിസ്സ്‌ മത്സരത്തില്‍ കിഫാ ഫാത്തിമ്മ ആദ്യ സ്ഥാനം നേടി. അഷ്‌റഫ്‌ ചന്ദനക്കാവ്‌ രണ്ടും മനാഫ്‌ മാത്തോട്ടം മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
 
`സ്വഹ്‌വ.2009` ന്റെ ഉദ്‌ഘാടനം കേന്ദ്ര പ്രസിഡന്റ്‌ എം.ടി.മുഹമ്മദ്‌ നിര്‍വ്വഹിച്ചു. പാരത്രിക ലോകത്തെ അതുല്ല്യമായ അനന്തസുഖങ്ങളെ ആഗ്രഹിക്കുന്ന വിശ്വാസികള്‍ നൈമിഷികമായ ഭൗതിക സുഖങ്ങളെ പരമമായി കാണരുതെന്ന്‌ `നിര്‍ഭയത്വം നല്‍കുന്ന വിശ്വാസം` എന്ന വിഷയത്തില്‍ സംസാരിച്ച മുഹമ്മദ്‌ അരിപ്ര വിശദീകരിച്ചു. ഫൈന്‍ ആര്‍ട്‌സ്‌ സെക്രട്ടറി ഹാരിസ്‌ മങ്കട, ജന. സെക്രട്ടറി പി.വി.അബ്‌ദുല്‍ വഹാബ്‌, ഇബ്രാഹിം കൂളിമുട്ടം എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

കുട്ടികളുടെ ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന്



Read More

നബിദിനാഘോഷം മതത്തിലെ പുതിയ സൃഷ്‌ടി


കുവൈത്ത്‌ : നബിദിനാഘോഷം ഹിജ്‌റ മൂന്ന്‌ നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം മതത്തില്‍ പൗരോഹിത്യം കടത്തികൂട്ടിയ അനാചാരമാണെ്‌ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ദഅ്‌വാ വിഭാഗം സംഘടിപ്പിച്ച വിജ്ഞാന വിരുന്ന്‌ അഭിപ്രായപ്പെട്ടു. പ്രമാണങ്ങളില്‍ ഒരു തെളിവും നബിദിനാഘോഷ വിഷയമായി കാണുവാന്‍ സാധ്യമല്ല. ഇത്തരം അനാചാരങ്ങളില്‍ നിന്ന്‌ സത്യവിശ്വാസി മാറിനില്‍ക്കുകയാണ്‌ അവന്റെ പരലോക മോക്ഷത്തിന്‌ ഉത്തമമായതെ്‌ സംഗമത്തില്‍ സംസാരിച്ചവര്‍ വിശദീകരിച്ചു. 

മുന്‍കാല ഇസ്‌ലാഹീ നേതാക്കള്‍ ചെയ്‌തുപോന്ന ദഅ്‌വത്ത്‌ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ നാം 
ആവേശം ഉള്‍കൊള്ളണമെും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസ
ങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ സമരത്തിന്‌ നാം കൂടുതല്‍ പ്രാധാന്യം കൊടുക്കണമെും സംഗമം ഉദ്‌ഘാടനം ചെയ്‌ത ഐ.ഐ.സി ഉപാധ്യക്ഷന്‍ മുഹമ്മദ്‌ റഫീഖ്‌ കൊയിലാണ്ടി സൂചിപ്പിച്ചു. നബിദിനാഘോഷം വസ്‌തുതയെന്ത്‌, ഇടത്തേട്ടം അഭൗതിക സഹായം തേടല്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം സയ്യിദ്‌ അബ്‌ദുറഹിമാന്‍, ഷംസുദ്ദീന്‍ ഖാസിമി എിവര്‍ സംസാരിച്ചു. 

ജന.സെക്രട്ടറി പി.വി.അബുദുല്‍ വഹാബ്‌ അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി എഞ്ചി. അന്‍വര്‍ സാദത്ത്‌ സ്വാഗതവും ഹസ്സാവിയ ശാഖ ദഅ്‌വാ സെക്രട്ടറി മുസ്‌തഫ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു. 


വിഞാനവിരുന്ന് ഐ ഐ സി കേന്ദ്ര ഉപാധ്യക്ഷന്‍ 
മുഹമ്മദ് റഫീഖ് കൊയിലാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു

Read More

Sunday, March 01, 2009

ഐ എസ് എം സമ്മേളനം: പ്രഖ്യാപന സമ്മേളനം പാലക്കാട്


Read More

എം എസ് എം മെഡിക്കല്‍ വിദ്യാര്‍ഥി സമ്മേളനത്തിനു തുടക്കമായി

Read More

കണ്ണില്‍ ചോരയില്ലാത്ത കല്യാണ സംസ്‌കാരം

Read More

ഭൌതിക വിദ്യാഭ്യാസത്തോടൊപ്പം മതബോധവും നല്‍കണം: എം ജി എം സ്റ്റുഡന്റ്സ് വിംഗ്

Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...