Saturday, October 09, 2010

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര് ക്യാംപൈയിനു പ്രൌഢമായ തുടക്കം


ഇസ്ലാം ഫോര്‍ പീസ് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര് ക്യാംപൈയിനു പ്രൌഢമായ തുടക്കം .ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് സ്കൂളില്‍ വെച്ച് നടന്ന പ്രക്യാപന സമ്മേളനത്തില്‍ ഖത്തര്‍ മതകാര്യ വകുപ്പിലെ പ്രമുകരും ,പ്രശസ്ത എഴുതുക്കാരനും പ്രഭാഷകനുമായ പി എം എ ഗഫൂറും സംബന്തിച്ചു .
Read More

Friday, October 08, 2010

തൌഹീദ് നഗറിലേക്ക് സ്വാഗതം

കേരളത്തില്‍ ഇസ്ലാമിക പ്രബോധനരംഗത്ത് അനിതരസാന്നിധ്യമായ ഐ എസ് എം 2010 ഒക്ടോബര്‍ മുതല്‍ 2011 ജനുവരി വരെ 'ആരാധ്യനേകന്‍, അനശ്വരശാന്തി' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തുന്ന ആദര്‍ശ സമ്മേളന കാമ്പയിന്‍ ഉത്ഘാടന പരിപാടി ഒക്ടോബര്‍ 9നു കാസറഗോഡ് വച്ച് നടക്കുകയാണ്. കേരള സമൂഹത്തെ മൊത്തത്തിലും മുസ്ലിംകളെ സവിശേഷമായും മുന്നില്‍ കണ്ട് ഇസ്ലാമിക ആദര്‍ശങ്ങള്‍ സാര്‍വത്രികമായി വിശദീകരിക്കുന്ന വിപുലമായ പ്രചാരണ പദ്ധതിയാണ് ഐ എസ് എം ലക്ഷ്യമിടുന്നത്.

ന്ധവിശ്വാസങ്ങള്‍ക്കും തീവ്രവാദങ്ങള്‍ക്കും യാദാസ്ഥിതികര്ക്കുമെതിരില്‍ ഇസ്ലാഹി പ്രസ്ഥാനം നടത്തിവരുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും ബഹുജനകൂട്ടായ്മകള്‍ രൂപീകരിക്കാനും കാമ്പയിന്‍ പരിപാടിയിലൂടെ സാധ്യമാവുമെന്ന് നമുക്കാശിക്കാം. നന്മയുടെയും നവോഥാനത്തിന്റെയും കര്‍മസരണിയില്‍ യുവാക്കളെ അണിനിരത്തുന്ന ഐ എസ്‌ എം പ്രബോധനരംഗത്ത് പുതിയ പാത വെട്ടുകയാണ്. നമുക്ക് പ്രാര്‍ഥിക്കാം, പ്രവര്‍ത്തിക്കാം.

ആരാധ്യനേകന്‍ അനശ്വരശാന്തി

ജീവിത സൌകര്യങ്ങള്‍ കൂടിക്കൂടി വരികയാണ്. പ്രകാശവേഗതയിലുള്ള വാഹനങ്ങളും സുമോഹനങ്ങളായ പാര്‍പ്പിടങ്ങളും അതി ദ്രുതമായ വിവര വിനിമയ ഉപാധികളും അങ്ങനെയങ്ങനെ...

ശാസ്ത്രം പുതിയ കണ്ടെത്തലുകള്‍ ആരംഭിച്ച കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പുലര്‍ച്ചയില്‍ ആരോ ചോദിച്ചു : "ഇനിയെന്തിനൊരു ദൈവം?". അതിരില്ലാത്ത സുഖാനുഭവങ്ങളും പ്രപഞ്ചരഹസ്യങ്ങളിലേക്ക് ആഴ്ന്നു പറക്കാനുള്ള സാങ്കേതിക വിദ്യകളും മനുഷ്യന് സ്വന്തമാണെങ്കില്‍, വേറൊരു ദൈവം ആവശ്യമില്ലെന്ന് അവര്‍ അഹങ്കരിച്ചു.

ശാസ്ത്രീയ പുരോഗതി ഉത്തുംഗത പ്രാപിക്കുമ്പോഴും സുഖാനുഭവങ്ങള്‍ പുളച്ചു മറിയുമ്പോഴും ഇന്നത്തെ മാനവലോകം അതിനുമപ്പുറം വിശിഷ്ടമായ എന്തോ ഒന്നിന് കൊതിക്കുന്നു. ടെസ്റ്റ്‌ ട്യൂബില്‍ വിരിയിച്ചെടുക്കാനാകാത്ത ഒന്ന്; ആധുനിക മനുഷ്യനെ നിരാശപ്പെടുത്തുന്ന ഒന്ന്; മാര്‍ക്കറ്റില്‍ നിന്ന് വിലകൊടുത്തു വാങ്ങാനാകാത്ത ഒന്ന്; അതത്രേ ജീവിത സന്തോഷവും ശാന്തിയും.

ശാന്തി കൈവിട്ട മനുഷ്യന്റെ നിസ്സഹായത മുതലെടുക്കുവാന്‍ ചൂഷകര്‍ നാല് ദിക്കുകളിലും തിരക്ക് കൂട്ടുന്നു. സ്വാസ്ഥ്യവും ശാന്തിയും സമാധാനവും വെച്ച് നീട്ടി ആള്‍ ദൈവങ്ങള്‍. ഇരട്ട ശ്രീകള്‍, അമ്മമാര്‍, ബാബമാര്‍, ബീവിമാര്‍. മഖ്ബറകളും മഠങ്ങളും ആശ്രമങ്ങളും സ്വലാത്ത് നഗറുകളും. വ്യാജ ആത്മീയകേന്ദ്രങ്ങളില്‍ പണപ്പെട്ടി നിറയുന്നു. സമാധാനം മുന്തിയ വിലക്ക് വില്‍പ്പനക്ക് വെച്ചിരിക്കുന്നു.

യുക്തിബോധവും ശാസ്ത്രജ്ഞാനവുമുള്ള ആധുനികന്‍ ഈ വ്യാജന്മാര്‍ക്ക് മുന്നില്‍ കുമ്പിടുമ്പോള്‍, തമ്മില്‍ ശത്രുതയും ഭിന്നതയും ലേലംവിളിയും നടത്തി സ്വയം സ്വാസ്ഥ്യം തകര്‍ന്നവര്‍ക്ക് മറ്റുള്ളവരെ ആശ്വസിപ്പിക്കാനാവില്ലെന്നു ചിന്തിക്കുന്നില്ല!!

ശാന്തിയും സമാധാനവും ദൈവപ്രോക്തമായ വരദാനമാണ്; അത് സൃഷ്ടികള്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കാനാവില്ല. അനേകം ദൈവങ്ങളുണ്ടെങ്കില്‍ വിശ്വശാന്തി യാഥാര്‍ത്യമാവില്ല. ദൈവങ്ങളുടെ കുടിപ്പകയില്‍ പ്രപഞ്ചം തകര്‍ന്നേനെ! "നിങ്ങളുടെ ദൈവം ഏക ദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവമുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ." [ഖുര്‍ആന്‍ 2 :166]

കരുണാവാരിധിയും സ്നേഹസമ്പന്നനുമായ സാക്ഷാല്‍ ദൈവത്തെ മാത്രം ആരാധിക്കുമ്പോള്‍ അവാച്യമായ മനശാന്തി കൈവരുന്നു. അവന്‍റെ കാരുണ്യത്തിന്‍റെ മഹാവര്‍ഷത്തില്‍ നാം കുളിരണിയുന്നു. ശാന്തിയടയുന്നു. താല്‍കാലിക സുഖാനുഭവങ്ങളേക്കാള്‍ ശാശ്വതശാന്തിക്ക് വേണ്ടി നാം ആ ആരാധ്യനെ വണങ്ങുക.

"അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു. സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്‌. ഇരുളോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും." [ഖുര്‍ ആണ്‍ 10 :25 ,26]

Read More

Thursday, October 07, 2010

ഇസ്ലാമിക വായനയുടെ പുതുയൌവനം

Read More

Wednesday, October 06, 2010

കാമ്പസ് കാഷ്വാലിറ്റി @ റേഡിയോ ഇസ്ലാം

Read More

ഐ എസ്‌ എം കാമ്പയിന്‍ ഉദ്ഘാടനം 9നു കാസറഗോഡ്


കാസറഗോഡ്‌: `ആരാധ്യനേകന്‍ അനശ്വര ശാന്തി' എന്ന പ്രമേയവുമായി ഐ എസ്‌ എം ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന കാംപയ്‌ന്റെ ഉദ്‌ഘാടനം ഒക്‌ടോബര്‍ 9 ന്‌ കാസറഗോഡ്‌ നടക്കും. ഇസ്‌ലാമിന്റെ സന്ദേശം ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുക, അന്ധവിശ്വാസങ്ങള്‍ക്കും ജീര്‍ണതകള്‍ക്കും തീവ്രവാദത്തിനും യാഥാസ്ഥിതികതക്കുമെതിരെ ബോധവല്‌ക്കണം നടത്തുക, ദൗത്യം തിരിച്ചറിഞ്ഞ്‌ ധാര്‍മികതയിലൂന്നിയെ ജീവിതം നയിക്കാന്‍ വ്യക്തികളെ പ്രാപ്‌തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ കാംപയ്‌ന്‍ സംഘടിപ്പിക്കുന്നതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനം, ജില്ല, മണ്ഡലം, പഞ്ചായത്ത്‌, ശാഖ തലങ്ങളിലായി വിപുലമായ പരിപാടികളാണ്‌ കാംപയ്‌നോടനുബന്ധിച്ച്‌ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌.
Read More

Tuesday, October 05, 2010

തിന്മകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക- ഐ എസ്‌ എം


കൊടുങ്ങല്ലൂര്‍: സാമൂഹ്യ തിന്മകള്‍ക്കും ധാര്‍മിക ച്യുതിക്കുമെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്‌ ഐ എസ്‌ എം തൃശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ലോട്ടറിയും മദ്യവും കുടുംബ സഘര്‍ഷങ്ങള്‍ക്കും ധൂര്‍ത്തിനും കാരണമാകുമെന്ന്‌ ബോധ്യമായിട്ടും സാമ്പത്തിക സ്രോതസ്സിന്റെ പെരുപ്പിച്ച കണക്ക്‌ കാണിച്ച്‌ ന്യായീകരിക്കുന്ന പ്രവണത ഗുരുതരമായ ഭവിഷ്യത്തുകള്‍ ക്ഷണിച്ചുവരുത്തും. ലഹരി വസ്‌തുക്കള്‍ക്കും മൊബൈല്‍ ഫോണിന്റെ ദുരുപയോഗത്തിനുമെതിരെ സമൂഹവും ഭരണകൂടങ്ങളും ജാഗ്രത കാണിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുസ്സലാം മുട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം ജില്ലാ സെക്രട്ടറി കെ അബ്‌ദുസ്സലാം മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഐ എസ്‌ എം ജില്ലാ പ്രസിഡന്റ്‌ ഇ ഐ മുജീബ്‌ അധ്യക്ഷത വഹിച്ചു. എം ജി എം സംസ്ഥാന ട്രഷറര്‍ സല്‍മ അന്‍വാരിയ്യ, പി കെ അബ്‌ദുല്‍മജീദ്‌, ഇ എ അബ്‌ദുല്ല, ഇ ഐ സിറാജ്‌, എ താജുദ്ദീന്‍ സ്വലാഹി, പി എച്ച്‌ ഹാരിസ്‌, കെ ബി ശഫീഖ്‌, പി എച്ച്‌ അബ്‌ദുല്‍അസീസ്‌, എം എ ഫൈസല്‍, പി എ മുഹമ്മദ്‌, കെ കെ ആസാദ്‌ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം എ സാദിഖ്‌ സ്വാഗതവും പി കെ നജ്‌മുദ്ദീന്‍ നന്ദിയും പറഞ്ഞു.
Read More

Monday, October 04, 2010

മദ്യവും ലോട്ടറിയും ഇനം തിരിച്ച്‌ ശുദ്ധീകരിക്കാനുള്ള നീക്കം അക്രമം-ഐ എസ്‌ എം


കോഴിക്കോട്‌: മനുഷ്യന്റെ സഹജബോധവും ധര്‍മചിന്തയും കാലാകാലങ്ങളില്‍ കൊടിയ അധര്‍മവും പാപവുമായി കരുതിപ്പോരുന്ന മദ്യത്തിലും ചൂതിലും നല്ലതുണ്ടെന്ന പ്രചാരണത്തിലൂടെ തിന്മകളെ നിലനിര്‍ത്താനും ന്യായീകരിക്കാനുമുള്ള ശ്രമം തികഞ്ഞ അക്രമമാണെന്ന്‌ ഐ എസ്‌ എം സൗത്ത്‌ ജില്ല മുജാഹിദ്‌ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. കണ്‍വെന്‍ഷന്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ നന്മണ്ട ഉദ്‌ഘാടനംചെയ്‌തു. മുര്‍ശിദ്‌ പാലത്ത്‌ അധ്യക്ഷത വഹിച്ചു. സി മരക്കാരുട്ടി, ഫൈസല്‍ നന്മണ്ട, ഹംസ മൗലവി, പി ഹാഫിദുര്‍റഹ്‌മാന്‍, കെ ഐ ഫാതിമ, റസാഖ്‌ മലോറം, ഇ കെ ശൗക്കത്തലി സുല്ലമി പ്രസംഗിച്ചു.

ജാബിര്‍ അമാനി കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സി മരക്കാരുട്ടി ചെയര്‍മാനും ഫൈസല്‍ നന്മണ്ട കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ടി പി ഹുസൈന്‍ കോയ, അഫ്‌താശ്‌ ചാലിയം (ദഅ്‌വ, പബ്ലിസിറ്റി), സി എം സുബൈര്‍ മദനി, നജ്‌മുദ്ദീന്‍ കണ്ണഞ്ചേരി (സാമ്പത്തികം), ഹംസ മൗലവി, റസാഖ്‌ മലോറം (പ്രോഗ്രാം), എം എം റസാഖ്‌, ശാഹുല്‍ ഹമീദ്‌ പെരുമണ്ണ (വളണ്ടിയര്‍), ഇബ്‌റാഹീം പാലത്ത്‌, മുര്‍ശിദ്‌ പാലത്ത്‌ (പ്രസ്സ്‌ & ഇന്‍ഫര്‍മേഷന്‍) എന്നിവര്‍ വിവിധ വകുപ്പ്‌ ഭാരവാഹികളാണ്‌. .

Read More

Sunday, October 03, 2010

സാമൂഹ്യതിന്മകള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക്‌ വോട്ട്‌ നിഷേധിക്കുക

നിലമ്പൂര്‍: മദ്യം, ചൂതാട്ടം പോലുള്ള സാമൂഹ്യതിന്മകളെ പ്രോത്സാഹിപ്പിക്കുന്ന കക്ഷികള്‍ക്ക്‌ വോട്ട്‌ നിഷേധിക്കാന്‍ പ്രബുദ്ധസമൂഹം തയ്യാറാകണമെന്ന്‌ ഈസ്റ്റ്‌ ജില്ലാ ഐ എസ്‌ എം പ്രബോധക സംഗമം ആവശ്യപ്പെട്ടു. കക്ഷി മാത്സര്യം വെടിഞ്ഞ്‌ പൊതുനന്മ ലക്ഷ്യം വെച്ച്‌ പ്രവര്‍ത്തിക്കാന്‍ രാഷ്‌ട്രീയ കക്ഷികള്‍ സന്നദ്ധരാവണം. ത്രിതല പഞ്ചായത്തുകള്‍ക്ക്‌ പ്രാദേശികമായി മദ്യം നിരോധിക്കാനുള്ള അധികാരം തിരിച്ചുനല്‌കണം. മാനുഷിക സുരക്ഷിതത്വവും സാമൂഹ്യ ജീര്‍ണതകള്‍ അവസാനിപ്പിക്കലും കേവലം രാഷ്‌ട്രീയപരമായ അജണ്ടകളാകരുതെന്ന്‌ സംഗമം അഭിപ്രായപ്പെട്ടു.

സംഗമം കെ എന്‍ എം സംസ്ഥാന സെക്രട്ടറി മരുത അബൂബക്കര്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. ഐ എസ്‌ എം ജില്ലാ പ്രസിഡന്റ്‌ എ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എ അബ്‌ദുസ്സലാം സുല്ലമി, എ അബ്‌ദുല്‍ അസീസ്‌ മദനി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഹംസ സുല്ലമി മൂത്തേടം, നൗഷാദ്‌ ഉപ്പട, അബ്‌ദുല്‍ ഗഫൂര്‍ സ്വലാഹി, ഡോ. ശൗക്കത്തലി, കെ പി അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി, എന്‍ വി അബ്‌ദുല്ല സുല്ലമി, കെ അബ്‌ദുസ്സലാം സുല്ലമി, ഹസനുദ്ദീന്‍ തൃപ്പനച്ചി, അലി അശ്‌റഫ്‌ പുളിക്കല്‍, എന്‍ അഹ്‌മദ്‌ പ്രസംഗിച്ചു.
Read More

Saturday, October 02, 2010

അൽ ഇസ്വ്‌‌‌ലാഹ് മാസിക ഓൺലൈൻ

  അൽ ഇസ്വ്‌‌‌ലാഹ് മാസിക  
  ഓൺലൈൻ... 
  വായിക്കുക!     പ്രചരിപ്പിക്കുക!!  
 
 
hdr.jpg
                                Click Here...!!                                 

Read More

Friday, October 01, 2010

ഖത്തര്‍ ഇസ്ലാഹി സെന്‍റെര്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ അവാര്‍ഡ് സംഗമം ഒക്ടോബര്‍ 8നു

Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...