Wednesday, August 31, 2011

ആറ് വയസ്സുകാരിക്ക് ഖുര്‍ആന്‍ മന:പാഠ മത്സരത്തില്‍ ഒന്നാം സ്ഥാനം

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ മന:പാഠ വകുപ്പായ അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ മന:പാഠ മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ ഒന്നാം സ്ഥാനം ആറ് വയസ്സുകാരി സുന്‍ദുസ് ഹാരിസും (കോഴിക്കോട്), ജനിഫര്‍ ജമാലും (തൃശൂര്‍) സ്വന്തമാക്കി. രണ്ടു മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം മുഹ്‌സിന ബീഗം മൊയ്തുണ്ണി (കടവല്ലൂര്‍), ഷഹര്‍ബാന്‍ മുഹമദ് ബേബി (കുന്ദംകുളം) എന്നിവരും അര്‍ഹരായി. 

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ഖലീലുറഹ്മാന്‍ സുബൈര്‍ (മാഹി), മുഹമ്മദ് മിഷാല്‍ (ചെമ്മനാട്), എം.ടി മുഹമ്മദ് താനൂര്‍ എന്നിവരും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എം.ഇ.എസ് ജനര്‍ല്‍ സെക്രട്ടറി അഷ്‌റഫ് അയ്യൂര്‍ , ഡോ. അബ്ദുറഹിമാന്‍, അഡ്വ. അബ്ദുറസാഖ് പയ്യോളി, നൗഷാദ് ചങ്ങനാശേരി എന്നിവര്‍ വിതരണം ചെയ്തു. അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഫറോക്ക്, മനാഫ് മാത്തോട്ടം എന്നിവര്‍ പരിപാടികര്‍ക്ക് നേതൃത്വം നല്‍കി.
Read More

MSM ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ നടത്തി



കുവൈത്ത് : മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് നാട്ടിലും വിദേശങ്ങളിലുമായി റമദാനില്‍ നടത്തിവരുന്ന ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷയുടെ 15-മത് പരീക്ഷ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ കുവൈത്തിലും സംഘടിപ്പിച്ചു. മാഇദ, ദുഖാന്‍, ജാസിയ എീ സൂറത്തുകളായിരുന്നു പരീക്ഷ ഭാഗം. പ്രായ ഭേദമന്യേ നിരവധി പേരാണ് പരീക്ഷയില്‍ പങ്കെടുത്തത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് എം.എസ്.എം കോര്‍ഡിനേറ്റര്‍ എന്‍.കെ റഹീം മാറഞ്ചേരി, മനാഫ് മാത്തോട്ടം എിവര്‍ നേതൃത്വം നല്‍കി.
Read More

ഇഫ്താര്‍ വിരുന്നും പ്രഭാഷണവും നടത്തി



കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സാല്‍മിയയിലെ മിനിസ്ട്രി ഓഫ് പ്രൈവറ്റ് എജ്യൂക്കേഷണല്‍ ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മുഹമ്മദ് അരിപ്ര മുഖ്യപ്രഭാഷണം നടത്തി. മാസ്റ്റര്‍ ഇര്‍ഷാദ് മുഹമ്മദ്, ഐ.ഐ.സി. പ്രസിഡന്റ് എം.ടി.മുഹമ്മദ്, മനാഫ് മാത്തോട്ടം, സാല്‍മിയ ശാഖ ജനറല്‍ സെക്രട്ടറി ഫൈസല്‍ വടകര എന്നിവര്‍ സംസാരിച്ചു.
Read More

സ്രഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ കാത്തുസൂക്ഷിക്കുക-കെ.എന്‍.സുലൈമാന്‍ മദനി


ദോഹ: സ്രഷ്ടാവായ ദൈവത്തിന്റെ നിയമനിര്‍ദേശങ്ങള്‍ ജീവിതത്തില്‍ കാത്തുസൂക്ഷിക്കാന്‍ വിശ്വാസിസമൂഹം തയ്യാറാവണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി ആഹ്വാനംചെയ്തു. ഖത്തര്‍ മതകാര്യമന്ത്രാലയം മുംതസ അബൂബക്കര്‍ സിദ്ദിഖ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ സംഘടിപ്പിച്ച ഈദ്ഗാഹില്‍ ഖുതുബ പരിഭാഷ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസക്കാലമുള്ള വ്രതത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യവും സൂക്ഷ്മതയും തുടര്‍ന്നുള്ള ജീവിതത്തില്‍ കാത്തുസൂക്ഷിക്കുമ്പോള്‍മാത്രമാണ് വ്രതത്തിലൂടെ ഇസ്‌ലാം വിഭാവനംചെയ്ത ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. പ്രകൃതിമതമായ ഇസ്‌ലാമില്‍ ആഘോഷവേളകള്‍ ദൈവപ്രകീര്‍ത്തനങ്ങളുടെയും ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നതിന്റെയും അവസരങ്ങളാണ്. സമൂഹത്തിലെ അശരണരും അഗതികളുമായവര്‍ക്കുള്ള ഭക്ഷണം അവരുടെ വീടുകളില്‍ എത്തിച്ചുകൊടുത്തതിനുശേഷമാണ് വിശ്വാസികള്‍ ഊദ്ഗാഹുകളിലേക്ക് പുറപ്പെടുന്നത്. സഹജീവികളോട് കരുണയും ആര്‍ദ്രതയുമില്ലാത്ത മനസ്സ് വിശ്വാസിയുടെതല്ല. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും രോഗികളുടെയും അശരണരുടെയും പ്രയാസങ്ങള്‍ അകറ്റുന്നതില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയും വേണം. 

അസൂയയും പകയും വിദ്വേഷവും അഹങ്കാരവും പൊങ്ങച്ചവുംപോലെയുള്ള എല്ലാവിധ ദുര്‍ഗുണങ്ങളില്‍നിന്നും മനസ്സിനെ സംസ്‌കരിച്ചെടുക്കുകയും സ്‌നേഹവും കാരുണ്യവും ദയയും സഹിഷ്ണുതയും നമ്മുടെ വികാരങ്ങളായി മാറുകയും വേണം. ആഘോഷങ്ങള്‍ ദൈവത്തോടുള്ള കടപ്പാടുകള്‍ നിര്‍വഹിക്കുന്നതോടൊപ്പം മനുഷ്യബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍കൂടി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കുടുംബസന്ദര്‍ശനങ്ങളിലൂടെയും അയല്‍പക്ക ബന്ധങ്ങളിലൂടെയും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായുള്ള സമ്പര്‍ക്കങ്ങളിലൂടെയും മനുഷ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തുക. ഇസ്‌ലാമിന്റെ അതിര്‍വരമ്പുകള്‍ പാലിച്ചുകൊണ്ടുള്ള വിനോദങ്ങളില്‍ വിശ്വാസികള്‍ക്ക് പങ്കാളികളാകാം. നിഷിദ്ധമായ മാര്‍ഗത്തിലുള്ള ആഘോഷാഭാസങ്ങളില്‍നിന്ന് വിശ്വാസിസമൂഹം പൂര്‍ണമായും വിട്ടുനില്‍ക്കുകയും വേണം. ചെറുതും വലുതുമായ വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുന്നവരായി ജീവിക്കുമ്പോള്‍മാത്രമേ വ്രതാനുഷ്ഠാനത്തിന്റെ യഥാര്‍ഥലക്ഷ്യത്തിലേക്ക് നാം എത്തിച്ചേരുകയുള്ളു -അദ്ദേഹം വ്യക്തമാക്കി. 
 
ഈദ് നമസ്‌കാരത്തിന് ശൈഖ് അബ്ദുല്‍ ബാസിത് ഉമരി നേതൃത്വംനല്‍കി. നമസ്‌കാരാനന്തരം ഈദ്ഗാഹില്‍ ഒരുമിച്ചു കൂടിയ സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഇസ്‌ലാഹിസെന്റര്‍ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു.
Read More

പരപ്പനങ്ങാടി ഈദ് ഗാഹ്

പരപ്പനങ്ങാടി ഈദ് ഗാഹിന് ഹംസ സുല്ലമി കാരക്കുന്ന് നേത്യത്വം നല്‍കി
Read More

കൊടുങ്ങല്ലൂർ ഈദ് ഗാഹ്


കൊടുങ്ങല്ലൂര് അഴീക്കോട് ഹിദായ നഗറില് നടന്ന ഈദ് ഗാഹില്  പ്രഗത്ഭ ഇസ്‌ലാമിക പണ്ഡിതൻ അബ്ദുൽ ഹസീബ് മദനി ഈദ് സന്ദേശം നല്കുന്നു
Read More

Tuesday, August 30, 2011

ചെറിയപെരുന്നാള്‍ നമസ്‌കാരത്തിന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഈദ്ഗാഹുകള്‍ ഒരുങ്ങി

ചെറിയപെരുന്നാള്‍ നമസ്‌കാരത്തിന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍  ഈദ്ഗാഹുകള്‍ ഒരുങ്ങി. 

കോഴിക്കോട് ബീച്ചില്‍ സംയുക്ത ഈദ് ഗാഹിന്റെ നേതൃത്വത്തില്‍ രാവിലെ 7 .30 നു ഡോ: ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കും. കാന്തപുരം സലഫി മസ്ജിദ് ശുക്കൂര്‍ കോണിക്കല്‍ (7.30), മുട്ടാഞ്ചേരി സലഫി മസ്ജിദ് -ഇസ്മായില്‍ നന്മണ്ട (8.00), ചേന്ദമംഗലൂര്‍ സലഫി ഈദ്ഗാഹ് - ഫൈസല്‍ നന്മണ്ട (8.00), കൊടിയത്തൂര്‍ സലഫി മസ്ജിദ് -ടി.അബൂബക്കര്‍ നന്മണ്ട (8.00) എന്നിവര്‍ നേതൃത്വം നല്‍കും.

ആലപ്പുഴ ഗവ മുഹമ്മദന്‍സ് ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് 8.30നു നടക്കുന്ന ഈദ്‌ ഗാഹിനു സി എം മൌലവി ആലുവ നേതൃത്വം നല്‍കും. 

പാലക്കാട്ട് സ്റ്റേഡിയംസ്റ്റാന്‍ഡ്പരിസരത്ത് രാവിലെ 8.30 ന് നടക്കുന്ന ഈദ്ഗാഹിന് ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് ടി. ഷറഫുദ്ദീന്‍ നേതൃത്വംനല്‍കും. കള്ളിക്കാട് മസ്ജിദുല്‍ മുജാഹിദ്ദീന്‍ അങ്കണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഉപദേശകസമിതി ചെയര്‍മാന്‍ അഹമ്മദ് അന്‍സാരി നേതൃത്വംനല്‍കും. മണ്ണാര്‍ക്കാട് ജി.എം.എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ കെ.എന്‍.എം. ജില്ലാസെക്രട്ടറി പി. മുഹമ്മദലി അന്‍സാരിയും അലനല്ലൂരില്‍ ഐ.എസ്.എം. ജില്ലാസെക്രട്ടറി എം. വീരാപ്പു അന്‍സാരിയും പട്ടാമ്പി എം.ഇ.എസ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ വി. മുഹമ്മദ് മൗലവിയും ഒറ്റപ്പാലം ന്യൂബസാര്‍ ഗ്രൗണ്ടില്‍ പി.പി. അബ്ദുള്ളയും നേതൃത്വംനല്‍കും. 

ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂള്‍ഗ്രൗണ്ടില്‍ അബ്ദുള്‍ഖാദര്‍ ചളവറയും അട്ടപ്പാടിയില്‍ സക്കീര്‍ മൗലവിയും കൊടുന്തിരപ്പുള്ളിയില്‍ വഹിറുദ്ദീനും ആര്യമ്പാവില്‍ അബ്ബാസ് അന്‍സാരിയും നേതൃത്വംനല്‍കും. രാവിലെ 8.15 ന് എടത്തനാട്ടുകര പടിക്കപ്പാടത്ത് ഷംസുദ്ദീന്‍ മൗലവിയും അമ്പലപ്പാറയില്‍ ഷൗക്കത്തലി അന്‍സാരിയും കാളമഠത്ത് മുഹമ്മദലി മിശ്കാത്തിയും നേതൃത്വംനല്‍കും.രാവിലെ എട്ടിന് എടത്തനാട്ടുകര ദാറുസലാമില്‍ ഹംസക്കുട്ടിയും പട്ടാമ്പിയില്‍ കരുവാംപടിയില്‍ മുസ്തഫയും ആലൂര്‍ മസ്ജിദുല്‍ മനാറിനുസമീപം അബ്ദുറസാഖും കൂറ്റനാട് ബസ്സ്റ്റാന്‍ഡിനുസമീപം അബ്ദുവും കരുവാന്‍പടിയില്‍ മുസ്തഫയും നേതൃത്വംനല്‍കും. രാവിലെ 7.30 ന് ആമയൂരില്‍ ശെരീഫ് ഈദ്ഗാഹിന് നേതൃത്വംനല്‍കും. 

കാസറഗോഡ് പുലിക്കുന്നില്‍ (8 .00) ഷംസുദ്ദീന്‍ ഫാറൂഖിയും  ചട്ടഞ്ചാലില്‍  (7 .45) ഐ എസ് എം ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖും പാലക്കുന്ന് റീഡ് മസ്ജിദ് പരിസരത്ത് നബീല്‍ പാലത്തും ഉപ്പള ചാര്‍ള മസ്ജിദില്‍ 8.30നു ഇര്‍ഷാദ് കല്ലാപ്പും കാലിക്കടവ് ഈദ്‌ ഗാഹിനു കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്ദുറഊഫ് മദനിയും (7.30) നേതൃത്വം നല്‍കും. 
Read More

Monday, August 29, 2011

എല്ലാ വായനക്കാർക്കും ഇസ്‌ലാഹിന്യൂസിന്റെ ഈദുൽ ഫിത്വ്‌ർ ആശംസകൾ

Read More

സര്‍ക്കാറിന്റെ അഴകൊഴമ്പന്‍ മദ്യനയം തിരുത്തണം - ഐ എസ്‌ എം



തിരൂര്‍: പ്രാദേശിക ഭരണകൂടങ്ങള്‍ക്ക്‌ മദ്യം നിരോധിക്കാനുള്ള അധികാരം തിരിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ പൊന്നാനിയില്‍ സംഘടിപ്പിച്ച ഐ എസ്‌ എം മലപ്പുറം വെസ്റ്റ്‌ ജില്ലാ തസ്‌കിയത്ത്‌ സംഗമം ആവശ്യപ്പെട്ടു. നാട്ടില്‍ മദ്യം കിട്ടാതാക്കാന്‍ ഘട്ടംഘട്ടമായി മദ്യം നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. മലപ്പുറം കലക്‌ടറേറ്റ്‌ പടിക്കല്‍ 933 ദിവസം നീണ്ടുനിന്ന സത്യാഗ്രഹം അവസാനിപ്പിച്ചത്‌ യു ഡി എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ ജനാധികാരം തിരിച്ചു നല്‍കാമെന്നുള്ള ഉറപ്പിന്മേലാണ്‌. 

സംസ്ഥാന ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍ ഉദ്‌ഘാടനം ചെയ്‌തു. യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ്‌ സ്വലാഹി, പി എം എ ഗഫൂര്‍, ഷാഹിദ്‌മുസ്‌ലിം ഫാറൂഖി, അബ്‌ദുല്‍ഹസീബ്‌ മദനി, ഇ ഒ അബ്‌ദുന്നാസിര്‍ ക്ലാസ്സെടുത്തു. കെ പി അബ്‌ദുല്‍വഹാബ്‌, ഇബ്‌റാഹീം രണ്ടത്താണി, സി പി മുഹമ്മദ്‌ കുട്ടി, അശ്‌റഫ്‌ ചെട്ടിപ്പടി, കെ വി നദീര്‍, ഉബൈദുള്ള താനാളൂര്‍, ടി പി സഗീറലി പ്രസംഗിച്ചു. 
Read More

ശബാബ്‌-പുടവ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി



കോഴിക്കോട്‌: ഈ വര്‍ഷത്തെ ശബാബ്‌-പുടവ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവേശകരമായ തുടക്കം. ആഗസ്‌ത്‌ 15 മുതല്‍ സപ്‌തംബര്‍ 30 വരെയാണ്‌ പ്രചാരണകാലം. 

പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ട്‌ ഏജന്‍സി സംഗമം സംഘടിപ്പിച്ചു. ജില്ലാതലങ്ങളില്‍ സംസ്ഥാന പ്രതിനിധികള്‍ പങ്കെടുത്ത പ്രത്യേക കണ്‍വെന്‍ഷനുകളും സംഘടിപ്പിച്ചു. പ്രചാരണത്തിന്‌ നേതൃത്വം നല്‍കാന്‍ കണ്‍വെന്‍ഷനുകളില്‍ വെച്ച്‌ ജില്ലാതല സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്‌. തുടര്‍ന്ന്‌ മണ്ഡലംതല കണ്‍വെന്‍ഷനുകള്‍ ചേര്‍ന്ന്‌ മണ്ഡലം സമിതിയും രൂപീകരിക്കും. ഓരോ ജില്ലകളിലും ഓരോ സംസ്ഥാന പ്രതിനിധിയുടെ മേല്‍നോട്ടത്തിലായിരിക്കും പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടക്കുക. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാന സമിതി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്‌. 
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...