Tuesday, April 26, 2011

ഐ.എസ്‌.എം.മലപ്പുറം(വെസ്റ്റ്‌)ജില്ലാ കൗണ്‍സില്‍

ചൂഷണങ്ങള്‍ക്കെതിരെ മുന്നേറ്റം അനിവാര്യം: ഐ.എസ്‌.എം.ജില്ലാ കൗണ്‍സില്‍ തിരൂര്‍: ആത്മീയ-ആരോഗ്യ മേഖലകളിലെ ചൂഷണങ്ങള്‍ക്കെതിരെ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന്‌ ഐ.എ-സ്‌.എം. മലപ്പുറം (വെസ്റ്റ്‌) ജില്ലാ കൗണ്‍സില്‍ മീറ്റ്‌ ആഹ്വാനം ചെയ്‌തു.പ്രവാചക കേശം എന്നപേരില്‍ സാധാരണക്കാരെ ചുഷണം ചെയ്യാഌള്ള പൗരോഹിത്യത്തിന്റെ ഗൂഡനീക്കത്തിനെതിരില്‍ യുവാക്കള്‍ രംഗത്ത്‌ വരണമെന്ന്‌ ഐ.എസ്‌.എം.ആവശ്യപ്പെട്ടു. കോട്ടക്കലില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റ്‌ സി.മമ്മു ഉദ്‌ഘാടനം ചെയ്‌തു.-ഇബ്രാഹീം അന്‍സാരി അദ്ധ്യക്ഷത വഹിച്ചു.ടി.പി. ഹുസൈന്‍ കോയ, അബ്‌ദുല്‍ കരീം വല്ലഞ്ചി-റ, കെ.പി.അബ്‌ദുല്‍...
Read More

Friday, April 22, 2011

പാലക്കാട് ജില്ല മുജാഹിദ് സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി

പാലക്കാട്: ‘അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മ്മികതക്കുമെതിരെ നവോത്ഥാന മുന്നേറ്റം’ എന്ന പ്രമേയവുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സംസ്ഥാന വ്യാപകമായി നടത്തി വരുന്ന കാമ്പയ്‌ന്റെ ഭാഗമായി  നാളെയും മറ്റന്നാളും (23, 24) പാലക്കാട് മുജാഹിദ് ജില്ല സമ്മേളനം നടക്കും. പാലക്കാട് സ്റ്റേഡിയം ഗ്രൗഡിലെ തൗഹീദ് നഗറില്‍ നാളെ നടക്കുന്ന പൊതുസമ്മേളനം വൈകീട്ട് 4.30 ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. കെ ജെ യു സംസ്ഥാന ട്രഷറര്‍ ഈസ മദനി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി എം എ ഗഫൂർ, ജാഫര്‍ വാണിമേൽ, ശറഫുദ്ദീന്‍...
Read More

ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍ സംഗമം

തിരൂര്‍ : ഐ.എസ്‌.എം.സംസ്ഥാന സമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ അനൗപചാരിക വിദ്യാഭ്യാസ സംരഭമായ ഖുര്‍ആന്‍ ലേണിംഗ്‌ സ്‌ക്കൂള്‍ (ക്യു എല്‍ എസ്‌) മലപ്പുറം വെസ്റ്റ്‌ ജില്ലാ പഠിതാക്കളുടെ സംഗമം കുറ്റിപ്പുറം ദേശീയ പാതയിലെ ദേരാ ടവറില്‍ കെ.എന്‍.എം.ജില്ലാ പ്രസിഡന്റ്‌ യു.പി.അബ്ദു റഹിമാന്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. ഇബ്രാഹീം രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം (വെസ്റ്റ്) ജില്ല ക്യു എൽ എസ് സംഗമം യു പി അബ്ദുർ‌റഹ്മാൻ മൌലവി ഉദ്ഘാടനം ചെയ്യുന്നു. പഠന സെഷനില്‍ ഖുര്‍ആന്‍ സ്വാധീനിച്ച ജീവിതം എന്ന വിഷയത്തെ ആസ്‌പദമാക്കി പി എം എ  ഗഫൂര്‍...
Read More

മുജാഹിദ് ജില്ലാ സമ്മേളനം; പദയാത്രകള്‍ക്ക് ഉജ്ജ്വല സമാപനം

എടവണ്ണ: അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കുമെതിരെ നവോത്ഥാന മുന്നേറ്റം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 30 മെയ് ഒന്ന് തിയ്യതികളില്‍ മഞ്ചേരിയില്‍ നടക്കുന്ന മുജാഹിദ് ജില്ലാ സമ്മേളന പ്രചരണഭാഗമായി കിഴക്കന്‍-പടിഞ്ഞാറന്‍ മേഖല പദയാത്രകള്‍ സംഘടിപ്പിച്ചു. കാലത്ത് പത്തിന് മലപ്പുറത്ത് നിന്ന് പടിഞ്ഞാറന്‍ മേഖല പദയാത്രയും എടക്കരയില്‍ നിന്ന് കിഴക്കന്‍ മേഖല പദയാത്രയും ആരംഭിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി മലപ്പുറത്തെ പദയാത്ര ഉദ്ഘാടനം ചെയ്തു. അലി മദനി മൊറയൂര്‍, കെ എം ഹുസൈന്‍, പി ഹംസ സുല്ലമി കാരക്കുന്ന്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി ഉബൈദുല്ല,...
Read More

Thursday, April 21, 2011

യു എ ഇ ഇസ്‌ലാഹി സെന്റർ ഏരിയാ കൺ‌വൻഷനുകൾ സംഘടിപ്പിക്കുന്നു

ദുബൈ: വര്‍ത്തമാനകാല സാഹചര്യത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകമാക്കുന്നതിനും വര്‍ധിച്ചുവരുന്ന സാമൂഹ്യതിന്മകളെ പ്രതിരോധിക്കുന്നതിന് പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനുമായി യു എ ഇ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി വിവിധ എമിറേറ്റുകളില്‍ ഏരിയാ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. ഈ മാസം 22ന് വെള്ളി രാവിലെ ഒമ്പതിന് അബൂദാബി, 29ന് വെള്ളി ഉച്ചക്ക് 2.00ന് ദുബായ്, അജ്മാന്‍, ഫുജൈറ, അല്‍ഐന്‍, മെയ് ആറിന് വെള്ളി ഉച്ചക്ക് 2.00ന് ഷാര്‍ജ, മെയ് രണ്ടാം വാരത്തില്‍ റാസല്‍ഖൈമ, ദൈദ് എന്നിവിടങ്ങളിലാണ് ഏരിയാ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്. വ്യക്തിത്വ വിമലീകരണം,...
Read More

Wednesday, April 20, 2011

ജമാഅത്തിന്റെ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമില്ല - I.I.M

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച രാഷ്ട്രീയപാര്‍ട്ടിയുമായി ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റിന് ബന്ധമില്ലെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.മുജാഹിദ് പ്രസ്ഥാനം മുമ്പേ സ്വീകരിച്ച രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക തങ്ങളുടെ നിലപാടല്ലെന്നും കെ.എന്‍.എം. സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കി.യോഗത്തില്‍ വൈസ്​പ്രസിഡന്റ് എന്‍.വി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സി.പി. ഉമര്‍ സുല്ലമി, എ. അസ്ഗര്‍ അലി, പി.ടി. വീരാന്‍കുട്ടി സുല്ലമി, കെ. അബൂബക്കര്‍...
Read More

Tuesday, April 19, 2011

ദശദിന മോറല്‍ സ്കൂള്‍ ആരംഭിച്ചു

കോഴിക്കോട് : MSM തിരുവമ്പാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ദശദിന മോറല്‍ സ്കൂള്‍ ചെറുവാടി പൊറ്റമ്മല്‍ പഞ്ചായത്ത് അംഗം സി വി ഖദീജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. റോബിന്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി എം അബ്ദുന്നാസര്‍, എന്‍ കെ നാസര്‍ മാസ്റ്റര്‍, ഓ ഡി കരീം മാസ്റ്റര്‍, മന്‍സൂര്‍, കെ സി അബ്ദു ശരീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 10 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ എണ്പതിലധികം വിഷയങ്ങളില്‍ പ്രഗല്‍ഭ പണ്ഡിതര്‍ ക്ലാസ്സെടുക്ക...
Read More

മലപ്പുറം ഈസ്റ്റ് ജില്ലാ മുജാഹിദ് സമ്മേളനം മെയ്‌ 1നു

മഞ്ചേരി: അന്ധവിശ്വാസങ്ങള്‍ക്കും, അധാര്‍മ്മികതക്കുമെതിരെ നവോഥാന മുന്നേറ്റം എന്ന പ്രമേയവുമായി ഏപ്രില്‍ 30, മെയ്‌ 1 തിയ്യതികളില്‍ മഞ്ചേരിയില്‍ നടക്കുന്ന മലപ്പുറം ഈസ്റ്റ്‌ ജില്ലാ മുജാഹിദ്‌ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ഏപ്രില്‍ 21 ന്‌ (വ്യാഴം) രണ്ട്‌ മേഖലകളില...ായി പദയാത്ര സംഘടിപ്പിക്കും. പടിഞ്ഞാറന്‍ മേഖല പദയാത്ര രാവിലെ 8.30ന്‌ മലപ്പുറം കോട്ടപ്പടിയില്‍ നിന്ന്‌ ആരംഭിക്കും. കെ അബൂബക്കര്‍ മൗലവി പുളിക്കല്‍, പി ഉബൈദുള്ള, വി പി അനില്‍, അലി മദനി മൊറയൂര്‍ എന്നിവര്‍ പ്രസംഗിക്കും. കിഴക്കന്‍ മേഖല പദയാത്ര രാവിലെ എടക്കരയില്‍ നിന്ന്‌ ആരംഭിക്കും. കെ എന്‍ എം സംസ്ഥാന...
Read More

Saturday, April 16, 2011

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്

ദോഹ :ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര് രണ്ടു മാസകാലമായി നടത്തി വന്നിരുന്ന "The Light"(من الظلما ت إ لي النو ر) എന്ന ക്യംപൈന് ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് സ്കൂള്‍ അങ്കണത്തില്‍ നിറഞ്ഞു കവിഞ്ഞ സദസ്സിനു മുമ്പാകെ പ്രൌഡ ഗംഭീരമായ സമാപനം .ജുമുഅക്ക് ശേഷം 2മണിക്ക് തുടങ്ങിയ സമ്മേളനം രാത്രി 8.30 ന്നാണ് അവസാനിച്ചത്.പഠന ക്യാമ്പ് ,ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ സംഗമം ,പൊതുസമ്മേളനം എന്നിങ്ങിനെ മൂന്നു സെഷനുകളില്‍ ആയിരുന്നു പരിപാടി .ആയിരത്തില്‍ താഴെ ആളുകളെ മാത്രം പ്രതീക്ഷിച്ച സംഘാടകര്‍ ചെറിയ ചാറ്റല്‍ മഴയിലും സമ്മേളനത്തിന് എത്തിയ സദസ്സ് കണ്ടു അമ്പരന്നു എന്നുവേണം പറയാന്‍...
Read More

Thursday, April 07, 2011

റിയാസ് കൊടുങ്ങല്ലൂരിന് സഹൃദയ അവാര്‍ഡ്

റിയാസ് കൊടുങ്ങല്ലൂർ കോഴിക്കോട്: കേരളാ റീഡേഴ്‌സ് & റൈറ്റേഴ്‌സ് സര്‍ക്കിള്‍ (സല്ഫി ടൈംസ് ഫ്രീ മലയാളം ജേണല്‍) ഏര്‍പ്പെടുത്തിയ സഹൃദയ പുരസ്‌കാരത്തിന് റേഡിയോ ഇസ്‌ലാം ചീഫ് കറസ്‌പോണ്ടന്റ് റിയാസ് കൊടുങ്ങല്ലൂരിനെ തിരഞ്ഞെടുത്തു. ഓണ്‍ലൈന്‍ റേഡിയോരംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച റേഡിയോ ഇസ്‌ലാം ഇതിനകം തന്നെ പടിഞ്ഞാറന്‍ രാജ്യങ്ങളുള്‍പ്പെടെയുള്ള നിരവധി ശ്രോതാക്കളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തില്‍ ഒരു ഇസ് ലാമിക് ഓണ്‍ലൈന്‍ റേഡിയോ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച റിയാസ് കൊടുങ്ങല്ലൂരിനെ അവാര്‍ഡ് ജൂറികമ്മിറ്റി പ്രത്യേകം അഭിനന്ദനം...
Read More

Wednesday, April 06, 2011

അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ പോരാട്ടം: ധാർമിക-സാംസ്കാരിക സംഘടനകൾ പിന്തുണ നൽകുക -കെ എൻ എം നേതാക്കൾ

ജിദ്ദ: രാജ്യത്തിന്റെ ധാര്‍മിക സാംസ്‌കാരിക മൂല്യങ്ങള്‍ പിഴുതെറിയും വിധം വളർന്നുവരുന്ന അഴിമതിക്കും അധാര്‍മികതക്കും എതിരെ അണ്ണാഹസാരെ നടത്തുന്ന പോരാട്ടത്തിന്‌ എല്ലാ ധാര്‍മിക സാംസ്‌കാരിക സാമൂഹിക സംഘടനകളും പിന്തുണ നല്‍കണമെന്നും ഈ പോരാട്ടത്തില്‍ അണിചേരുന്നത്‌ പുണ്യമായി കണക്കാക്കി ബാധ്യത നിർവഹിക്കണമെന്നും ഹൃസ്വ സന്ദര്‍ശനാർത്ഥം ജിദ്ദയിലെത്തിയ കെ എൻ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി എ അസ്‌ഗറലി എന്നിവര്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. നീതിന്യായ സ്‌ഥാപനങ്ങള്‍ പോലും അഴിമതിയുടെ നിഴലില്‍ അകപ്പെട്ട അവസ്‌ഥയാണ്‌ ഇന്നുള്ളത്‌. ഗ്രാമ...
Read More

ഇസ്‌ലാഹിന്റെ ഇരുപത്തഞ്ച് വർഷം

ഫുജൈറ: യു എ ഇയിലെ ഫുജൈറ ഇസ്‌ലാഹി സെന്റർ ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു. ‘ഖുർ‌ആൻ സംസ്കരണത്തിന് സമാധാനത്തിന്’ എന്ന പ്രമേയത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ഇസ്‌ലാഹി സെന്റർ പ്രവർത്തക സംഗമം രൂപം നൽകി. ഖുർ‌ആൻ സംഗമം, കുടുംബ സംഗമം, സെമിനാർ, വിജ്ഞാന മത്സരങ്ങൾ, ഓൺലൈൻ മദ്‌റസ, ഓൺലൈൻ ഖുർ‌ആൻ-ഹദീസ് പഠന വേദി തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾക്ക് ഏപ്രിൽ എട്ടിന് ഉദ്ഘാടന സമ്മേളനത്തോടെ തുടക്കമാവും. സമ്മേളനം യു ഏ ഇ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് വി പി അഹ്‌മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യും. പി ഐ മുജീബുർ‌റഹ്മാൻ, ഖാലിദ് മദനി, ശൈഖ് മുഹമ്മദ് മൌലവി പങ്കെടുക്കും. പ്രവർത്തക...
Read More

Tuesday, April 05, 2011

നവോത്ഥാന വിരുദ്ധരെ തിരിച്ചറിയുക

 ജിദ്ദ: ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇസ്ലാമിക ലോകത്ത് ഉയിര്‍ക്കൊണ്ട നവോത്ഥാന സംരംഭങ്ങളുടെ തുടര്‍ച്ചയായി ഇസ്ലാഹി പ്രസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരള മുസ്ലിംകളുടെഭൌതികവും ആത്മീയവുമായുള്ള പുരോഗതിയുടെ നിദാനമായി വര്‍ത്തിച്ചതെന്നു ഇന്ത്യന്‍ ഇസ്ലാഹി സെന്‍റെര്‍സ്പീകേര്സ് ഫോറം സംഘടിപ്പിച്ച “നവോത്ഥാന ചരിത്രവും മുസ്ലിം രാഷ്ട്രീയവും” എന്ന സിമ്പോസിയംഅഭിപ്രായപ്പെട്ടു.  ഇസ്ലാം അതിന്റെ തുടക്കത്തില്‍ തന്നെ പ്രചുരപ്രചാരം നേടിയെങ്കിലും കാലാന്തരത്തില്‍...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...