Sunday, June 30, 2013

ഉത്തരാഖണ്ഡ്; സഹായം നല്കണം : KNM

കോഴിക്കോട് : ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇകെ അഹ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി എന്നിവര്‍ ആഹ്വാനം ചെയ്തു.  മഴയും പ്രളയവും സംഹാരതാണ്ഡവം നടത്തിയ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം പോലും തടസപ്പെട്ട അവസ്ഥയാണുള്ളത്. നിരവധി പേര്‍ ഭവനരഹിതരാവുകയും ഒട്ടേറെ പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഭക്ഷണം, മരുന്ന് തുടങ്ങിയവയുടെ ദൗര്‍ലഭ്യത കാരണം പലരും പ്രയാസപ്പെടുകയാണ്. മരണത്തോട് മുഖാമുഖം നില്‍ക്കുന്ന ദയനീയ രംഗമാണുള്ളത്. കുടുംബാംഗങ്ങളെ...
Read More

Saturday, June 29, 2013

UAE ഇസ്ലാഹി സെന്റര്‍ ക്യാംപയിന്‍ സമാപിച്ചു

ദുബൈ: 'വിശ്വാസം വിശുദ്ധി നവോത്ഥാനം' എന്ന പ്രമേയത്തില്‍ ഇസ്ലാഹി സെന്റര്‍ യു.എ.ഇ കഴിഞ്ഞ മൂന്നു മാസമായി നടത്തി വന്നിരുന്ന ക്യാംപയിന്‍ സമാപിച്ചു. സമാപന സമ്മേളനം വി പി അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു.   ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ജിദ്ദയില്‍ നിന്നും വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ സദസ്സിനെ അഭിസംബോധനചെയ്തു. അഷ്‌റഫ് വാരണാക്കര, ഹുസൈന്‍ പി എ, ഹസൈനാര്‍ അന്‍സാരി, ഖാലിദ് മദനി, ജാഫര്‍ സാദിഖ് എന്നിവര്‍ പ്രസംഗിച്ച...
Read More

മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്നത് ആത്മീയബോധത്തിന്റെ അഭാവത്തില്‍ : നാസര്‍ സ്വലാഹി

ജിദ്ദ: ആധുനിക സമൂഹത്തില്‍ ഏറ്റവുമധികം ഒറ്റപ്പെടലുകളും അവഗണനയും അനുഭവിക്കുന്ന വിഭാഗമായി പ്രായമേറിയ മാതാപിതാക്കള്‍ മാറുകയാണെന്ന് ഐഎസ്എം ദക്ഷിണ കേരള പ്രസിഡണ്ട് നാസര്‍ സ്വലാഹി മുണ്ടക്കയം വിലയിരുത്തി. ശറഫിയ്യയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ 'മാതാപിതാക്കള്‍; കടമകളും കടപ്പാടുകളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  മാതാപിതാക്കളെ അവഗണിച്ച് സമൂഹത്തില്‍ പ്രശസ്തരും നാട്ടുകാര്‍ക്ക് ഉപകാരിയുമായി നടക്കുന്നവര്‍ക്ക് ഇസ്‌ലാം യാതൊരു ഔന്നത്യവും കാണുന്നില്ല. സംഘടനാ പ്രവര്‍ത്തനങ്ങളും ആരാധനകള്‍ പോലും മാതാപിതാക്കളോടുള്ള...
Read More

മൂന്നാമത് KICR അന്താരാഷ്ട്ര ഓണ്‍ലൈന്‍ തജ്‌വീദ് മത്സരം; രജിസ്‌ട്രേഷന്‍ തുടങ്ങി

സലാല : റമദാനില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താ രാഷ്ട്ര തജ് വീദ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്‌ട്രേഷന്‍ തുടങ്ങി. ഓണ്‍ലൈന്‍ വഴി (www.islahiclassroom.com ) അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജൂണ്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയും വിധം ബൈലക്‌സ് മെസ്സഞ്ചറിലെ കേരള ഇസ്‌ലാഹി ക്ലാസ് റൂം വഴിയാണ് മത്സരം നടക്കുക. മത്സരത്തിനു പ്രഗല്ഭരായ പണ്ഡിതന്മാര്‍ നേതൃത്വം നല്കും.  റമദാനിലെ ആദ്യ ശനിയാഴ്ച്ച രാവിലെ സഊദി സമയം 9 മണിക്ക് (ഇന്ത്യന്‍ സമയം 11. 30) ഉദ്ഘാടനം നിര്‍വഹിക്കപ്പെടും....
Read More

Wednesday, June 26, 2013

ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോലെ പെരുമാറരുത് - UAE ഇസ്‌ലാഹി സെന്‍റര്‍

ദുബായ്: രാജ്യം പ്രളയക്കെടുതിയില്‍ പൊറുതിമുട്ടുന്ന സന്ദര്‍ഭത്തില്‍ ജനപ്രതിനിധികള്‍ തെരുവുഗുണ്ടകളെപ്പോലെ നിയമസഭയില്‍ പെരുമാറുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നിയമസഭാ സമ്മേളനങ്ങള്‍ പ്രഹസനമാക്കുന്നത് ഖേദകരമാണെന്നും യു.എ.ഇ.ഇസ്‌ലാഹി സെന്‍റര്‍ കേന്ദ്ര കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഇന്ത്യയിലെ ആഭ്യന്തരവും വൈദേശികവുമായ സാമ്പത്തിക ഭദ്രതയെ ചോദ്യംചെയ്യുന്ന വിധത്തിലാണ് ഉള്ളത്. ജനങ്ങളുടെ ജീവിത നിലവാരം കുത്തനെ ഉയരുകയും ദൈനംദിന ജീവിതം ദുസ്സഹമായിത്തീര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍...
Read More

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശുദ്ധി മാനിക്കണം: ISM

കോഴിക്കോട് :മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ വിഷയത്തില്‍ ഉദ്ദേശശുദ്ധി മാനിക്കാതെ നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിവാഹപ്രായം 16 ആക്കി കുറച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പലകാരണങ്ങളാല്‍ 18 വയസ്സ് തികയാതെ നടന്ന വിവാഹങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭ്യമാക്കാനുള്ള നടപടി മാത്രമായി കണ്ടാല്‍ മതി. വിവാഹപ്രായം ഇപ്പോള്‍ നിലവിലുള്ളതുപോലെ 18 തന്നെയായി നിജപ്പെടുത്തണം. പെണ്‍കുട്ടികള്‍ക്ക് മാനസിക ശാരീരിക പക്വത നേടാനും പഠനാവസരങ്ങള്‍ക്കും കൂടുതല്‍ നല്ലത് പ്രായപരിധി 18 വയസ്സാക്കുന്നതാണ്. വിഷയം വൈകാരികമായി...
Read More

Sunday, June 23, 2013

മുജാഹിദ് ഐക്യം: സമുദായനേതാക്കള്‍ മുന്‍കയ്യെടുക്കണം-കെ ജെ യു

കോഴിക്കോട്: മുജാഹിദ് ഐക്യം പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും താല്‍പര്യമാണെന്നും ഇതിനായി സമുദായ നേതാക്കള്‍ രംഗത്തിറങ്ങണമെന്നും മര്‍കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ ജെ യു സംസ്ഥാന നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു. 2002-ലെ ഭിന്നതയ്ക്ക് മുമ്പ് കേരള ജംഇയ്യത്തുല്‍ ഉലമയും കെ എന്‍ എമ്മും എടുത്ത ആദര്‍ശപരവും സംഘടനാപരവുമായ തീരുമാനങ്ങള്‍ ആത്മാര്‍ത്ഥമായി അംഗീകരിച്ചാല്‍ ഐക്യം സാധ്യമാവും. മുജാഹിദുകള്‍ക്കിടയിലെ ഐക്യത്തിനും മുസ്‌ലിം സംഘടനകളുടെ പൊതു സൗഹാര്‍ദത്തിനും സമുദായ നേതാക്കള്‍ നേതൃത്വം നല്‍കണം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം വ്യക്തികേന്ദ്രീകൃതമോ ഗള്‍ഫ്...
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...