
കോഴിക്കോട്: ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം റമദാന്‍ കാമ്പയിന്റെ ഭാഗമായി എം എസ് എം സംഘടിപ്പിച്ച 17ാമത് മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സ്വദേശത്തും വിദേശത്തുമായി വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെ 550 സെന്ററുകളിലായി ആയിരങ്ങള്‍ പങ്കെടുത്തു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക് ഖുര്‍ആനിന്റെ ആശയങ്ങളിലേക്ക് വെളിച്ചം പകരാന്‍ പരീക്ഷക്ക് സാധിച്ചു. ഒ എം ആര്‍ ആന്‍സര്‍ ഷീറ്റ്കളുപയോഗിച്ചാണ് വിവിധ കേന്ദ്രങ്ങളില്‍ ഒരേ സമയത്ത് പരീക്ഷ നടത്തപ്പെട്ടത്.
പരീക്ഷയുടെ പ്രൊഫഷണല്‍ സമീപനം രണ്ട്...