സൌദി അറേബ്യ: കേരളത്തിലെ മുസ്ലിം യുവാക്കളുടെ കർമശേഷിയെ ഗുണപരമായ പരിവർത്തനങ്ങൾക്ക് വിധേയമാക്കുവാൻ ശ്രമിച്ച മികച്ച സംഘാടകനും എഴുത്തുകാരനുമായിരുന്നു അന്തരിച്ച അബൂബക്കര് കാരക്കുന്ന് എന്ന് ഇന്ത്യന് ഇസ്ലാഹി സെന്റര് സെക്രട്ടേറിയറ്റ് അനുസ്മരിച്ചു. ഐ എസ് എമ്മിനെ മുസ്ലിം യുവനിരയിലെ ശ്രദ്ധേയമായ സംഘടനയായി വളര്ത്തിക്കൊണ്ടുവരുന്നതില് ഒന്നരപ്പതിറ്റാണ്ട് കാലത്തെ കാരക്കുന്നിന്റെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. ജീവിക്കുന്ന കാലത്തിന്റെ സ്പന്ദനങ്ങള് അറിഞ്ഞു കൊണ്ട് വേണം ഇസ്ലാഹി പ്രസ്ഥാനത്തിന്റെ അജണ്ടകള് നിശ്ചയിക്കേണ്ടത് എന്ന് അദ്ദേഹം നിരന്തരം ഓര്മപ്പെടുത്തുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ മുസ്ലിം നവോത്ഥാന ചലനങ്ങള്ക്ക് കനത്ത പ്രഹരമാണ് വരുത്തിയിട്ടുള്ളതെന്നും സെക്രട്ടേറിയറ്റ് അനുസ്മരിച്ചു.
Monday, February 14, 2011
Saturday, February 12, 2011
അബൂബക്കർ കാരക്കുന്ന് അന്തരിച്ചു
കാരക്കുന്ന്: ഐ എസ് എം മുൻ സംസ്ഥാന പ്രസിഡണ്ടും പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ അബൂബക്കർ കാരക്കുന്ന് നിര്യാതനായി.
ഖബറടക്കം ഇന്ന് (12/02/2011) വൈകുന്നേരം 4.00 മണിക്ക് കാരക്കുന്ന് പുലത്ത് മസ്ജിദ് ഖബറിസ്ഥാനിൽ
--------------------------
അബൂബക്കർ കാരക്കുന്ന് യാത്രയായി...
അസ്സലാമു അലൈക്കും
ഐ എസ് എം മുൻ പ്രസിഡന്റ് അബൂബക്കർ കാരക്കുന്ന് ഇഹലോകവാസം വെടിഞ്ഞ കാര്യം അറിഞ്ഞിരിക്കുമല്ലോ. സർവശക്തനായ അല്ലാഹു അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ.
1992 മുതൽ ഒന്നര പതിറ്റാണ്ടുകാലം നീണ്ട അദ്ദേഹത്തിന്റെ നേതൃത്വം ഒരു കരുത്തുറ്റ യുവജന പ്രസ്ഥാനമാക്കി ഐ എസ് എമ്മിനെ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചത്. പ്രതിസന്ധിഘട്ടത്തിൽ പ്രസ്ഥാനത്തെ നയിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച നിശ്ചയദാർഢ്യവും ആത്മവിശ്വാസവും അവിസ്മരണീയമാണ്. ജീവിക്കുന്ന കാലത്തിന്റെ സ്പന്ദനങ്ങൾ അറിഞ്ഞുകൊണ്ടുവേണം ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ അജണ്ടകൾ രൂപീകരിക്കേണ്ടത് എന്നദ്ദേഹം നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു.
അബൂബക്കർ കാരക്കുന്ന് യാത്രയായി. അദ്ദേഹം വരച്ചിട്ട ദിശാരേഖ നമുക്ക് പ്രവർത്തന രംഗത്ത് കരുത്താകട്ടെ. ആവേശത്തോടെ പ്രവർത്തിക്കാനും അല്ലാഹുവിന്റെ പ്രീതിയിൽ അദ്ദേഹത്തോടൊപ്പം സ്വർഗത്തിൽ സംഗമിക്കാനും അല്ലാഹു നമുക്ക് അനുഗ്രഹം നൽകുമാറാകട്ടെ, ആമീൻ
പ്രാർഥനയോടെ
മുജീബുർറഹ്‌മാൻ കിനാലൂർ എൻ എം ജലീൽ
പ്രസിഡന്റ്, ഐ എസ് എം കേരള. ജന. സെക്രട്ടറി, ഐ എസ് എം കേരള.
കോഴിക്കോട്
12-02-2011
Tags :
ഓര്‍മ്മ
കാരക്കുന്ന്
Friday, February 11, 2011
മദ്യനിരോധന സമരത്തെ പിന്തുണക്കുക
മലപ്പുറം: മലപ്പുറത്ത് 910 ദിവസമായി തുടരുന്ന അനിശ്ചിതകാല മദ്യനിരോധന സത്യഗ്രഹ സമരത്തിന് തുടക്കം മുതലേ ക്രിയാത്മക പിന്തുണയുമായി ISM രംഗത്ത് .എന്തിനും ഏതിനും വിപ്ലവം പ്രസംഗിക്കുന്ന പല മത രാഷ്ട്രീയ സംഘടനകളും സമര രംഗത്ത് നിന്ന് പിന്‍വാങ്ങുകയും അവരുടെ പിന്തുണ കേവലം പ്രസംഗങ്ങളില്‍ ഒതുങ്ങുകയും ചെയ്യുമ്പോഴും സമര രംഗത്തെ ശക്തമായ സാനിധ്യമായി ISM ന്റെയും MGM ന്റെയും പ്രവത്തകര്‍ ആഴ്ചയില്‍ ഓരോ ദിവസം സമരപന്തലില്‍ എത്തുന്നു . ഇക്കാര്യത്തില്‍ ഏറെയും മലപ്പുറം വെസ്റ്റ് ജില്ലയിലെ പ്രവര്‍ത്തകരാണ്.
സത്യാഗ്രഹ സമിതിയില്‍ ബഹു: ഖദീജ നര്‍ഗീസ് , പി പി ഖാലിദ് ചങ്ങരംകുളം, മുജീബ് കോക്കൂര്‍ തുടങ്ങിയവര്‍ ഇസ്‌ലാഹി പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് രംഗത്തുണ്ട്.
ബഹു : സി പി ഉമര്‍ സുല്ലമി , ഹുസൈന്‍ മടവൂര്‍ , മുജീബ് റഹ്മാന്‍ കിനാലൂര്‍ , എന്‍ എം ജലീല്‍ , ആസിഫലി കണ്ണൂര്‍ , ഹര്ഷിദ് മതോട്ടം ,തുടങ്ങിയ ഇസ്ലാഹി നേതാക്കളും സമര പന്തല്‍ സന്ദര്‍ശിച്ചവരില്‍ പെടുന്നു . ഇന്ന് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ തിന്മയായ മദ്യത്തിനെതിരെയുള്ള ക്രിയാത്മകമായ പോരാട്ടത്തിനു ഇത് വായിക്കുന്ന ഓരോരുത്തരും തങ്ങളാലാവുന്ന പിന്തുണ നല്‍കുക .
സാമൂഹിക നവോത്ഥാനത്തിന് വിദ്യാർഥികൾ കർമസജ്ജരാവുക: എം എസ് എം
രണ്ടത്താണി: നവോത്ഥാനത്തിന്റെ വൈവിദ്യങ്ങൾക്ക് നേതൃത്വം നൽകാൻ വിദ്യാർഥിസമൂഹത്തിനു കഴിയണമെന്ന് MSM സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂർ പറഞ്ഞു.
നാവോത്ഥാനം ഏറ്റുപറച്ചിലല്ല. ഒരു വരിപ്പാത എന്നതിലുപരി കൈവഴികളേറെയുള്ള തുടർ ചലനമാണ് നാവോത്ഥാനം. കേരളത്തിന്റെ മതപരവും സാംസ്കാരികവുമായുള്ള നവോത്ഥാനങ്ങൾക്ക് ചുക്കാൻ പിടിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ പുതുതലമുറക്ക് തന്നെയാണ് നവോത്ഥാനത്തിന്റെ തുടർച്ചലനങ്ങൾക്ക് ബാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. MSM മലപ്പുറം വെസ്റ്റ് ജില്ല പ്രധിനിധി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉബൈദുല്ല താനാളൂർ, മുഹ്സിൻ കോട്ടക്കൽ സംസാരിച്ചു.

എം എസ് എം
Tuesday, February 08, 2011
നബിദിനാഘോഷം ഇസ്‌ലാമിക വിരുദ്ധം: ഒ അബ്ദുല്ലത്തീഫ് മദനി
പരപ്പനങ്ങാടി: നബിയുടെ മുടിയിട്ട വെള്ളത്തിലല്ല്ല പുണ്യം നബി മുടി ചീകിയ പൊലെ ചീകുന്നതിലാണ്. നബിദിനാഘോഷത്തിനു ദീനില്‍ തെളിവില്ല. മുജാഹിദ് മലപ്പുറം ജില്ല സമ്മേളനത്തിന്റെ പരപ്പനങ്ങാടി പഞ്ചായത്ത് തല ഉല്‍ഘാടനം ഇ ഒ ഫൈസല്‍ നിര്‍വഹിച്ചു. റഷീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. ഒ അബ്ദുല്ലത്തീഫ് മദനി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു
Monday, February 07, 2011
MGM കാസറഗോഡ് ജില്ലാ സമ്മേളനം 13നു
കാസറഗോഡ് : MGM ജില്ലാ വിദ്യാര്‍ഥിനി സമ്മേളനം 2011 ഫെബ്രുവരി 13 ഞായറാഴ്ച കാസറഗോഡ് മുനിസിപ്പല്‍ കോണ്ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ : പി പി ശ്വാമളാദേവി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് റാഫി പേരാംബ്ര, പ്രൊഫ : ഹുമയൂണ്‍ കബീര്‍ ഫാറൂഖി, പി എം എ ഗഫൂര്‍, ഷമീമ ഇസ്ലാഹിയ തുടങ്ങിയ പണ്ഡിതരുടെ പ്രഭാഷണം ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സമ്മേളനം വൈകുന്നേരം 4നു സമാപിക്കും.
Tags :
M G M
Saturday, February 05, 2011
പാലിയേറ്റീവ് ദിനാചരണം
കൊച്ചി: പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് ഐ എസ് എം മെഡിക്കല്‍ എയ്‌ഡ് സെന്റര്‍ എറണാകുളം ചാപ്‌റ്റര്‍ ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച പരിപാടി കൊച്ചി കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അശ്‌റഫ് ഉദ്‌ഘാടനം ചെയ്‌തു. കാന്‍സര്‍ വാര്‍ഡിലെ രോഗികള്‍ക്കുള്ള ഫ്രൂട്ട്‌സ് കിറ്റ് വിതരണം മരട് മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി എ അബ്‌ദുല്‍മജീദ് നിര്‍വഹിച്ചു. കാന്‍സര്‍ വാര്‍ഡിലേക്കുള്ള മരുന്ന് കിറ്റ് എം സലാഹുദ്ദീന്‍ മദനി ആശുപത്രി സൂപ്രണ്ട് ഡോ. ജുനൈദ് റഹ്‌മാന് കൈമാറി. ഡോ. ജി മോഹന്‍ പാലിയേറ്റീവ് കെയര്‍ സംവിധാനത്തെക്കുറിച്ച് ക്ലാസെടുത്തു. രംഗദാസ പ്രഭു, എം എം ബഷീര്‍ മദനി, എം കെ ശാക്കിര്‍ ആശംസ അര്‍പ്പിച്ചു. ആശുപത്രി പരിസരത്ത് പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രദര്‍ശനം നടത്തി. ബാങ്കി ഉസ്‌താദ്, സി എ മാഹീന്‍, കെ എം സൈഫുദ്ദീന്‍, എ എച്ച് നിയാസ്, ഉമ്മര്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
Read More
Thursday, February 03, 2011
ഐ എസ് എം സൈബര്‍ ദഅ്‌വ ശില്പശാല ആറിന് കോഴിക്കോട്ട്!!!
കോഴിക്കോട്: വിവര സാങ്കേതിക വിദ്യയും ഇന്റര്‍നെറ്റും മത പ്രബോധന-സംഘാടന രംഗത്ത് പ്രയോജനപ്പെടുത്തുന്നതിന് സഹായകമാവുന്ന 'സൈബര്‍ ദഅ്‌വ 'ശില്പശാല ആറിന് കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നടക്കും.
പീസ് കേരള ചാപ്റ്ററിന്റെയും ഐ എസ് എം ഐടി വിംഗിന്റെയും നേതൃത്വത്തില്‍ നടക്കുന്ന പരിശീലന പദ്ധതി പ്രമുഖ ബ്ലോഗറും എഴുത്തുകാരനുമായ ബഷീര്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9142138170 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

വാർത്ത എത്തിച്ചത്:
റിയാസ് കൊടുങ്ങല്ലൂര്‍
at
Thursday, February 03, 2011
0
വായനക്കാരുടെ പ്രതികരണങ്ങൾ :
Tuesday, February 01, 2011
സ്‌ത്രീകളുടെ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല- വനിതാ സമ്മേളനം

കൊല്ലം: സ്‌ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രാര്‍ഥനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാവതല്ലെന്നും വിശുദ്ധ ഖുര്‍ആനും പ്രവാചകനും പ്രോത്സാഹിപ്പിച്ച മുസ്‌ലിം സ്‌ത്രീകളുടെ പള്ളികളിലെ ആരാധനാ സ്വാതന്ത്ര്യം വിലക്കാന്‍ പണ്ഡിതന്മാര്‍ക്കോ മഹല്ല് നേതൃത്വങ്ങള്‍ക്കോ അധികാരമില്ലെന്നും വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.
സാമൂഹ്യതിന്മകള്‍ ദ്രുതഗതിയില്‍ വ്യാപിച്ചുകൊണ്ടിരിക്കെ പുതിയ തലമുറയെ സദാചാരപാതയില്‍ വഴിനടത്താന്‍ സ്‌ത്രീ സംഘടനകള്‍ പൊതു അജണ്ട രൂപപ്പെടുത്തണം. സമുഹസൃഷ്‌ടിപ്പിന്റെ ആധാരശിലയാണ് തങ്ങളെന്ന തിരിച്ചറിവ് സ്‌ത്രീ സമുഹത്തിന് കരുത്ത് പകരണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് വനിതാസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. തീവ്രവാദ ഭീകരസംഘങ്ങളിലേക്ക് ചെറുപ്പക്കാര്‍ വഴിതെറ്റാതിരിക്കാന്‍ സ്‌ത്രീകള്‍ കാര്യമായി ശ്രദ്ധ ചെലുത്തണമെന്ന് അവര്‍ പറഞ്ഞു. എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജമീല ടീച്ചര്‍ എടവണ്ണ, നൂറുന്നീസ നജാത്തിയ, ശമീമ ഇസ്‌്‌ലാഹീയ, സല്‍മ അന്‍വാരിയ, ശര്‍മിന ഫാറൂഖിയ, റുഖിയ ടീച്ചര്‍, സനിയ ടീച്ചര്‍, ഷാഹിദ ചന്ദനത്തോപ്പ്, ഷരീഫ ടീച്ചര്‍ പ്രസംഗിച്ചു.
പഠനക്യാമ്പില്‍ കെ അബ്‌ദുസ്സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി ടി അബ്‌ദുല്‍അസീസ് സുല്ലമി, പി മൂസാ സ്വലാഹി, ശഫീഖ് അസ്‌ലം, ഒ അബ്ദുല്ലത്തീഫ് മദനി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. `ഇസ്‌ലാഹി പ്രസ്ഥാനവും വിമര്‍ശകരും' എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ കെ പി സകരിയ്യ മേഡറേറ്ററായിരുന്നു. കെ എ അബ്‌ദുല്‍ഹസീബ് മദനി, അലി മദനി മൊറയൂര്‍, ശഫീഖ് അസ്‌്‌ലം, ശമീര്‍ ഫലാഹി, സജീം പള്ളിമുക്ക് എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യയെ മതരാഷ്‌ട്രമാക്കാന്‍ അനുവദിക്കരുത് -മന്ത്രി പ്രേമചന്ദ്രന്‍
കൊല്ലം: ജനാധിപത്യ-മതേതര വ്യവസ്ഥയെ തകര്‍ത്ത് ഇന്ത്യയെ മതരാഷ്‌ട്രമാക്കി മാറ്റാനുള്ള ഫാസിസ്റ്റ്-വര്‍ഗീയശക്തികളുടെ ആസൂത്രിത നീക്കത്തിനെതിരില്‍ ശക്തമായ ചെറുത്തുനില്‌പ് വളര്‍ന്നുവരണമെന്ന് മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് പീരങ്കിമൈതാനിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ബിന്‍ലാദന്റെയും ബോംബിന്റെയും പ്രതീകമായി ചിത്രീകരിക്കാന്‍ ആഗോളതലത്തില്‍ നടന്നുവരുന്ന ഗൂഢാലോചനക്കെതിരില്‍ ജനാധിപത്യപരമായ പ്രതിരോധം സൃഷ്‌ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍ സെമിനാറില്‍ മോഡറേറ്ററായിരുന്നു. പി എം എ ഗഫൂര്‍ വിഷയാവതരണം നടത്തി. സിയാദ് അടിമാലി (യൂത്ത്‌ലീഗ്), അശ്വിനി ദേവ് (യുവമോര്‍ച്ച), അശ്‌റഫ് മൗലവി മുവാറ്റുപുഴ (എസ് ഡി പി ഐ), ജാബിര്‍ അമാനി (ഐ എസ് എം), നാസര്‍ മുണ്ടക്കയം, എ എ നവാസ് പ്രസംഗിച്ചു.

I S M