Friday, December 31, 2010

വക്കം മൌലവിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തണം : കേരള ഇസ്ലാമിക് സെമിനാര്‍

തിരുവനന്തപുരം : വക്കം മൌലവിയുടെ നവോഥാന ചിന്തയും ദേശസ്നേഹവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ അദ്ദേഹത്തിന്റെ നവോഥാന സംഭാവനകള്‍ പാട്യപദ്ധതിയില്‍ പെടുത്തണമെന്ന് ഐ എസ് എം സംസ്ഥാനസമിതി സംഘടിപ്പിച്ച 'വക്കം മൌലവിയും കേരള നവോഥാനവും' എന്ന വിഷയത്തിലുള്ള സംസ്ഥാനതല കേരള ഇസ്ലാമിക് സെമിനാര്‍ ആവശ്യപ്പെട്ടു.

കേരള ഇസ്ലാമിക് സെമിനാര്‍ ഡയരക്ടര്‍ ഡോ: പി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. പ്രൊഫ: എം സൈനുദ്ധീന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സി എം മൌലവി, ആസിഫലി കണ്ണൂര്‍, നാസിറുദ്ദീന്‍ ഫാറൂഖി, എന്‍ എം അബ്ദുല്‍ ജലീല്‍, നൂറുദ്ധീന്‍ എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന വിവിധ പരിപാടികളില്‍ ഡോ: ജമാല്‍ മുഹമ്മദ്‌, ഇ കെ അഹമദ് കുട്ടി, ഡോ: കെ എം സീതി, ഐ പി അബ്ദുസ്സലാം, ഗൌരിദാസന്‍ നായര്‍, കെ പി മോഹനന്‍, കെ കെ ഷാഹിന, എം ജി രാധാകൃഷ്ണന്‍, മുജീബുറഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ പങ്കെടുത്തു.
Read More

Thursday, December 30, 2010

എം എസ്‌ എം അറബിക്‌ സമ്മേളനം ജനുവരി 8 ന്‌ കോഴിക്കോട്‌


കോഴിക്കോട് : എം എസ എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2011 ജനുവരി 8നു അറബിക് വിദ്യാര്‍ഥി സമ്മേളനം കോഴിക്കോട് വച്ച് നടക്കുന്നു. പ്രമുഖര്‍ സംബന്ധിക്കും.

Read More

Tuesday, December 28, 2010

മൂല്യവത്തായ സമൂഹത്തെ സൃഷ്‌ടിക്കുക -അബൂബക്കര്‍ നന്മണ്ട



കൊയിലാണ്ടി: മൂല്യവത്തായ സമൂഹത്തിന്റെ സൃഷ്‌ടിക്ക്‌ മതമൂല്യങ്ങളുടെ പ്രചാരണം അനിവാര്യമാണെന്ന്‌ കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ നന്മണ്ട അഭിപ്രായപ്പെട്ടു. ജനുവരി 29,30 തിയ്യതികളില്‍ വടകരയില്‍ നടക്കുന്ന ജില്ല മുജാഹിദ്‌ സമ്മേളനത്തിന്റെ പ്രഖ്യാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതമാണ്‌ മൂല്യങ്ങളുടെ ഉറവിടം. കപട ആത്മീയത അരങ്ങുവാഴുന്ന വര്‍ത്തമാനകാലത്ത്‌ ശരിയായ ദൈവവിശ്വാസം സാമൂഹ്യസംസ്‌കരണത്തിന്റെ അടിത്തറയാണ്‌- അദ്ദേഹം പറഞ്ഞു. ജാബിര്‍ അമാനി, നൗഷാദ്‌ കുറ്റിയാടി പ്രഭാഷണം നടത്തി. അഡ്വ. പി കുഞ്ഞമ്മദ്‌ അധ്യക്ഷതവഹിച്ചു. ഫസലുര്‍റഹ്‌മാന്‍ സ്വാഗതവും ജലീല്‍ കീഴൂര്‍ നന്ദിയും പറഞ്ഞു.
Read More

Sunday, December 26, 2010

മലപ്പുറം വെസ്റ്റ്‌ എം ജി എം വിദ്യാര്‍ഥിനി സമ്മേളനം



തിരൂര്‍: ഐ എസ്‌ എം ആദര്‍ശ കാമ്പയിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ്‌ ജില്ല എം ജി എം സംഘടിപ്പിച്ച വിദ്യാര്‍ഥിനി സമ്മേളനം യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി സി എം അസ്‌മ അധ്യക്ഷത വഹിച്ചു. ഉബൈദുല്ല താനാളൂര്‍, കെ പി അബ്‌ദുല്‍വഹാബ്‌, എ പി സജ്‌ന, റജാഹന്ന, റാഫിദ ചങ്ങരം കുളം, ഫസീല ഷംനാസ്‌ ആഇശ ഉമര്‍ പ്രസംഗിച്ചു. 
Read More

Saturday, December 25, 2010

തീവ്രവാദത്തിന് സ്ഥായിയായ നിലനില്പില്ല : പ്രൊഫ. മുഹമ്മദ്‌ കുട്ടശ്ശേരി

ജിദ്ദ: ഏത് മതത്തിന്റെ പേരിലായിരുന്നാലും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ സ്ഥായിയായ നിലനില്‍പ്പ്‌ ഉണ്ടാവുകയില്ലെന്നും മത ദര്‍ശനങ്ങള്‍ മുന്നോട്ടു വെക്കുന്ന മാനവിക സ്നേഹം കാലത്തെ അതിജീവിക്കുമെന്നും പ്രമുഖ എഴുത്തുകാരനും പണ്ഡിതനുമായ പ്രൊഫ പി മുഹമ്മദ്‌ കുട്ടശ്ശേരി പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രത്യേക സാഹചര്യങ്ങളില്‍ തീവ്രവാദ ചിന്താഗതികളിലേക്ക്‌ വഴി തെറ്റി പോകുന്നവര്‍ കണ്ടേക്കാമെങ്കിലും അവരെ ആ വഴിയില്‍ തന്നെ തുടരുവാന്‍ പ്രേരിപ്പിക്കുന്ന സമീപനങ്ങള്‍ പാടില്ല. തീവ്രവാദത്തിന്റെ വഴിയില്‍ അകപ്പെട്ടു പോയ യുവ സമൂഹത്തേ സ്നേഹ ധാരയിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. മനുഷ്യമനസ്സില്‍ ദൈവം നിക്ഷേപിച്ച സ്നേഹത്തെ ഉത്തേജിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ മത പ്രബോധകരും സാമൂഹ്യ പ്രവര്‍ത്തകരും ഒരുമിച്ചു നടത്തേണ്ടതുണ്ട്.

വിവിധ മത ദര്‍ശനങ്ങളെ അടുത്തറിയാനും പരസ്പരമുള്ള ആശയ വിനിമയങ്ങള്‍ക്ക്‌ ആക്കം കൂട്ടാനും അബ്ദുള്ള രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന മത ചര്‍ച്ചകള്‍ ലോക മത സൌഹാര്‍ദ്ധത്തിനു കനത്ത സംഭാവനകളാണ് നല്‍കുന്നത്. ഇത്തരം വിശാല വീക്ഷണമുള്ള സമീപനങ്ങളെ സ്വാഗതം ചെയ്യാന്‍ മുസ്ലിം സമൂഹം തയ്യാറാകണമെന്നും പ്രൊഫ കുട്ടശ്ശേരി പറഞ്ഞു.

ചടങ്ങില്‍ കേരള ഹജ് കമ്മറ്റി കോര്‍ഡിനേറ്റര്‍ ബഷീര്‍ കണ്ണേത്ത് , ഡി വൈ എസ് പി ഫിറോസ്, ഇബ്രാഹിം കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്‌ മൂസക്കോയ പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നൌഷാദ് കരിങ്ങനാട് സ്വാഗതവും സലിം ഐക്കരപ്പടി നന്ദിയും പറഞ്ഞു.
Read More

പെട്രോളിയം വിലവര്‍ധനയ്‌ക്കെതിരെ യോജിച്ച പ്രക്ഷോഭമുയരണം-ഐ എസ്‌ എം

കോഴിക്കോട്‌: പെട്രോളിയം ഉല്‌പന്നങ്ങളുടെ വില തോന്നിയപോലെ വര്‍ധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ സമീപനം ജനങ്ങള്‍ക്ക്‌ നേരെയുള്ള കയ്യേറ്റമാണെന്ന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു.

യാതൊരു നിയന്ത്രണവുമില്ലാതെ, മാസത്തില്‍ അഞ്ചും ആറും തവണ പെട്രോളിന്‌ വില വര്‍ധിപ്പിക്കുകയാണ്‌. ഇപ്പോള്‍ തന്നെ വിലക്കയറ്റംകൊണ്ട്‌ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ വന്‍ബാധ്യത വരുത്തിവയ്‌ക്കുന്ന തീരുമാനം ഉടന്‍ പിന്‍വലിക്കണം. പെട്രോളിയം ഉല്‌പന്നങ്ങളുടെ വിലനിയന്ത്രണാവകാശം എണ്ണക്കമ്പനികള്‍ക്ക്‌ വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയാണ്‌ അടിക്കടിയുണ്ടാവുന്ന ഈ വര്‍ധനവിന്‌ കാരണം. രാജ്യത്തെ എണ്ണക്കിണറുകള്‍ അംബാനിമാര്‍ക്ക്‌ തീറെഴുതിക്കൊടുത്ത്‌ ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്നും കൈകഴുകുന്നത്‌ ഒരു ജനാധിപത്യ സര്‍ക്കാറിന്‌ ഭൂഷണമല്ല. വിലവര്‍ധന ജനങ്ങളിലേല്‌പ്പിക്കുന്ന ആഘാതം കണക്കിലെടുക്കാതെ കുത്തകകളുടെ താല്‌പര്യ സംരക്ഷണത്തിന്‌ എതിരുനില്‍ക്കുന്നത്‌ അനീതിയാണ്‌. വില വര്‍ധനക്കെതിരെ രാജ്യവ്യാപകമായി യോജിച്ച പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന്‌ ഐ എസ്‌ എം അഭിപ്രായപ്പെട്ടു. സര്‍വകലാശാലാ നിയമനങ്ങള്‍ പി എസ്‌ സിക്ക്‌ വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സെക്രട്ടറിയേറ്റ്‌ സ്വാഗതം ചെയ്‌തു. സംസ്ഥാനത്തെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെയും എയ്‌ഡഡ്‌ സ്ഥാപനങ്ങളിലെയും നിയമനങ്ങളും പി എസ്‌ സിക്ക്‌ വിടണമെന്നും ഐ എസ്‌ എം ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍, ഐ പി അബ്‌ദുസ്സലാം, സുഹൈല്‍ സാബിര്‍, ഇസ്‌മാഈല്‍ കരിയാട്‌, ഇ ഒ ഫൈസല്‍, കെ ഹര്‍ശിദ്‌, യു പി യഹ്‌യാഖാന്‍, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട്‌ പ്രസംഗിച്ചു.
Read More

Wednesday, December 22, 2010

ഇസ്ലാമിക് സെമിനാര്‍ പ്രോഗ്രാം ചാര്‍ട്ട്

Read More

Tuesday, December 21, 2010

അധാര്‍മികതകള്‍ക്കെതിരെ ഒന്നിക്കുക - ഐ എസ്‌ എം

മൂവാറ്റുപുഴ : സാമൂഹ്യ സന്തുലിതാവസ്ഥ തകര്‍ക്കുന്ന അധാര്‍മികതകള്‍ക്കെതിരെയും വര്‍ഗീയ-തീവ്രചിന്തകള്‍കള്‍ക്കെതിരെയും സമൂഹം ഒന്നിക്കണമെന്ന്‌ ഐ എസ്‌ എം സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു. ഐ എസ്‌ എം ആദര്‍ശകാമ്പയിന്റെ ഭാഗമായി ജില്ല ഐ എസ്‌ എം സംഘടിപ്പിച്ച സെമിനാര്‍ കെ എന്‍ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ഹസന്‍ മദീനി ഉദ്‌ഘാടനം ചെയ്‌തു. അന്ധവിശ്വാസങ്ങള്‍ സമൂഹത്തെ തള്ളിവിടുന്നത്‌ പ്രതിസന്ധികളി ലേക്കും അസമാധാനത്തിലേക്കുമാണെന്നും കലര്‍പ്പില്ലാത്ത ദൈവികസന്ദേശം ഉള്‍ക്കൊള്ളുക മാത്രമാണ്‌ അശാന്തിയില്‍ നിന്നുള്ള മോചനത്തിന്റെ വഴിയെന്നും അദ്ദേഹം പറഞ്ഞു.

എം എം ബശീര്‍ മദനി മോഡറേറ്ററായിരുന്നു. പി എം മുസ്‌തഫ സുല്ലമി വിഷയമവതരിപ്പിച്ചു. ഡി. ശ്രീമാന്‍ നമ്പൂതിരി, ഫാ. തോമസ്‌ പോള്‍ റംബാന്‍, ബഷീര്‍ പട്ടേല്‍ത്താഴം എന്നിവര്‍ പ്രബന്ധമവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ അബ്‌ദുസ്സലാം ഇസ്‌ലാഹി അധ്യക്ഷതവഹിച്ചു. മുഹമ്മദ്‌ വാളറ, അബ്‌ദുന്നാസര്‍ കാക്കനാട്‌, ജരീര്‍ പാലത്ത്‌, കബീര്‍ സുല്ലമി, ഹുസൈന്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.

പഠനസെഷനില്‍ ഫൈസല്‍ ചക്കരക്കല്ല്‌, അബ്‌ദുസ്സത്താര്‍ കൂളിമാട്‌ ക്ലാസെടുത്തു. സമാപനസെഷന്‍ ബാബുപോള്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എല്‍ദോസ്‌ കുന്നപ്പിള്ളി മുഖ്യാതിഥിയായിരുന്നു. ഐ എസ്‌ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജഅ്‌ഫര്‍ വാണിമേല്‍ പ്രഭാഷണം നടത്തി. എം എം അബ്ബാസ്‌ സ്വലാഹി, വി എ ഉമ്മര്‍ കുട്ടി, വി മുഹമ്മദ്‌ സുല്ലമി, കെ ബി പരീത്‌, എം കെ ശാക്കിര്‍, കെ എം സലീം പ്രസംഗിച്ചു.
Read More

Sunday, December 19, 2010

അനുഭവ സമ്പത്തിന്റെ ഉള്ളുതുറന്ന് വി പി മുഹമ്മദലി

ജിദ്ദ: യുവാക്കളും നഗരത്തിലെ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സില്‍ വ്യവസായ പ്രമുഖനും ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഡയറക്ടറുമായ വി.പി. മുഹമ്മദലി തന്റെ ജീവിത പുസ്തകം തുറന്ന് വെച്ചപ്പോള്‍ അത് വേറിട്ടൊരു അനുഭവമായി.  ഫോക്കസ് ജിദ്ദ സംഘടിപ്പിച്ച ഗസ്റ്റ് ഓഫ് ദ മന്ത് (Guest of the Month) പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് തന്റെ ജീവിതാനുഭവങ്ങള്‍ പങ്ക് വെക്കുകയായിരുന്നു അദ്ദേഹം.  വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും അവരുടെ അനുഭവസമ്പത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ യുവതലമുറക്ക് അവസരം നല്‍കുന്നതിനും വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടിക്കാലം മുതല്‍ മൂന്നര പതിറ്റാണ്ട് കാലത്തെ തന്റെ പ്രവാസ അനുഭവങ്ങള്‍ വരെ ഒന്നും മറച്ചുവെക്കാതെ അദ്ദേഹം തുറന്നുപറഞ്ഞു.  തൊള്ളായിരത്തി എഴുപത്താറില്‍ മക്കയില്‍ ഒരു ഡ്രൈവറായി ജോലി ചെയ്ത് തുടങ്ങിയതും പിന്നീട് ഷറഫിയയിലെ റോഡുകള്‍ വൃത്തിയാക്കുന്ന മുനിസിപ്പാലിറ്റി ജീവനക്കാരനായതും ദീര്‍ഘകാലം അറബ് ന്യൂസ് പത്രത്തില്‍ ഡ്രൈവര്‍ ജോലിയെടുത്തതും പിന്നീട് അല്പാല്പമായി കച്ചവടരംഗത്തേക്ക് കടന്നുവന്നതുമെല്ലാം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം പങ്ക് വെച്ചപ്പോള്‍ യുവതലമുറക്ക് അത് പുതുമയാര്‍ന്ന ഒരു ഉള്ളുതുറക്കലായി.

പ്രതിസന്ധികള്‍ ജീവിതത്തില്‍ ഏറെ ഉണ്ടായിട്ടുണ്ടെന്നും ദൈവത്തിന്റെ അപാരമായ അനുഗ്രഹമാണ് അവയെ അതിജീവിക്കുവാന്‍ കരുത്ത് പകര്‍ന്നതെന്നന്നും  അദ്ധേഹം പറഞ്ഞു.  ഏത് പ്രതിബന്ധങ്ങളോടും നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടില്ല.  നാട്ടിലും വിദേശത്തുമായി തന്റെ കീഴില്‍ ജോലിയെടുക്കുന്ന മൂവായിരത്തി  അഞ്ഞൂറോളം ജീവനക്കാരാണ് ഏറ്റവും വലിയ സമ്പാദ്യം.  ചെറിയ മുതല്‍ മുടക്കിലായാലും വലിയ മുടക്കിലായാലും  വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇന്ത്യയിലെതിനെക്കാള്‍ അനുകൂലമായ സഹചര്യങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ആണുള്ളത്.  ബഹ്റൈനില്‍ ഒരു പുതിയ ആശുപത്രിയുടെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചതായും സഊദി അറേബ്യയില്‍ പ്രവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ഒരു സ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ച ചിന്തയുണ്ടെന്നും  ഭാവി സംരംഭങ്ങളെന്താക്കെയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുടെ ജീവിതാനുഭവങ്ങള്‍ യുവതലമുറയുമായി പങ്ക് വെക്കാന്‍ അവസരമൊരുക്കുകയാണ് ഗസ്റ്റ് ഓഫ് ദ മന്ത് പരിപാടിയുടെ ലക്ഷ്യമെന്നും വ്യവസായം, കല, സാഹിത്യം, വിദ്യാഭ്യാസം, മീഡിയ, ആരോഗ്യം തുടങ്ങീ വിവിധ തുറകളിലെ പ്രശസ്തരെ പങ്കെടുപ്പിച്ച് കൊണ്ട് ‘ഗസ്റ്റ് ഓഫ് ദ മന്ത് പരിപാടി’ എല്ലാമാസവും നടത്താന്‍ ഉദ്ദേശിക്കുന്നതായും ഫോക്കസ് ഉപദേശകസമിതി ചെയര്‍മാന്‍ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു.  ഉന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫോക്കസ് ജിദ്ധ ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസല്‍ പ്രിന്‍സാദ് അധ്യക്ഷത വഹിച്ചു.  ഇ.പി. സലീം ഭാവി പരിപാടികള്‍ വിശദീകരിച്ചു.  ബാസില്‍ അബ്ദുല്‍ ഗനി സ്വാഗതവും മുബശ്ശിര്‍ നന്ദിയും പറഞ്ഞു.
Read More

നിയമന തട്ടിപ്പ് : മാതൃകാപരമായി ശിക്ഷിക്കണം : എം എസ്‌ എം

കോഴിക്കോട്‌: നിയമനതട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന്‌ എം എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. അര്‍ഹരായവരെ തഴഞ്ഞ്‌ വ്യാജരേഖകളുണ്ടാക്കി നിയമനം ശരിപ്പെടുത്തുന്ന റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്ന സംഭവം ഭരണകൂടത്തിന്റെയും പി എസ്‌ സിയുടെയും വിശ്വാസ്യതയ്‌ക്ക്‌ പോറലേല്‍പിച്ചിരിക്കുകയാണ്‌. മുഴുവന്‍ വകുപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച്‌ കുറ്റക്കാര്‍ എത്ര ഉന്നതരായാലും നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ ആസിഫലി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അന്‍ഫസ്‌ നന്മണ്ട, കെ ഹര്‍ഷിദ്‌, അക്‌ബര്‍ സാദിഖ്‌, ജാസിര്‍ രണ്ടത്താണി, ഖമറുദ്ദീന്‍, മുഹ്‌സിന്‍ കോട്ടക്കല്‍ പ്രസംഗിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...