റിയാസ് കൊടുങ്ങല്ലൂർ |
കോഴിക്കോട്: കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (സല്ഫി ടൈംസ് ഫ്രീ മലയാളം ജേണല്‍) ഏര്‍പ്പെടുത്തിയ സഹൃദയ പുരസ്കാരത്തിന് റേഡിയോ ഇസ്ലാം ചീഫ് കറസ്പോണ്ടന്റ് റിയാസ് കൊടുങ്ങല്ലൂരിനെ തിരഞ്ഞെടുത്തു.
ഓണ്‍ലൈന്‍ റേഡിയോരംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച റേഡിയോ ഇസ്ലാം ഇതിനകം തന്നെ പടിഞ്ഞാറന്‍ രാജ്യങ്ങളുള്‍പ്പെടെയുള്ള നിരവധി ശ്രോതാക്കളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇന്ത്യയില്‍ ആദ്യമായി ഇത്തരത്തില്‍ ഒരു ഇസ് ലാമിക് ഓണ്‍ലൈന്‍ റേഡിയോ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച റിയാസ് കൊടുങ്ങല്ലൂരിനെ അവാര്‍ഡ് ജൂറികമ്മിറ്റി പ്രത്യേകം അഭിനന്ദനം അറിയിച്ചു.
ഏപ്രില്‍ 16ന് കൊച്ചിയില്‍ ചേരുന്ന കേരളാ റീഡേഴ്സ്&റൈറ്റേഴ്സ് സര്‍ക്കിളിന്റെ (സല്ഫി ടൈംസ് ഫ്രീ മലയാളം ജേണല്‍) വാര്‍ഷിക പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്മാന് കലാനിലയം ജബ്ബാരി അറിയിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് മേത്തല വില്ലേജില്‍ എറമംഗലത്ത് മജീദ് കദീജ ദമ്പതികളുടെ മൂത്തമകനാണ് റിയാസ്.
4 വായനക്കാരുടെ പ്രതികരണങ്ങൾ :
അഭിനന്ദനങ്ങള്‍ ...റിയാസ് കൊടുങ്ങല്ലൂര്‍ എന്ന ചെറുപ്പക്കാരന്റെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഇത്
Kaadum Malayum thaandi veyilum mazhayum kondu programukalkkayi odi nadakkunna riyasinte thoppiyil oru ponthooval.....
Oraayiram Aashamsakal
ഈ അംഗീകാരങ്ങള്‍ക്കുമപ്പുറം അല്ലാഹുവിന്റെ അടുത്ത് നിന്നും റിയാസ് കൊടുങ്ങല്ലൂരിനു തക്കതായ പ്രതിഫലം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനിയും ഇത്തരത്തിലുള്ള ദീനി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ അല്ലാഹു അദ്ദേഹത്തിന് തൗഫീക്ക് നല്കട്ടെ.ആമീന്‍.
റിയാസ് കൊടുങ്ങല്ലൂരിന് അഭിനന്ദനങ്ങള്‍ . അല്ലാഹു അനുഗ്രഹിക്കട്ടെ.......
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം