കോഴിക്കോട്: മുജാഹിദ് ഐക്യം പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും താല്പര്യമാണെന്നും ഇതിനായി സമുദായ നേതാക്കള്‍ രംഗത്തിറങ്ങണമെന്നും മര്‍കസുദ്ദഅ്വയില്‍ ചേര്‍ന്ന കെ ജെ യു സംസ്ഥാന നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു. 2002-ലെ ഭിന്നതയ്ക്ക് മുമ്പ് കേരള ജംഇയ്യത്തുല്‍ ഉലമയും കെ എന്‍ എമ്മും എടുത്ത ആദര്‍ശപരവും സംഘടനാപരവുമായ തീരുമാനങ്ങള്‍ ആത്മാര്‍ത്ഥമായി അംഗീകരിച്ചാല്‍ ഐക്യം സാധ്യമാവും. മുജാഹിദുകള്‍ക്കിടയിലെ ഐക്യത്തിനും മുസ്ലിം സംഘടനകളുടെ പൊതു സൗഹാര്‍ദത്തിനും സമുദായ നേതാക്കള്‍ നേതൃത്വം നല്‍കണം.
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം വ്യക്തികേന്ദ്രീകൃതമോ ഗള്‍ഫ് നാടുകളിലെ ചില വിഭാഗങ്ങളെ അന്ധമായി അനുകരിക്കുന്നതോ അല്ല. ബഹുമത സമൂഹങ്ങള്‍ വസിക്കുന്ന ഇന്ത്യയിലെ സാഹചര്യത്തിനനുസരിച്ച് സമീപനം സ്വീകരിച്ച സ്വതന്ത്ര പ്രസ്ഥാനമാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വാണിജ്യവത്കരിച്ച് വിശ്വാസ കര്‍മ്മരംഗങ്ങളില്‍ നിന്നും ഖുര്‍ആനില്‍ നിന്നും അകലുകയും വാണിജ്യ താല്പര്യങ്ങള്ക്ക് നിയമസംരക്ഷണത്തിന് ശ്രമിക്കുകയും ചെയ്യുന്നവര്‍ മാറിചിന്തിച്ച് കാണുന്നത് സന്തോഷകരമാണ്. മത ധാര്‍മ്മിക മൂല്യങ്ങള്‍ അവമതിച്ച് സ്വാര്ത്ഥതാല്പര്യങ്ങള്ക്ക് വേണ്ടി രാഷ്ട്രത്തെയും ഭരണകൂടത്തെയും വഴിതെറ്റിക്കുന്നവര്‍ വ്യാപകമായി വരുന്ന സാഹചര്യത്തില്‍ സമൂഹത്തിന് നേര്‍വഴി കാണിച്ചുകൊടുക്കാനും മാതൃകയായി വര്‍ത്തിക്കാനും മതനവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. പരസ്പര ഭിന്നതയും വഴക്കും ഇതിന് ദോഷകരമാണ്.
ഒരേ ആശയക്കാര്‍ ഐക്യപ്പെടുകയും സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. മുന്‍വിധിയില്ലാതെ നിരുപാധിക ഐക്യത്തിന് മര്‍കസുദ്ദഅ്വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ് വിഭാഗം എന്നും സന്നദ്ധമായിരുന്നു. അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും യോഗം വ്യക്തമാക്കി. എന്നാല്‍ നിസ്സാര പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ഐക്യാഹ്വാനം തെറ്റായി വ്യാഖ്യാനിച്ചും സംഘടനാപ്രവര്‍ത്തനങ്ങളെയും പ്രബോധന പ്രവര്‍ത്തനങ്ങളെയും നിരുത്സാഹപ്പെടുത്തുന്നത് കരുതിയിരിക്കണമെന്ന് യോഗം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. റമദാനിന്റെ മുന്നോടിയായി ആത്മീയമായും സംഘടനാപരമായും ഉണര്‍വ് കരസ്ഥമാക്കാന്‍ ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടണമെന്നും യോഗം ആഹ്വാനം ചെയ്തു.
യോഗത്തില്‍ കെ ജെ യു പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ സി പി ഉമര്‍ സുല്ലമി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി, അബ്ദുല്‍അലി മദനി, അബൂബക്കര്‍ മദനി മരുത, ഡോ. അബ്ദുറസ്സാഖ് സുല്ലമി തുടങ്ങിയവര്‍ പങ്കെടുത്തു.
5 വായനക്കാരുടെ പ്രതികരണങ്ങൾ :
മുന്‍വിധിയില്ലാതെ നിരുപാധിക ഐക്യത്തിന് മര്‍കസുദ്ദഅ്വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുജാഹിദ് വിഭാഗം എന്നും സന്നദ്ധമായിരുന്നു. അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും യോഗം വ്യക്തമാക്കി. എന്നാല്‍ നിസ്സാര പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ഐക്യാഹ്വാനം തെറ്റായി വ്യാഖ്യാനിച്ചും സംഘടനാപ്രവര്‍ത്തനങ്ങളെയും പ്രബോധന പ്രവര്‍ത്തനങ്ങളെയും നിരുത്സാഹപ്പെടുത്തുന്നത് കരുതിയിരിക്കണമെന്ന് യോഗം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. റമദാനിന്റെ മുന്നോടിയായി ആത്മീയമായും സംഘടനാപരമായും ഉണര്‍വ് കരസ്ഥമാക്കാന്‍ ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടണമെന്നും യോഗം ആഹ്വാനം ചെയ്തു.
ഇത് ഒരു വിലാപമാണ്. എല്ലാ സംഘടനകളുടെയും ആന്തരവൈരുദ്ധ്യങ്ങളിലെ മനസ്സാക്ഷിക്കുത്തുകൾ സൃഷ്ടിക്കുന്ന ഒരുതരം ദയനീയ വിലാപം. ഇത് മുജാഹിദുകളുടെതുമാത്രമല്ല. എല്ലാ സംഘടനകളുടെയും ഗതികേടിന്റെ വിലാപമത്രെ. വളരും തോറും അവർ പിളരും. പിളർന്നവരിൽതന്നെ ‘ചെയിൻ റിയാക്|ഷൻ’ പോലെ ഓരോ തന്മാത്രയും പിളർന്നു തെറിക്കും. അതിനിടയിൽ ചിലത് വീണ്ടും കൂടിച്ചേരും. അതിനെ അവർ ‘ഐക്യം‘ എന്ന് വിളിക്കും. എന്നാൽ ഇത്തരത്തിലുള്ള ഓരോ ‘ഐക്യ’വും മറ്റൊരു പിളർപ്പിന്റെ നാന്ദിയാകുന്നു. ഒരു ‘ഐക്യം’ മറ്റൊരു പിളർപ്പിനെ സൃഷ്ടിക്കുന്നു… കാലാന്തരങ്ങളിൽ പ്രകൃതിയുടെ ഈ അനിവാര്യ പ്രക്രിയ ആവർത്തിച്ചുകൊണ്ടേയിരിക്കും… ഒടുവിൽ…എല്ലാറ്റിനും ഒടുവിൽ കാലം ആത്മാവിനെ തിരിച്ചുവിളിക്കുമ്പോൾ, ‘കർമ്മങ്ങളുടെ പെട്ടി’യിൽ ഏകാന്തനായി കിടക്കുമ്പോൾ അവരറിയും ഈ സംവിധാനം തന്നെ മൊത്തത്തിൽ വഴികേടിലായിരുന്നു എന്ന്. തങ്ങൾ കൊട്ടിഘോഷിച്ചിരുന്ന വിഭാഗിയതയുടെ ഏതൊക്കെയോ പരിണാമദശയിലെ ‘ഐക്യ’മന്ത്രം വെറും ജലരേഖയായിരുന്നെവെന്ന്…
കാപട്യം എന്നല്ലതെയ് എന്ത് പറയാൻ? നേതാക്കൻമാരുടെ വാക്ക് വിശ്വസി ച്ച് ശത്രുക്കളായി മാറിയ സാദാ പ്രവർത്തകർ എന്നും ശത്രു ക്കൾ ആയി തുടരും എന്ന് ഉറപ്പാണ്. അള്ളാഹു നേതാക്കന്മാരെ നരകാഗ്നിയിൽ പ്രവേശിപ്പിക്കും തീർച്ച
അള്ളാഹു ഇരു വിഭാകം നേതാക്കന്മരെയും നരകത്തിൽ പ്രവേശിപ്പിക്കട്ടെ. അമീൻ
മുസ്ലിംകളെ മുശ്രിക്കും കാഫിറുമായി തള്ളിയ പ്രസ്ഥാനം പരസ്പരം കാഫിറാക്കി രംഗത്ത് വന്നത് അല്ലാഹു നൽകിയ ശിക്ഷ. ഇപ്പോൾ ഒന്നിക്കാൻ നിൽക്കുന്നവർ ഏത് തൌഹീദിൽ ആണ് ഒപ്പ് വെക്കുക എന്ന് അറിയാൻ ആഗ്രഹിക്കുന്നു
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം