ജിദ്ദ: ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇസ്ലാമിക ലോകത്ത് ഉയിര്‍ക്കൊണ്ട നവോത്ഥാന സംരംഭങ്ങളുടെ തുടര്‍ച്ചയായി ഇസ്ലാഹി പ്രസ്ഥാനം നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരള മുസ്ലിംകളുടെഭൌതികവും ആത്മീയവുമായുള്ള പുരോഗതിയുടെ നിദാനമായി വര്ത്തിച്ചതെന്നു ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്സ്പീകേര്സ് ഫോറം സംഘടിപ്പിച്ച “നവോത്ഥാന ചരിത്രവും മുസ്ലിം രാഷ്ട്രീയവും” എന്ന സിമ്പോസിയംഅഭിപ്രായപ്പെട്ടു. ഇസ്ലാം അതിന്റെ തുടക്കത്തില്‍ തന്നെ പ്രചുരപ്രചാരം നേടിയെങ്കിലും കാലാന്തരത്തില്‍ മതപരമായും ഭൗതികമായും അഞ്ജരും പിന്നാക്കം നില്‍ക്കുന്നവരുമായ ഒരു ജനതയായി കേരള മുസ്ലിംകള്‍ മാറുകയാണുണ്ടായത്. പുരോഹിതവര്‍ഗമാവട്ടെ അവരെ അന്ധവിശ്വാസങ്ങളില്‍ കെട്ടിയിടുകയും ചെയ്തു. ആദ്യകാലത്ത് വ്യക്തികള്‍ ആരംഭിച്ച പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത സ്വഭാവം കൈവരികയും കേരള മുസ്ലിം ഐക്യസംഘവും മുജാഹിദ് പ്രസ്ഥാനവും രൂപം കൊള്ളുകയും ചെയ്തു. ജീവിതത്തിന്റെ നിഖിലമേഖലകളിലും നവോത്ഥാനത്തിന്റെ സദ്ഫലങ്ങള്‍ ദൃശ്യമായപ്പോള്‍ കേരളീയ സമൂഹത്തില്‍ പ്രാന്തവല്ക്കരിക്കപ്പെട്ടിരു ന്ന പിന്നോക്കജാതിക്കാര്‍ക്കും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുകയുണ്ടായി. ലോകത്ത് ഉയര്ന്നു വന്ന മറ്റു നവോത്ഥാന സംരംഭങ്ങളില്‍ നിന്നും പൊതുവിലും ഈജിപ്ത്, സൗദി അറേബ്യഎന്നിവിടങ്ങളില്‍ നിന്നും പ്രത്യേകിച്ചും പ്രചോദനം ഉള്ക്കൊണ്ട് കൊണ്ട് കേരളത്തിലെ ബഹുസ്വര സമൂഹത്തിലേക്ക് അനുയോജ്യമായ രീതിയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുകയാണുണ്ടായത്.
എന്നാല്‍ നവോത്ഥാന സംരംഭങ്ങള്‍ മൂലം നഷ്ടം സംഭവിച്ച ഒരേയൊരു വിഭാഗമായ പുരോഹിതവര്‍ഗം മതത്തെ വാണിജ്യവല്ക്കുകയും നവോത്ഥാനസംരംഭങ്ങളുടെ ഫലമായി അപ്രത്യക്ഷമായ അനാചാരങ്ങളെ പുനര്പ്രതിഷ്ടിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്നു. കേരളത്തില്‍ നവോത്ഥാനം തന്നെ സംഭവിച്ചിട്ടില്ലെന്നു പറഞ്ഞു കൊണ്ട് അവര്‍ നടത്തുന്ന ചരിത്രവധത്തെ പ്രബുദ്ധകേരളം തിരിച്ചറിയണം. നവോത്ഥാനം നിരന്തരവും തുടര്‍ച്ച ആവശ്യപ്പെടുന്നതുമായുള്ള ഒരു പ്രക്രിയയാണ്. മാറിയ സാഹചര്യത്തില്‍ അത് തിരിച്ചു കൊണ്ട് വരേണ്ടതുണ്ട്. പ്രസംഗികര്‍ ചൂണ്ടിക്കാട്ടി.
നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഉപോല്‍പ്പന്നമായ സമുദായ രാഷ്ട്രീയത്തെ പഴയ പരിശുദ്ധിയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ദൈവഭയമുള്ള പണ്ഡിതര്‍ നേതൃനിരയിലേക്ക് കടന്നു വരേണ്ടതുണ്ട്. മത രാഷ്ട്ര വാദത്തെയും തീവ്രവാ ദത്തെയും സമുദായം ഒന്നിച്ചെതിര് ക്കേണ്ടതുണ്ട്.
ഇസ്ലാഹി സെന്റര് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍റര്‍ മാധ്യമ വിഭാഗം കണ്വീനര്‍ ബഷീര്വള്ളിക്കുന്ന് മോഡറേറ്റര്‍ ആയിരുന്നു.
ഫോക്കസ് ജിദ്ദ സി.ഇ.ഒ പ്രിന്സാദ് പറായി വിഷയമവതരിപ്പിച്ചു. അഷ്റഫ് ഉണ്ണീന്‍, സലിം ഐക്കരപ്പടി, അബ്ദുല്‍ഗഫൂര്‍ കണ്ണെത്ത്, മുഹമ്മദ് കക്കോടി, ഷംസുദ്ദീന് അയനിക്കോട്, മൊയ്തു വെള്ളിയന്ചെരി, കുഞ്ഞാലന്‍ കുട്ടി,റഷീദ് പെങ്ങാട്ടിരി, സിദ്ദിഖ് വാണിയമ്പലം, ഹംസ നിലമ്പൂര്‍, സി.വി.അബൂബക്കര്‍ കോയ, അബ്ദുല്ജബ്ബാര്പാലത്തിങ്ങല്, അബ്ദുള്ഗഫൂര്‍ അടുക്കത്ത് എന്നിവര്‍ പ്രസംഗിച്ചു.
സ്പീക്കേര്സ് ഫോറം കണ്വീനര്‍ മുഹമ്മദ് ആര്യന്തൊടിക സ്വാഗതവും അബ്ദുല്‍ ജലീല്‍ സി.എച്ച്. നന്ദിയുംപറഞ്ഞു.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
ഇവിടെ ഉന്നയിച്ച കാര്യങ്ങള്‍ വളരെ അര്‍ത്ഥവത്തായ കാര്യങ്ങളാണ്. നമ്മള്‍ പിറകോട്ടു നില്‍ക്കേണ്ട സമയമല്ല ഇത്. ഇനിയും പഴയതിലും കൂടുതല്‍ ശക്തിയോടെ നമ്മള്‍ കര്‍മ രംഗത്ത് മുന്നേറ്റം നടത്തേണ്ടതുണ്ട്. അതിനു അല്ലാഹു എല്ലാവര്‍ക്കും തൗഫീക്ക് നല്‍കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം